കാറ്റിൽ ചുഴലി കാറ്റിൽ

Title in English
kaattil chuzhali kaattil

കാറ്റിൽ ചുഴലിക്കാറ്റിൽ
കാലം സ്വപ്നങ്ങൾ കൊണ്ടു നിർമ്മിച്ചത്
കടലാസു കൊട്ടാരമായിരുന്നു
കടലാസു കൊട്ടാരമായിരുന്നു 
കാറ്റിൽ ചുഴലിക്കാറ്റിൽ

ചന്ദ്രകിരണങ്ങൾ തറയിൽ വിരിച്ചു
സന്ധ്യകൾ ചുമരിന്നു ചായമിട്ടു 
അപ്സരസ്സേ നീ വരുമെന്നോർത്തു ഞാൻ
അങ്കണമാകെ അലങ്കരിച്ചൂ
വന്നില്ലാ - സഖി വന്നില്ലാ
എന്റെ അന്തപ്പുരത്തിലിരുന്നില്ലാ

കാറ്റിൽ ചുഴലിക്കാറ്റിൽ
കാലം സ്വപ്നങ്ങൾ കൊണ്ടു നിർമ്മിച്ചത്
കടലാസു കൊട്ടാരമായിരുന്നു
കടലാസു കൊട്ടാരമായിരുന്നു 
കാറ്റിൽ ചുഴലിക്കാറ്റിൽ

നീലവയലിന് പൂത്തിരുനാള്

Title in English
Neelavayalinu poothirunaalu

നീലവയലിനു പൂത്തിരുനാള് ഇന്ന്
നിറയം പുത്തരിനാള്
പുത്തൻ കലപ്പ കൊണ്ടുഴുതിട്ട മണ്ണിൽ
പുതുമണം പരക്കും നാൾ 
നീലവയലിനു പൂത്തിരുനാള് ഇന്ന്
നിറയം പുത്തരിനാള്

ആലീമാലീ മാനം മാനത്തശ്വതി മുത്തു-
കൊണ്ടമ്മാനം
ആ മുത്തു വാരാൻ
കൂടെപ്പോരണതാരോ ആരോ
കാലിൽ ചന്ദനമെതിയടിയിട്ടൊരു
കന്നിനിലാപ്പെണ്ണ് 
കന്നിനിലാപ്പെണ്ണ്
നീലവയലിനു പൂത്തിരുനാള് ഇന്ന്
നിറയം പുത്തരിനാള്

എല്ലാ പൂക്കളും ചിരിക്കട്ടെ

Title in English
Ella pookkalum chirikkatte

എല്ലാ പൂക്കളും ചിരിക്കട്ടെ
എല്ലാ പുഴകളും പാടട്ടെ
എന്റെ ദുഃഖവും ഞാനും കൂടിയീ
ഏകാന്തതയിലിരുന്നോട്ടേ 
എല്ലാ പൂക്കളും ചിരിക്കട്ടെ
എല്ലാ പുഴകളും പാടട്ടെ

പാമ്പിനു മാളവും പക്ഷിക്കു മാനവും
പ്രകൃതി കൊടുക്കുമീ നാട്ടിൽ
വിധിയുടെ വാടകവീട്ടിൽ കഴിയും
വിഷാദമല്ലോ ഞാൻ
എല്ലാ പൂക്കളും ചിരിക്കട്ടെ
എല്ലാ പുഴകളും പാടട്ടെ

മനുഷ്യൻ സൃഷ്ടിച്ച ദൈവം
വിളിച്ചാൽ മിണ്ടാത്ത ദൈവം
പണ്ടു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റത്
പാലാഴിയിലോ സ്വർഗ്ഗത്തിലോ
പണക്കാർ പണിയും ക്ഷേത്രത്തിലോ 

കൈയ്യിൽ മല്ലീശരമില്ലാത്തൊരു

Title in English
kaiyyil malleesharamillaathoru

കൈയ്യിൽ മല്ലീശരമില്ലാത്തൊരു കാമദേവൻ
കാർകുഴലിൽ മയിൽപ്പീലി ചൂടാത്തൊരു
കായാമ്പൂ വർണ്ണൻ - അങ്ങെന്റേ
കായാമ്പൂ വർണ്ണൻ 
(കൈയ്യിൽ.. )

