കാറ്റുമൊഴുക്കും കിഴക്കോട്ട്

Title in English
Kaattumozhukkum

ഓ...ഓ..ഓ..
കാറ്റുമൊഴുക്കും കിഴക്കോട്ട്
കാവേരി വള്ളം പടിഞ്ഞാട്ട്
കാറ്റിനെതിരേ ഒഴുക്കിനെതിരേ
തുഴഞ്ഞാലോ - കാണാത്ത
പൊയ്കകൾ കാണാലോ
കാണാത്ത തീരങ്ങൾ കാണാലോ
കാറ്റുമൊഴുക്കും കിഴക്കോട്ട്
കാവേരി വള്ളം പടിഞ്ഞാട്ട്

കാണാത്ത പൊയ്കയിലെന്തൊണ്ട്
കണ്ടാൽ ചിരിക്കണ പൂവൊണ്ട്
പൂവേലൊന്നു പറിക്കാലോ
പൂക്കാത്ത വള്ളിക്ക് കൊടുക്കാലോ
പൂക്കാത്ത വള്ളിക്ക് കൊടുക്കാലോ
ചിരിക്കുന്ന പൂവിന്റെയിണപ്പൂവായ്
ഒരു പൂക്കാലം കാണാലോ
ഒരു പൂക്കാലം കാണാലോ
കാറ്റുമൊഴുക്കും കിഴക്കോട്ട്
കാവേരി വള്ളം പടിഞ്ഞാട്ട്

അണിയം മണിയം

Title in English
Aniyam Maniyam

അണിയംമണിയം പൊയ്കയില്‍ പണ്ടൊ-
രരയന്നമുണ്ടായിരുന്നു - അവള്‍
ഉദയം മുതല്‍ അസ്തമയം വരെ
ഉര്‍വ്വശിചമയുകയായിരുന്നു

അല്ലിമലര്‍ക്കാവില്‍ കൂത്തിന് പോയനാള്‍
അവളൊരു മയിലിനെ കണ്ടു
നിറമയില്‍പ്പീലികള്‍ കണ്ടു
തിരുമണിക്കച്ചകള്‍ കണ്ടു
നിറുകയില്‍ പൂങ്കൊടികണ്ടു
അന്നാ മയിലിന്‍ വര്‍ണ്ണപ്പീലികള്‍
അവള്‍ ചെന്നു കടം മേടിച്ചു
അവള്‍ ചെന്നു കടം മേടിച്ചു
അണിയംമണിയം പൊയ്കയില്‍ പണ്ടൊ-
രരയന്നമുണ്ടായിരുന്നു

അമ്മയ്ക്കുമച്ഛനും കാരാഗൃഹം

Title in English
Ammaikkum achanum

അമ്മയ്ക്കും അച്ഛനും കാരാഗൃഹം
അമ്മാവനോ സിംഹാസനം
അന്തപ്പുരത്തിൽ വളരേണ്ട കണ്ണന്
അമ്പാടി ഗോകുല ഗ്രാമം (അമ്മയ്ക്കും..)

പൊന്നും കിരീടമിരിക്കേണ്ട തലയിൽ
വർണ്ണ മയിലിന്റെ പീലി
രത്നാഭരണങ്ങളണിയേണ്ട മാറിൽ
കൃഷ്ണതുളസി പൂമാലാ
അമ്പാടിയമ്മക്കും കണ്ണീര്
ഈ അമ്മൂമ്മയ്ക്കും കണ്ണീര്
രാരിരാരോ രാരാരോ
രാരിരാരോ രാരാരോ

കനകം മൂലം ദുഃഖം

Title in English
Kanakam moolam

കനകം മൂലം ദുഃഖം കാമിനി മൂലം ദുഃഖം
കണ്ണില്ലാഞ്ഞിട്ടും ദുഃഖം കണ്ണുണ്ടായിട്ടും ദുഃഖം
ദുഃഖമയം ദുഃഖമയം ദുഃഖമയം ജീവിതം

സ്വർഗ്ഗം മറ്റൊരു രാജ്യത്തുണ്ടെന്നു
സ്വപ്നം കാണുന്നവരേ - വെറുതേ
സ്വപ്നം കാണുന്നവരേ
ഇവിടെത്തന്നെ സ്വർഗവും നരകവും
ഇവിടെത്തന്നെ
രണ്ടും കണ്ടിട്ടുള്ളവരല്ലോ
തെണ്ടികൾ ഞങ്ങൾ
(കനകം മൂലം..)

