ഉന്മാദിനികൾ

ഉന്മാദിനികൾ ഉദ്യാനലതകൾ
മന്മഥപൂജക്കു പൂവണിഞ്ഞു
ഋതുമതികൾ പുഷ്പ മധുമതികൾ ഒരു
ചുടുചുംബനത്തിലുണർന്നു (ഉന്മാദിനികൾ..)

തെന്നലിലിളകാത്ത ദീപം പോലെ
തിരകളടക്കിയ കടൽ പോലെ എന്തിനീ
ശിശിരമനോഹര സന്ധ്യയിൽ
ഏകാന്ത ധ്യാനത്തിൽ മുഴുകി പ്രിയനെന്തി
നേകാന്ത ധ്യാനത്തിൽ മുഴുകി (ഉന്മാദിനികൾ..)

ലജ്ജാലോലയായ് വള്ളിക്കുടിലിന്റെ
പച്ചിലക്കതകു തുറക്കും ഞാൻ
ആപാദചൂഡമൊരാലിംഗനം കൊണ്ട്
രോമാഞ്ചമിളക്കും ഞാൻ ആ മാറിൽ
രോമാഞ്ചമിളക്കും ഞാൻ(ഉന്മാദിനികൾ..)

ഹരിശ്രീയെന്നാദ്യമായ്

ഹരിശ്രീയെന്നാദ്യമായ്

വിരൽപ്പൂ കൊണ്ടെഴുതിച്ച

ഗുരുവിന്റെ പാദപത്മം തൊഴുന്നൂ

ഞങ്ങൾ

കുലപതി ഗണപതി ഭഗവാനേ തൊഴുന്നൂ

കളവാണി ശ്രീ വാണി

ദേവിയെത്തൊഴുന്നു അഴകോടെ

ആറുമുഖസ്വാമിയെത്തൊഴുന്നു

പമ്പയാറിന്നപ്പുറത്തെ

പവിഴമലകൾക്കപ്പുറത്തെ

പൊന്നമ്പലമേട്ടിലെ തിരുമുടി തൊഴുന്നു

മായയാകും കടൽ നീന്തി മല ചവിട്ടി

വന്നൂ ഞങ്ങൾ മാളികപ്പുറം വാഴും

അമ്മയെത്തൊഴുന്നു

കണ്ണുനീരിൽ നനഞ്ഞൊരീ

കർപ്പൂരത്തിരി കൊളുത്തി

കൈയ്യിലുള്ള പൊള്ളയായൊരുടുക്കും കൊട്ടി

പഞ്ചഭൂതച്ചുമടും താങ്ങി

പതിനെട്ടാം പടി താണ്ടി

Singer

കാമ ക്രോധ ലോഭ മോഹ

Title in English
Kama krodha lobha

കാമ ക്രോധ ലോഭ മോഹ മദമാൽസര്യങ്ങൾ 
കാലമാകും കല്ലോലിനിയുടെയോരോ കൈവഴികൾ 
അവയൊഴുകുന്ന നീരാഴിമുഖത്തൊരുമിച്ചെത്തുന്നു 
ജന്മങ്ങൾ അവയിലെ ജലബുദ്ബുദങ്ങൾ -മൃണ്മയ പുഷ്പങ്ങൾ

പ്രളയക്കാറ്റിൽ പൊട്ടിത്തകരും പ്രപഞ്ചദാഹങ്ങൾ 
പഞ്ചഭൂതപഞ്ജരത്തിൽ പിടയും മോഹങ്ങൾ
ആദിയുഗത്തിൻ നാഭീനളിനദലങ്ങൾ വിടർന്നൊരു കാലം-
അവയിലലൗകികസുന്ദര സർഗ്ഗപ്രതിഭയുണർന്നൊരു കാലം 

അണ്ഡകടാഹഭ്രമണപഥങ്ങളിലമൃതു തളിക്കുമുഷസ്സിൽ 
അങ്ങും ഞാനും പ്രകൃതിയുമൊന്നിച്ചന്നു കൊളുത്തിയ നാളം 
അണുപരമാണുപരമ്പരകളിലെ പ്രണയജ്വാലാനാളം 

