ആടു മുത്തേ ചാഞ്ചാടു മുത്തേ
ആലിമാലി പൊന്നൂഞ്ഞാലാടു മുത്തേ
ചാഞ്ചാടു മുത്തേ (ആടു മുത്തേ..)
ഇന്നല്ലോ പൂത്തിരുന്നാള്
പൊന്നും കുടത്തിനു പൂത്തിരുന്നാള്
അമ്പാടിക്കുഞ്ഞ് പിറന്നോ
രഷ്ടമി രോഹിണി നാള്
അഷ്ടമിരോഹിണി നാൾ! (ആടു മുത്തേ..)
അരമണി കിങ്ങിണി കെട്ടിക്കൊണ്ടേ
അണിയം പൂ ചൂടിക്കൊണ്ടേ
മുറ്റം നിറയെ പൂവിട്ടങ്ങനെ
മുത്തേ വാ മുത്തേ വാ(ആടു മുത്തേ..)