കന്യാകുമാരിയും കാശ്മീരും
കണ്ണുപൊട്ടന്നൊരുപോലെ
കർത്താവും അള്ളാവും അയ്യപ്പനും
കണ്ണുപൊട്ടന്നൊരുപോലെ
കണ്ണുപൊട്ടന്നൊരുപോലെ

മാല മാല വരണമാല

മാല  മാ‍ല വരണമാല
ഇതു മാലതിപൂകൊണ്ടു ഞാൻ തന്നെ
 കോർത്തൊരു മാലാ
വേണോ ഇതു വേണോ
വെളുക്കുവോളം വിരുന്നു വേണോ ചെറുപ്പക്കാരേ
മാലാ.....

ദിവസവും ഞാൻ സ്വപ്നം കാണും
ദേവനുണ്ടീ സദസ്സിൽ
തുറന്നു നോക്കാതെനിക്കു കാണാം
തുടിച്ചുതുള്ളും ഹൃദയം ആ മനോഹര ഹൃദയം
അതിന്റെ താളം അതിന്റെ ദാഹം എനിക്കറിയാം
എല്ലമെല്ലാമെനിക്കറിയാം    (മാലാ..)

നാളീകലോചനേ നിൻ മിഴികൾക്കിന്നു

Title in English
Naalikalochane nin mizhikal

നാളീകലോചനേ നിൻ മിഴികൾക്കിന്നു
നീലിമ എങ്ങനെ കൂടി
നാണത്തിൽ തുടുക്കും മുഖശ്രീ മലരിനു
നാലിതളെങ്ങിനെ കൂടി - ഇന്നു
നാലിതളെങ്ങിനെ കൂടി
നാളീകലോചനേ നിൻ മിഴികൾക്കിന്നു
നീലിമ എങ്ങനെ കൂടി

കൗമാരം കഴിയുമ്പോൾ
കിളിർത്തു കിളിർത്തുവരും
രോമാഞ്ചകഞ്ചുകത്താലോ
ശ്രീമംഗലേ നിന്റെ താരുണ്യവനത്തിൽ
കാമുകൻ കടന്നതിനാലോ - ഞാനാം
കാമുകൻ കടന്നതിനാലോ
ഈ മൗനം സമ്മതമല്ലയോ
ഈ മന്ദഹാസം മറുപടിയല്ലയോ
നാളീകലോചനേ നിൻ മിഴികൾക്കിന്നു
നീലിമ എങ്ങനെ കൂടി

ഉത്തരമഥുരാപുരിയിൽ

Title in English
Utharamadhurapuriyil

ഉത്തരമഥുരാപുരിയിൽ
മദനോത്സവ മഥുരാപുരിയിൽ
നൃത്തകലയുടെ നിധിയായ്
വാസവദത്ത വാണിരുന്നു
ഉത്തരമഥുരാപുരിയിൽ

നാലമ്പലങ്ങളിൽ രാജാങ്കണങ്ങളിൽ
നവരാത്രി നർത്തനമേടകളിൽ
രതിസുഖസാരേ പാടീ - അവൾ
മദന നൃത്തമാടീ
ഉത്തരമഥുരാപുരിയിൽ

അവളുടെയസുലഭ താരുണ്യം
അംഗോപാംഗലാവണ്യം
ചക്രവർത്തിമാർ കൊതിച്ചൂ - അവിടേയ്ക്കു
രത്നമഞ്ചലുകൾ കുതിച്ചൂ
വാസവദത്തയുടെ ഗോപുരനടയിൽ
വ്യാളീമുഖങ്ങളുയർന്നു
ഉത്തരമഥുരാപുരിയിൽ

