വെള്ളത്താമരമൊട്ടു പോലെ

Title in English
Vellathamaramottu pole

വെള്ളത്താമര മൊട്ടുപോലെ
വെള്ളക്കൽ പ്രതിമ പോലെ
കുളിക്കാനിറങ്ങിയ പെണ്ണെ - നിന്റെ
കൂടെ ഞാനും വന്നോട്ടേ
ആരെങ്കിലും വന്നാലോ
കണ്ടു ചിരിച്ചാലോ - അതു
കണ്ടു ചിരിച്ചാലോ 
(വെള്ളത്താമര... )

നാണം കുണുങ്ങും കാളിന്ദിയാറ്റിൽ
നീയൊരു നീരാടും രാധ
ആലുംകൊമ്പിൽ കുഴലൂതും
അങ്ങെന്റെ കാമുകൻ കണ്ണൻ
അങ്ങെന്റെ കാമുകൻ കണ്ണൻ 
(വെള്ളത്താമര... )

Year
1968

കല്പകപ്പൂഞ്ചോല കരയില്‍ വാഴും

Title in English
kalppaka poonchola

കല്പകപ്പൂഞ്ചോല കരയില്‍ വാഴും
ഗന്ധര്‍വഭഗവാനേ കാണേണം 
കല്പകപ്പൂഞ്ചോല കരയില്‍ വാഴും
ഗന്ധര്‍വഭഗവാനേ കാണേണം 

കിന്നരം മീട്ടുന്ന ദേവിയുമൊന്നിച്ച്
കിന്നരം മീട്ടുന്ന ദേവിയുമൊന്നിച്ച്
ചന്ദനത്തേരില്‍ ഇറങ്ങേണം - വന്ന്
ചന്ദനത്തേരില്‍ ഇറങ്ങേണം 
കല്പകപ്പൂഞ്ചോല കരയില്‍ വാഴും
ഗന്ധര്‍വഭഗവാനേ കാണേണം 

Year
1968

ഇന്ദുലേഖേ ഇന്ദുലേഖേ (FD)

Title in English
Indulekhe Indulekhe (FD)

ആഹഹാ... ആ... 

ഇന്ദുലേഖേ ഇന്ദുലേഖേ 
ഇന്ദ്രസദസ്സിലെ നൃത്തലോലേ 
ഈ രാത്രി നിന്നെ കണ്ടിട്ടെനിയ്ക്കൊരു 
തീരാത്ത തീരാത്ത മോഹം 
ആഹഹാ....ആ..
(ഇന്ദുലേഖേ... ) 

സ്വപ്നങ്ങളുറങ്ങാത്ത രാത്രി 
ഇതു ശരൽക്കാല സുന്ദരരാത്രി 
ആഹഹാ....ആ.. 
കാമുകിമാരും കാമുകന്മാരും 
രോമാഞ്ചമണിയുന്ന രാത്രി - സ്വർഗ്ഗീയ 
രോമാഞ്ചമണിയുന്ന രാത്രി 
(ഇന്ദുലേഖേ... ) 

നവഗ്രഹവീഥിയിലൂടെ - ഒരു 
നക്ഷത്ര നഗരത്തിലൂടെ
ആഹഹാ....ആ.. 
നന്ദനവനത്തിൽ കതിർമണ്ഡപത്തിൽ
നവവധുവായ്‌ നീ വന്നു - ആരുടെ 
നവവധുവായ്‌ നീ വന്നു 
(ഇന്ദുലേഖേ... )

Year
1968

പൂ പോലെ പൂ പോലെ ചിരിക്കും

Title in English
poo pole poo pole

പൂ പോലെ പൂ പോലെ ചിരിക്കും - അവൻ
പുളകം കൊണ്ടെന്നെ വാരിപ്പുതപ്പിക്കും
പൂ പോലെ പൂ പോലെ ചിരിക്കും
(പൂ പോലെ... )

എന്റെ വികാരസരസ്സിലെ സ്വപ്നമാം
സ്വർണ്ണമത്സ്യത്തിനെ കണ്ണെറിയും
അവൻ കണ്ണെറിയും
പെൺ കൊടിമാർക്കുള്ളിലുന്മാദമുണർത്തുന്ന
ചങ്ങമ്പുഴക്കവിത പാടും - അവൻ
ചങ്ങമ്പുഴക്കവിത പാടും
(പൂ പോലെ..)

