കാളമേഘത്തൊപ്പി വെച്ച

Title in English
kaalameghathoppi vacha

കാളമേഘത്തൊപ്പിവെച്ച കുന്നിനു മീതേ
കരിങ്കുട്ടി ദൈവത്താരേ
ദൈവത്താരേ ദൈവത്താരേ
ഈ കളഞ്ഞു കിട്ടിയ പൊടിയനെ നീ
ഉയിരോടെ നല്‍കണേ

തൈലമിട്ടു കുളിപ്പിക്കാം ദൈവത്താരേ
തമിഴ്നാടന്‍ പട്ടു തരാം - ദൈവത്താരേ
മുടികെട്ടാന്‍ പീലിതരാം ദൈവത്താരേ
മുത്തുമാല കോര്‍ത്തു തരാം ദൈവത്താരേ
കല്‍വിളക്കു കൊത്തിത്തരാം
കര്‍പൂരം കൊളുത്തിതരാം
കാടെല്ലാമലങ്കരിക്കാം ദൈവത്താരേ
ആ..ഹൊയ് ഹൊയ് ഹൊയ്യാഹൊയ്
(കാളമേഘ..)

ഇവിടത്തെ ചേച്ചിക്കിന്നലെ

Title in English
Ividathe chechikkinnale

ഇവിടത്തെച്ചേച്ചിക്കിന്നലെ-
മുതലൊരു ജലദോഷം
ചീറ്റലും തുമ്മലും മൂളലും
മുറുങ്ങലും ചീത്തപറച്ചിലും
മൂക്കുപിഴിച്ചിലും ജലദോഷം
(ഇവിടത്തെച്ചേച്ചി..)

ചങ്ങനാശ്ശേരീല്‍ നിന്നൊരു ചേട്ടന്‍
ചേച്ചിയെക്കാണാന്‍ വന്നെന്നേയ് ഉരിയക്കുഞ്ഞാളിപ്പറയീം കണ്ടു
ഉമ്മിണിത്തങ്കേം കണ്ടു -
ചേട്ടനെ ഒരു നോക്കു ഞാനും കണ്ടൂ
കണ്ടാല്‍ നല്ല തമാശ
ചേട്ടനു ചുണ്ടെലിവാലന്‍ മീശ
ഇത്തിരിമീശേം മൊഖവും
കണ്ടിട്ടിന്നേ ചേച്ചിക്കൊരാശാ -
മൂപ്പരെ ഇന്നേ ചേച്ചിക്കൊരാശ
(ഇവിടത്തെച്ചേച്ചി..)

മരാളികേ മരാളികേ

Title in English
Maralike maralike

മരാളികേ മരാളികേ
മാനത്തെ മാലാഖ ഭൂമിയിൽ
വളർത്തും മരാളികേ
മധുരത്തിൽ പൊതിഞ്ഞൊരു
രഹസ്യം ഒരു രഹസ്യം
(മരാളികേ..)

സ്വർണ്ണനൂൽ വല വീശിപ്പിടിക്കും നിന്നെ
സ്വപ്നമാം പൊയ്കയിൽ ഞാൻ വളർത്തും
നീ കുളിക്കും കടവിന്നരികിൽ
നീ കുളിക്കും കടവിന്നരികിൽ
അരികിൽ നിന്നരികിൽ
നിൻ സ്വർഗ്ഗസൗന്ദര്യമാസ്വദിക്കാനൊരു
ചെന്താമരയായ് ഞാൻ വിടരും
(മരാളികേ..)

ഡാർലിങ് ഡാർലിങ്

Title in English
Darling

ഡാർലിങ് ഡാർലിങ് നീയൊരു ഡാലിയാ
താഴമ്പൂക്കൾക്കിടയിൽ പൂത്തൊരു ഡാലിയാ
താഴമ്പൂക്കൾക്കിടയിൽ പൂത്തൊരു ഡാലിയാ
ഡാർലിങ് ഡാർലിങ് നീയൊരു ഡാലിയാ

ശരോണിലെ ശരൽക്കാലത്തിൻ സ്മരണകളോ
പൂവായ് വിരിഞ്ഞനാൾ നിന്നിലുണർന്ന വികാരങ്ങളോ
നിൻ മൃദുലാധര സിന്ദൂരത്തിനു നിറം നൽകി
നിൻ മൃദുലാധര സിന്ദൂരത്തിനു നിറം നൽകി - അതോ
ഈ മധുചഷകം നിനക്കു നീട്ടും പ്രേമപൌരുഷമോ
ഡാർലിങ് ഡാർലിങ് നീയൊരു ഡാലിയാ

ഐസ്‌ക്രീം ഐസ്‌ക്രീം

Title in English
Ice cream

ഐസ്‌ക്രീം ഐസ്‌ക്രീം
അകത്തും മധുരം പുറത്തും മധുരം
ഇന്നു രൊക്കം നാളെ കടം
ഐസ്‌ക്രീം ഐസ്‌ക്രീം

അഞ്ചഞ്ചര നാഴികയോളം
എഞ്ചിൻ പണി ചെയ്തുണ്ടാക്കിയ
വിറ്റാമിൻ എ മുതൽ ഇസഡ് വരെയുള്ള
ഐസ്‌ക്രീം - പുത്തൻ ഐസ്‌ക്രീം ഐസ്‌ക്രീം

പമഗരിസ
ഐസ്‌ക്രീം നല്ല ഐസ്‌ക്രീം
അകത്തും മധുരം പുറത്തും മധുരം
ഐസ്‌ക്രീം - ഐസ്‌ക്രീം