ഈ മുഖബിംബം കണ്ടു വിടർന്നു
കൗമാരത്തിൻ മൊട്ടുകൾ  - എന്റെ
കൗമാരത്തിൻ മൊട്ടുകൾ 
ഈ മുഖപുഷ്പപരാഗമണിഞ്ഞു
യൗവനത്തിൻ ദാഹങ്ങൾ -  എന്റെ
യൗവനത്തിൻ ദാഹങ്ങൾ 
(കൈയ്യിൽ.. )

എന്നുമീ പുഞ്ചിരി ചുവപ്പിക്കും
എൻകവിൾപ്പൂവിലെ സിന്ദൂരം
എന്നും രോമാഞ്ചമണിയിക്കും
എൻകരൾപ്പൂവിലെ അനുരാഗം
എൻകരൾപ്പൂവിലെ അനുരാഗം
(കൈയ്യിൽ.. )

 

സർപ്പസുന്ദരീ സ്വപ്നസുന്ദരീ

Title in English
sarpasundaree

സർപ്പസുന്ദരീ സ്വപ്നസുന്ദരീ
നൃത്തമാടിയാടി വരിക
നഗ്നസുന്ദരീ അർദ്ധനഗ്ന സുന്ദരീ
സർപ്പസുന്ദരീ ...

ചിത്രഫണവുമായ്‌ ഈ മുത്തുമണിയുമായ്‌
ചിത്രഫണവുമായ്‌ ഈ മുത്തുമണിയുമായ്‌
കൊത്തുകെൻ മാറിൽ നീ സ്വർഗ്ഗനർത്തകീ
സ്വർഗ്ഗനർത്തകീ 
ആ ... ആ ...

സ്നേഹപരവശൻ ഞാൻ ദാഹപരവശൻ
സ്നേഹപരവശൻ ഞാൻ ദാഹപരവശൻ
ഭാമിനി നിറയ്ക്കൂ നീ പാനഭാജനം
പാനഭാജനം 
ആ ... ആ ...
(സർപ്പസുന്ദരീ ..)

നിത്യലഹരിയിൽ ഈ മദ്യലഹരിയിൽ
നിത്യലഹരിയിൽ ഈ മദ്യലഹരിയിൽ
ചുറ്റുകെൻ മെയ്യിൽ നീ ചിത്തമോഹിനീ 
ചിത്തമോഹിനീ 
ആ ... ആ ...
 

ഈ നല്ല നാട്ടിലെല്ലാം

Title in English
ee nalla nattilellaam

ഈ നല്ല നാട്ടിലെല്ലാം
ഇലവര്‍ങം പൂത്തിരുന്നു
ഇന്ദ്രനീലഗോപുരത്തിൽ
ഗന്ധർവൻ - ഒരു ഗന്ധർവ്വൻ വന്നിരുന്നു 
(ഈ നല്ല..)

കരിമ്പിന്റെ വില്ലുമായ് കൈതപ്പൂവമ്പുമായ് (2)
വസന്തമാം പല്ലക്കിൽ വന്നിറങ്ങും
വന്നിറങ്ങും ഗന്ധർവൻ 
(ഈ നല്ല..)

ഓ..ഓ..ഓ..
കണ്ണിൽ കിനാക്കളും കസ്തൂരിക്കുറിയുമായ് (2)
കിലുകിലുങ്ങനെ കുരവയിട്ടു കാത്തിരുന്നു
കാത്തിരുന്നു കളിത്തോഴി 
(ഈ നല്ല..)

ആർക്കുവേണമാർക്കു വേണം
അന്നു കോർത്ത പൂമാല
ആരു മീട്ടും ആരു മീട്ടും
അന്നു കിട്ടിയ പൊൻവീണ 
(ഈ നല്ല..)
 

കാട്ടിലിരുന്ന് വിരുന്നു വിളിക്കും

Title in English
kaattilirunnu virunnu vilikkum

കാട്ടിലിരുന്നു കാ കാ
കാട്ടിലിരുന്നു വിരുന്നു വിളിക്കും
കാക്കത്തമ്പുരാട്ടീ - എന്റെ
കാക്കത്തമ്പുരാട്ടീ (കാട്ടിലിരുന്നു..)

കഴിഞ്ഞ രാത്രിയിലീ വഴി വന്നോ
കണ്ടാൽ നല്ലൊരു പയ്യൻ
കണ്ടാൽ നല്ലൊരു പയ്യൻ (കാട്ടിലിരുന്നു.)