ചന്ദനക്കാതൽ കടഞ്ഞ പോലുള്ളോരാ
നെഞ്ചിലെൻ കൈവിരൽ സഞ്ചരിക്കും
വിരൽ സഞ്ചരിക്കും
നാണിച്ചു  നാണിച്ചു മറ്റാരും കാണാതെ
ചോദിച്ചതൊക്കെ ഞാൻ നൽകും - അവൻ
ചോദിച്ചതൊക്കെ ഞാൻ നൽകും 
(പൂ പോലെ..)

Year
1968

അജ്ഞാതസഖീ ആത്മസഖീ

അജ്ഞാതസഖീ  ആത്മസഖീ
അനുരാഗ നർമ്മദാതീരത്തു നിൽപ്പൂ നീ
ആകാശപുഷ്പങ്ങൾ ചൂടി
ആകാശപുഷ്പങ്ങൾ ചൂടി (അജ്ഞാത...)


മാമകഹൃദയകുടീരത്തിന്നുള്ളിൽ നീ
രാഗപരാഗങ്ങൾ തൂകീ
ഇന്നെന്തിനെന്തെന്റെ ദിവാസ്വപ്നങ്ങളെ
വന്നു നീ പുൽകി വിടർത്തി എന്തിനു
വന്നു നീ പുൽകി വിടർത്തീ  (അജ്ഞാത...)


ഏകാന്തവിജന ലതസദനത്തിൽ നീ
മഞ്ജീര ശിഞ്ജിതം  തൂകീ
താമരമലർമിഴിയമ്പുകളോടെ
തപസ്സിളക്കാൻ വന്നൂ എന്തിനു
തപസ്സിളക്കാൻ വന്നൂ (അജ്ഞാത...)

ലൗവ് ബേർഡ്‌സ്

Title in English
Love birds

L-O-V-E -Love
Love Birds -Love Birds -Love Birds
ലല്ലലലം ലല്ലലലം -Love Birds 
പുള്ളിച്ചിറകുരുമ്മി തുള്ളാട്ടം തുള്ളും
ലൗ ബേഡ്‌സ് വന്നേ പോ
(ലൗ ബേഡ്‌സ്..)

ആലിമാലി ആറ്റുകടവിൽ
താലിപീലി കല്പടവിൽ
കാറ്റും കൊണ്ടിളം വെയിലും കൊണ്ടേ
പാട്ടു പാടും കിളി കിളിയേ 
കിളികിളിയേ വന്നേ പോ - വന്നേ പോ
കാട്ടിൽ പോകാം പൂക്കളിറുക്കാം
കാട്ടരുവിയിൽ മുങ്ങിക്കുളിക്കാം 
അക്കരെത്താമരപ്പൊയ്കയിലെ
അരയന്നത്തിനെ കൊണ്ടും പോരാം
Love Birds -Love Birds -Love Birds

ഭാരതപ്പുഴയിലെ ഓളങ്ങളേ

Title in English
Bharathappuzhayile olangale

ഭാരതപ്പുഴയിലെ ഓളങ്ങളേ - ഓളങ്ങളേ
പഴയൊരു പ്രേമകഥയോര്‍മ്മയില്ലേ - ഓര്‍മ്മയില്ലേ
ഭാരതപ്പുഴയിലെ ഓളങ്ങളേ - ഓളങ്ങളേ

പൊയ്പ്പോയ വസന്തത്തിന്‍ പുഷ്പവനത്തിലെ
കല്പവൃക്ഷത്തണലില്‍
പൊയ്പ്പോയ വസന്തത്തിന്‍ പുഷ്പവനത്തിലെ
കല്പവൃക്ഷത്തണലില്‍
സ്വപ്നങ്ങള്‍ കൊണ്ടൊരു കോവിലകം തീര്‍ത്ത
പച്ചിലക്കിളികളെ ഓര്‍മ്മയുണ്ടോ
പച്ചിലക്കിളികളെ ഓര്‍മ്മയുണ്ടോ
ഭാരതപ്പുഴയിലെ ഓളങ്ങളേ - ഓളങ്ങളേ