ഹാർട്ട് വീക്ക് പൾസ് വീക്ക്

Title in English
Heart weak Pulse weak

ഹാർട്ടു വീക്ക് പൾസു വീക്ക്
ബ്ളഡ്പ്രഷർ ലോ 
ഹാർട്ടു വീക്ക് പൾസു വീക്ക്
ബ്ളഡ്പ്രഷർ ലോ - ലോ ലോ
വെരി വെരി ലോ
പെണ്ണിനു റെസ്റ്റ് - കമ്പ്ളീറ്റ് റെസ്റ്റ്
പിന്നെ മെഡിക്കൽ ടെസ്റ്റ്

കണ്ണിൽ ചോരയുടെ മയമില്ലാ
കവിളിൽ കുങ്കുമത്തുടുപ്പില്ലാ
ദേഹം തളരുക താനേ വിയർക്കുക
ദൂരേയ്ക്കു നോക്കി കണ്ണു തുടയ്ക്കുക
ലക്ഷണം കണ്ടിട്ട് പെണ്ണിനു രോഗം
ലവ് ലവ് ലവ് ലവ് 
(ഹാർട്ടു വീക്ക്..)

യുവഹൃദയങ്ങളേ യുവഹൃദയങ്ങളേ

Title in English
YUvahridhayangale

യുവഹൃദയങ്ങളേ യുവഹൃദയങ്ങളേ യുവഹൃദയങ്ങളേ
യുഗപരിവര്‍ത്തനശില്പികളേ
സിരകളില്‍ നമ്മള്‍ക്കൊരു രക്തം
ഒരു ജാതി ഒരു മതം ഒരു സ്വപ്നം
സിന്ദാബാദ് സിന്ദാബാദ്
വിദ്യാര്‍ത്ഥി ഐക്യം സിന്ദാബാദ്

അടിമച്ചങ്ങല പൊട്ടിച്ചെറിയാന്‍
അടക്കളത്തില്‍ വന്നവരേ
പടുത്തുയര്‍ത്തുക പടുത്തുയര്‍ത്തുക
പുതിയൊരു ഭാരതസംസ്കാരം
സിന്ദാബാദ് സിന്ദാബാദ്
വിദ്യാര്‍ത്ഥി ഐക്യം സിന്ദാബാദ്

തപസ്വിനീ തപസ്വിനീ

Title in English
Thapaswini

തപസ്വിനീ തപസ്വിനീ - പ്രേമതപസ്വിനീ..
എന്തിനെന്‍ ബാഷ്പതടാകത്തില്‍ നീയൊരു
ചന്ദനത്തോണിയില്‍ വന്നൂ
തപസ്വിനീ തപസ്വിനീ - പ്രേമതപസ്വിനീ

മൂകസങ്കല്പങ്ങള്‍ മുഖം പൊത്തി നില്‍ക്കുമീ
ഏകാന്ത തപോവനത്തില്‍
ഭൂമിയും സ്വര്‍ഗ്ഗവും കൂട്ടിയിണക്കുവാന്‍
മേനകയായ് നീ വന്നൂ - എന്തിനു 
മേനകയായ് നീ വന്നൂ
തപസ്വിനീ തപസ്വിനീ - പ്രേമതപസ്വിനീ..

പച്ചിലക്കിളി ചിത്തിരക്കിളി

Title in English
Pachilakkili chithirakkili

പച്ചിലക്കിളി ചിത്തിരക്കിളി
പഞ്ചാംഗക്കിളി വന്നാട്ടേ
കൊച്ചുപെണ്ണിന്റെ ജാതകക്കുറി
കൊത്തിയെടുത്താട്ടേ  - ഈ
കൊച്ചുപെണ്ണിന്റെ ജാതകക്കുറി
കൊത്തിയെടുത്താട്ടേ
പച്ചിലക്കിളി ചിത്തിരക്കിളി
പഞ്ചാംഗക്കിളി വന്നാട്ടേ

പ്രേമകലയില്‍ ബിരുദമുള്ള പെണ്ണ്
കോളേജില്‍ പഠിക്കുന്ന പെണ്ണ്
പെണ്ണിനുണ്ടൊരു കാമുകന്‍ 
സുന്ദരനൊരു കാമുകന്‍
സര്‍വ്വകലാശാലയിലെ കാമദേവന്‍ 
പച്ചിലക്കിളി ചിത്തിരക്കിളി
പഞ്ചാംഗക്കിളി വന്നാട്ടേ

കടുകോളം തീയുണ്ടെങ്കിൽ

Title in English
kadukolam theeyundenkil

കടുകോളം തീയുണ്ടെങ്കിൽ
കുളിരും മഞ്ഞും കുടവെട്ടപ്പാടകലേ
കഞ്ചാവൊരു പുകയുണ്ടെങ്കിൽ
ഹൃദയവും ബുദ്ധിയും അഞ്ചര -
നാഴികയകലേ - അകലേ - അകലേ
(കടുകോളം... )

ഹൃദയമെന്നളിയനിനി പറഞ്ഞാൽ
ഇവിടെക്കിടന്നു ഞാൻ കരയും
കൈയ്യിലൊരെണ്ണമുണ്ടായിരുന്നത്
കാലത്തെണീറ്റപ്പം കണ്ടില്ലാ
കണ്ടില്ലാ - കണ്ടില്ലാ - കണ്ടില്ലാ
(കടുകോളം..)

എന്റെ ഹൃദയം ഞാനെടുത്തൊരു
പെണ്ണിനു കൊടുത്തിട്ടു തന്നില്ലാ
അയ്യോ പെണ്ണെ പറ്റിച്ചോ
അതു കൈയ്യീന്നു നിലത്തിട്ടു പൊട്ടിച്ചോ
പൊട്ടിച്ചോ - പൊട്ടിച്ചോ - പൊട്ടിച്ചോ 
(കടുകോളം..)

Year
1968