ദാഹം ദാഹം

ദാഹം ദാഹം
സ്നേഹസാഗരതീരത്തലയും
ദാഹമല്ലോ ഞാൻ
വരുമോ വരുമോ
പ്രിയമുള്ളവനേ വരുമോ (ദാഹം..)

ചുടുകണ്ണീരാൽ ചിത്രമെഴുതിയ
സ്മരണകൾ തൻ ചുവരുകളിൽ
കാറ്റു കൊളുത്തിയ കൽ വിളക്കുകൾ
കൊളുത്തി തരുമോ
വരുമോ വരുമോ
പ്രിയമുള്ളവനേ വരുമോ (ദാഹം..)

വിധിയുടെ വീട്ടിൽ തപസ്സിരിക്കും
വിരഹിണി ഞാൻ വിരഹിണി ഞാൻ
മനസ്സിൽ മൺപാത്രമുടയും മുൻപേ
മടങ്ങി വരുമോ
വരുമോ വരുമോ
പ്രിയമുള്ളവനേ വരുമോ (ദാഹം..)