നാളെ വീട്ടിൽ വിരുന്നു വരുമ്പോൾ

നാളെ വീട്ടിൽ വിരുന്നു വരുമ്പോൾ
നാണിച്ചു നിൽക്കും ഞാൻ ദൂരത്ത്
നാണിച്ചു നിൽക്കും ഞാൻ

നാളെ വീട്ടിൽ വിരുന്നു വരുമ്പോൾ
നാണിച്ചു നിൽക്കും നീ ദൂരത്ത്
നാണിച്ചു നിൽക്കും നീ

കണ്ടാൽ ചിരിക്കില്ല കള്ളക്കണ്ണെറിയില്ല (2)
കല്യാണ നിശ്ചയമല്ലേ നമ്മുടെ
കല്യാണ നിശ്ചയമല്ലേ (നാളെ വീട്ടിൽ..)

പെണ്ണും പ്രേമവും എന്തെന്നറിയാത്ത
സന്യാസിയെപ്പോലെ പൂച്ച
സന്യാസിയെപ്പോലെ
കരക്കാർ കാൺകേ പെണ്ണു കാണാൻ വന്ന്
കല്യാണച്ചെറുക്കനിരിക്കേണം ഈ
കല്യാണച്ചെറുക്കനിരിക്കേണം  (നാളെ വീട്ടിൽ..)

സ്വർഗ്ഗവാതിൽ തുറന്നു തന്നൊരു

Title in English
Swargavathil thurannu

സ്വർഗ്ഗവാതിൽ തുറന്നു തന്നൊരു
സ്വപ്നകാമുകിയാണു നീ
ലജ്ജകൊണ്ടു തളിരണിഞ്ഞൊരു
പുഷ്പിണീലതയാണു നീ
സ്വർഗ്ഗവാതിൽ തുറന്നു തന്നൊരു
സ്വപ്നകാമുകിയാണു നീ

എന്റെ മാനസപ്പന്തലിന്നുള്ളിൽ
എങ്ങുനിന്നു പടർന്നു നീ
മൊട്ടിടും എന്റെ മോഹമൊക്കെയും 
തൊട്ടു പുൽകി വിടർത്തി നീ
സ്വർഗ്ഗവാതിൽ തുറന്നു തന്നൊരു
സ്വപ്നകാമുകിയാണു നീ

നിന്റെ കൊച്ചു നുണക്കുഴികളിൽ
കുങ്കുമപ്പൂ വിരിഞ്ഞ നാൾ
പൂവിതളിൽ നിശാശലഭമായ്‌
വീണുറങ്ങാൻ കൊതിച്ചു ഞാൻ

പാൽക്കടൽ നടുവിൽ

പാൽക്കടൽ നടുവിൽ പാമ്പിന്റെ മുകളിൽ
ഭഗവാനുറങ്ങുന്നു കൃഷ്ണാ
ഭഗവാനുറങ്ങുന്നു
അവിടത്തെ കാഞ്ചന സിംഹാസനത്തിൽ
ചെകുത്താനിരിക്കുന്നു അയ്യോ
ചെകുത്താനിരിക്കുന്നു (പാൽക്കടൽ..)

മുൾമുടി ചൂടി മരക്കുരിശിന്മേൽ
മനുഷ്യപുത്രൻ പിടയുന്നു
നേടിയ മുപ്പത് വെള്ളിയുമായ്
ജൂഡാസുയിർത്തെഴുന്നേൽക്കുന്നു
ജൂഡാസുയിർത്തെഴുന്നേൽക്കുന്നു  (പാൽക്കടൽ..)

കൗരവർ ജയിക്കുന്നു പാണ്ഡവർ
തോൽക്കുന്നു
കൃഷ്ണനെ നാടു കടത്തുന്നു
കാൽ വരി നശിപ്പിച്ച് ദ്വാരക നശിപ്പിച്ച്
കലിയുഗമാർത്തു ചിരിക്കുന്നു (പാൽക്കടൽ..)