സ്നേഹത്തിൻ ഇടയനാം

Title in English
Snehathin idayanaam

സ്നേഹത്തിന്‍ ഇടയനാം യേശുവേ
വഴിയും സത്യവും നീ മാത്രമേ
നിത്യമാം ജീവനും ദൈവപുത്രാ
നീയല്ലാതാരുമില്ലാ (സ്നേഹത്തിന്‍..)
യേശുനാഥാ യേശുനാഥാ
നീയല്ലാതാരുമില്ലാ

പാപികള്‍ക്കായ് വലഞ്ഞലഞ്ഞതും
ആടുകള്‍ക്കായ് ജീവന്‍ വെടിഞ്ഞതും
പാടുകള്‍ പെട്ടതും നീ തന്നെ നായകാ
യേശുനാഥാ യേശുനാഥാ
നീയല്ലാതാരുമില്ലാ (സ്നേഹത്തിന്‍..)

സത്യവിശ്വാസത്തെ കാത്തിടുവാന്‍
നിത്യം നിന്‍ കീര്‍ത്തിയെ പാടിടുവാന്‍
ഭൃത്യന്മാരില്‍ കൃപ തോന്നിടുവാന്‍
നീയല്ലാതാരുമില്ലാ
യേശുനാഥാ യേശുനാഥാ
നീയല്ലാതാരുമില്ലാ (സ്നേഹത്തിന്‍..)

പുഷ്പഗന്ധീ സ്വപ്നഗന്ധീ

Title in English
Pushpagandhee

പുഷ്പഗന്ധീ സ്വപ്നഗന്ധീ പ്രകൃതീ നിന്റെ
പച്ചിലമേടയിലന്തിയുറങ്ങാനെന്തു സുഖം
കാമദേവൻ പൂ നുള്ളാത്തൊരു താഴ്വരയിൽ പ്രിയകാമുകനോടൊത്തു താമസിക്കാനെന്തു സുഖം

പീരുമേട്ടിലെ നീലിമ നീർത്തിയ പുൽപ്പായിൽ
ഈ ഈറനൊന്നര കുടഞ്ഞുടുക്കും ചോലക്കരയിൽ
ചുംബനത്തിൻ ചൂടറിയാത്തൊരു മണ്ണിൻ ചുണ്ടിൽ
സന്ധ്യ വന്നു ചായമിടുന്നത് കാണാനെന്തു രസം
സുഭാഷിണീ പ്രേമസ്വരൂപിണീ നിൻ സിരകളെ വീണാതന്തികളാക്കിയ സോളമൻ ഞാൻ
പുഷ്പഗന്ധീ സ്വപ്നഗന്ധീ

താജ്മഹൽ നിർമ്മിച്ച

Title in English
Tajmahal nirmmicha

താജ്മഹൽ നിർമ്മിച്ച രാജശില്‍പ്പീ
ഷാജഹാൻ ചക്രവര്‍ത്തീ
അങ്ങയെ പ്രേമവിരഹിണികൾ ഞങ്ങൾ
അനുസ്മരിപ്പൂ നിത്യതപസ്വിനികൾ
താജ്മഹൽ നിർമ്മിച്ച രാജശില്‍പ്പീ

ആ നല്ല ഹൈമവത ഭൂമിയിലെ
അശ്രുവാഹിനീ തടത്തിൽ
മോഹഭംഗങ്ങൾ കൊണ്ടവിടുന്നു തീർത്തൊരാ
മൂകാനുരാഗ കുടീരത്തിൽ
ഒരു കണ്ണീരിന്നുറവയായ് ഒഴുകുകയാണിന്നും
എന്നിലെ ദുഃഖവും ഞാനും
താജ്മഹൽ നിർമ്മിച്ച രാജശില്‍പ്പീ

ആ നല്ല ചന്ദ്രമദരാത്രികളിൽ
അംശുമാലിനീതടത്തിൽ
ആദ്യരോമാഞ്ചങ്ങൾ പൊതിഞ്ഞു ഞാനാരുടെ
ആലിംഗനങ്ങളിൽ മയങ്ങി
അതിൻ സ്വർഗ്ഗാനുഭൂതികളെ തഴുകുകയാണെന്റെ
സ്വപ്നവും ദാഹവും ഞാനും

Year
1974