Film/album

കൃഷ്ണാ കമലനയനശ്രീകൃഷ്ണാ

Title in English
Krishna kamalanayana

കൃഷ്ണാ കമലനയനശ്രീകൃഷ്ണാ നിന്നെ
കാത്തു നില്പൂ നിന്റെ രാധ
കാളിന്ദീതടത്തിലെ കളിമൺ കുടിലിലെ
കാമിനിമണിയാം രാധ (കൃഷ്ണാ..)

ഗോപികമാരുടെ പാൽക്കുടം തുള്ളും
ഗോവർദ്ധനത്തിന്നരികിൽ (2)
മാരകാകളി പാടി - മാധവാ മുഖം തേടി
മാലതീസദനമിതലങ്കരിച്ചു 
കൃഷ്ണാ കമലനയനശ്രീകൃഷ്ണാ നിന്നെ
കാത്തു നില്പൂ നിന്റെ രാധ - നിന്റെ രാധ

പമ്പയാറിൻ കരയിലല്ലോ

Title in English
Pambayarin karayilallo

പമ്പയാറിന്‍ കരയിലല്ലോ
പഞ്ചമിനിലാവിളക്ക്
എണ്ണ വേണ്ട തിരിയും വേണ്ട
എന്തു നല്ല പൊന്‍വിളക്ക് 

പമ്പയാറിന്‍ കരയിലല്ലോ
പഞ്ചമിനിലാവിളക്ക്
എണ്ണ വേണ്ട തിരിയും വേണ്ട
എന്തു നല്ല പൊന്‍വിളക്ക് 
രാരിരരോ രാരാരോ
രാരിരരോ രാരാരോ

പൊന്‍വിളക്കിന്‍ വെട്ടത്തിലേ
പുത്തിലഞ്ഞി പന്തലിലേ
പുല്ലു മേഞ്ഞ മലയിലല്ലോ
പൂക്കാരിപ്പെണ്ണ് - എന്നും
പൂവമ്പനെ കാത്തുനില്‍ക്കും
പൂക്കാരിപ്പെണ്ണ് 
പമ്പയാറിന്‍ കരയിലല്ലോ
പഞ്ചമിനിലാവിളക്ക്

കളഭമഴ പെയ്യുന്ന രാത്രി

Title in English
Kalabhamazha peyyunna

കളഭമഴ പെയ്യുന്ന രാത്രി
കല്ലുകൾ പൂക്കുന്ന രാത്രി
പുഷ്പവതി മുല്ലക്കു പൊൻതിങ്കൾക്കല
പുടവ കൊടുക്കുന്ന രാത്രി 
കളഭമഴ പെയ്യുന്ന രാത്രീ

ഭൂമിയിലെ സ്ത്രീകളും അവരുടെ മോഹവും
പൂ നുള്ളി നടക്കുമീ രാവിൽ(2) - ഈ രാവിൽ
പന്തലിട്ടതു പോരാഞ്ഞോ
പരാഗനിറപറ പോരാഞ്ഞൂ
എന്തെന്റെ ദേവനൊന്നുണരാത്തൂ
എന്തേ പരിഭവം മാറാത്തൂ 
കളഭമഴ പെയ്യുന്ന രാത്രീ

കാറ്റിന്റെ കൈയിലെ രാമച്ചവിശറികൾ
കാമുകരെയുണർത്തുമീ രാവിൽ (2) - ഈ രാവിൽ
പട്ടുമെത്തകളില്ലാഞ്ഞോ
പളുങ്കു മണിയറയില്ലാഞ്ഞോ
എന്തെന്റെ ദേവനൊന്നുണരാത്തൂ
എന്തേ തിരുമിഴി വിടരാത്തൂ

മാവേലി വാണൊരു കാലം

Title in English
Maveli vanoru kaalam

മാവേലി വാണൊരു കാലം
മറക്കുകില്ലാ - മറക്കുകില്ലാ
മറക്കുകില്ലാ മലയാളം
(മാവേലി..)