ചുണ്ടിലെപ്പോഴും പുഞ്ചിരിയാണ്
ചുരുണ്ട മുടിയാണ് അയ്യയ്യോ
ചുരുണ്ട മുടിയാണ്
മനസ്സു നിറയെ - മനസ്സു നിറയെ
പൂവുകളാണ്
മധുരക്കനിയാണ് - അവനൊരു
മധുരക്കനിയാണ് (കാട്ടിലിരുന്നു..)

കാലം ഒരു പ്രവാഹം

Title in English
Kaalam oru pravaaham

കാലം ഒരു പ്രവാഹം 
കാലം ഒരു പ്രവാഹം
ആലംബമില്ലാതെ മുങ്ങിയും പൊങ്ങിയും
അതിലലയുന്നു വ്യാമോഹം 
ജീവിത വ്യാമോഹം
കാലം ഒരു പ്രവാഹം... കാലം

കയ്യെത്തുന്നിടത്താണെന്നു തോന്നും 
കണ്ടാലഴകുള്ള ചക്രവാളം
അടുക്കുമ്പോഴകലും അകലുമ്പോള്‍ അടുക്കും
ആശാ ചക്രവാളം
എവിടേ തീരമെവിടേ
അവസാന വിശ്രമമെവിടേ
കാലം ഒരു പ്രവാഹം...കാലം

വെള്ളത്തിലെഴുതിയ വാഗ്ദാനങ്ങള്‍ 
വഴിയില്‍ കാണുന്ന സ്വപ്നങ്ങള്‍ 
ഉറങ്ങുമ്പോള്‍ ഉണരും ഉണരുമ്പോള്‍ ഉറങ്ങും
ഓരോ പൊയ്മുഖങ്ങള്‍ ‍
എവിടേ തീരമെവിടേ അവസാന വിശ്രമമെവിടേ

കർപ്പൂരനക്ഷത്ര ദീപം

Title in English
karppoora nakshathra deepam

കർപ്പൂരനക്ഷത്ര ദീപം കൊളുത്തും
കാവൽ മാലാഖമാരേ
ഇരുളോടിരുൾ മൂടും ഈ വഴിത്താരയിൽ
ഒരു തിരിനാളമെറിഞ്ഞു തരൂ (കർപ്പൂര..)

വിണ്ണിൻ വെളിച്ചമീ മണ്ണിൽ വീണിട്ട്
രണ്ടായിരത്തോളമാണ്ടുകളായ്
ഈ ഉഷ്ണമേഖലയിൽ
ഈ നിശ്ശബ്ദതയിൽ വിടരും മുൻപേ
മോഹപുഷ്പങ്ങൾ കൊഴിയുകയാണല്ലോ
വാടിക്കൊഴിയുകയാണല്ലോ (കർപ്പൂര..)

വിണ്ണിൻ കൈകളീ കണ്ണീർ തുടച്ചിട്ട്
രണ്ടായിരത്തോളമാണ്ടുകളായ്
ഈ നിത്യ ശൂന്യതയിൽ
ഈ ഏകാന്തതയിൽ
നിറയും മുൻപേ പാനപാത്രങ്ങൾ
തകരുകയാണല്ലോ പൊട്ടി-
ത്തകരുകയാണല്ലോ (കർപ്പൂര...)

ഭ്രാന്താലയം ഇതു ഭ്രാന്താലയം

Title in English
Branthalayam

ഭ്രാന്താലയം - ഇതു ഭ്രാന്താലയം
പണ്ടു വിവേകാനന്ദന്‍ പ്രവചിച്ചു
അതു പ്രതിധ്വനിച്ചു
പ്രപഞ്ചമാകേ പ്രതിധ്വനിച്ചു
ഭ്രാന്താലയം ഇതു ഭ്രാന്താലയം

കൃഷ്ണന്‍ ജനിച്ചു....
കൃഷ്ണായ വാസുദേവായ ദേവകീ നന്ദനായ ച
നന്ദഗോപകുമാരായ ഗോവിന്ദായ നമോനമ:

ബുദ്ധന്‍ ജനിച്ചു.....
ബുദ്ധം ശരണം ഗച്ഛാമി
ധര്‍മ്മം ശരണം ഗച്ഛാമി
സംഘം ശരണംഗച്ഛാമി

ക്രിസ്തുദേവന്‍ ജനിച്ചു....
ആ.....ആ....ആ.....