കള്ളമില്ലാ ചതിയില്ലാ
കണ്ണുനീരില്ലാ (2) - അന്നു
കനകം മൂലം കാമിനി മൂലം 
കലഹങ്ങളുമില്ലാ - കലഹങ്ങളുമില്ലാ 
(മാവേലി..)

മത്സരത്തിൽ മന്ത്രം ചൊല്ലും
മതങ്ങളന്നില്ലാ (2)
കക്ഷിരാഷ്ട്രീയ കലാപമില്ലാ
കത്തിയേറില്ലാ - കത്തിയേറില്ലാ 
(മാവേലി..)

ധനവും ധാന്യവുമൊരുപോലേ
മനുഷ്യരൊരു പോലേ (2) - അന്ന്
പൊന്നു കായ്ക്കും കേരളത്തില്‍
എന്നും തിരുവോണം - എന്നും തിരുവോണം 

ജനിച്ചു പോയി മനുഷ്യനായ് ഞാൻ

Title in English
Janichu poyi

ജനിച്ചു പോയി മനുഷ്യനായ്‌ ഞാന്‍ 
ജനിച്ചു പോയി
എനിക്കുമിവിടെ ജീവിക്കേണം 
മരിക്കുവോളം - ഒരുനാള്‍ 
മരിക്കുവോളം
ജനിച്ചു പോയി മനുഷ്യനായ്‌ ഞാന്‍ -
ജനിച്ചു പോയി

മരിച്ചു ചെന്നാല്‍ സ്വര്‍ഗ്ഗ കവാടം 
തുറക്കുമത്രേ ദൈവം - പക്ഷെ
പിറന്ന മണ്ണില്‍ മനുഷ്യ പുത്രന് 
നിറഞ്ഞ ദുഃഖം മാത്രം 
ജനിച്ചു പോയി മനുഷ്യനായ്‌ ഞാന്‍ -
ജനിച്ചു പോയി

ഗീതയിലുണ്ടോ ബൈബിളിലുണ്ടോ 
ഖുറാനിലുണ്ടോ പറയൂ 
വിധിക്ക് പോലും ചിരി വരുമീയൊരു 
ചതഞ്ഞ വേദാന്തം 
ജനിച്ചു പോയി മനുഷ്യനായ്‌ ഞാന്‍ -
ജനിച്ചു പോയി

പ്രവാഹിനീ പ്രവാഹിനീ

Title in English
Pravaahinee

പ്രവാഹിനീ പ്രവാഹിനീ
പ്രേമവികാര തരംഗിണി
ഏതഴിമുഖത്തേയ്ക്കൊഴുകുന്നു -  നീ
ഏതലയാഴിയെ തിരയുന്നു 
പ്രവാഹിനീ പ്രവാഹിനീ

നിന്റെ മനസ്സിൻ താണ നിലങ്ങളിൽ 
നീയറിയാത്ത കയങ്ങളിൽ 
ആർക്കു നൽകാൻ സൂക്ഷിപ്പൂ നീ
ആയിരം അചുംബിത പുഷ്പങ്ങൾ 
പ്രവാഹിനീ പ്രവാഹിനീ

നിന്നെ പുണരാൻ കൈ നീട്ടുന്നു 
നീ കാണാതൊരു തീരം 
സ്വർഗം ഭൂമിയെ ചുംബിച്ചുണർത്തും
സ്വപ്നമനോഹര തീരം 
പ്രവാഹിനീ പ്രവാഹിനീ

അന്തരാത്മാവിലെ അന്തപ്പുരത്തിലെ 
ആരാധനാമണി മഞ്ജുഷയിൽ
ആരോ നിനക്കായ്‌ സൂക്ഷിക്കുന്നു 
ആയിരംചൂടാ രത്നങ്ങൾ