ഓർമ്മകളേ ഒഴുകിയൊഴുകി

ഓർമ്മകളേ ഒഴുകിയൊഴുകി
ഒഴുകി വരും ഓളങ്ങളേ
കുഞ്ഞു കുഞ്ഞുന്നാളിൽ നമ്മൾ ആയിരം കടലാസു
വഞ്ചികളിലൊഴുക്കിയ മോഹങ്ങളേ
ഓമനിപ്പൂ നിങ്ങളെ ഞാൻ ഓമനിപ്പൂ

തൃപ്പൂണിത്തുറയിലെ അത്തച്ചമയം
തൃക്കൺ പാർത്തു വന്ന ചിങ്ങമാസം അന്ന്
മുറ്റത്തേക്കോടി വന്ന ചിങ്ങമാസം
പുത്തിലഞ്ഞിക്കാടുകളെ
പൊന്നേലസ്സണിയിക്കാൻ
മുത്തുക്കുടക്കീഴിൽ വന്ന ചിങ്ങമാസം എന്നെ
പുഷ്പിണിയാക്കിയ ചിങ്ങമാസം( ഓർമ്മകളേ..)

മാസം മധുമാസം

മാസം മധുമാസം ഇതു മധുമാസം
മദിരാക്ഷികളുടെ മണിമിഴിക്കോണിൽ
മധുരമധുരോന്മാദം ഉന്മാദം

കാമദേവന്റെ ഇടത്തേ തോളിലെ
ആവനാഴിയൊഴിയാത്ത മാസം
രാധയും കൃഷ്ണനും രതിസുഖസാരേ പാടി
രാത്രിയെയേതോ ലഹരിയിൽ മുക്കിയ
രാസകേലീയാമം ഇതു രാസകേലീ യാമം
വരൂ..വരൂ..വരൂ (മാസം..)

ഈറനുടുത്ത നിലാവൊരു യക്ഷിയായ്
മാരനെ തിരയുന്ന മാസം
പാതിരാപ്പൂവുകൾ ചൂടി പതിയുടെ പൂമടി പൂകി
പാർവതി ശിവനെ തപസ്സിൽ നിന്നുണർത്തിയ
കാമോദ്ദീപനയാമം ഇതു കാമോദീപനയാമം
വരൂ..വരൂ..വരൂ (മാസം..)

ഇന്നലത്തെ വെണ്ണിലാവിൻ

Title in English
Innalathe vennilaavin

ഇന്നലത്തെ വെണ്ണിലാവിന്‍ മുടിയില്‍ നിന്നോ
ഇന്ദ്രധനുസ്സിന്‍ മടിയില്‍ നിന്നോ
ഇന്നെന്റെ മുറ്റത്തു പൂവിടാന്‍ വന്നുനീ
ഇത്തിരിപ്പൂവേ കിളുന്നുപൂവേ
(ഇന്നലത്തെ..)

ഏതുകല്പവാടിയില്‍ നീ പൂത്തു വിടര്‍ന്നു
ഏതുവള്ളിക്കുടിലിലെയമ്മ മുലപ്പാല്‍ തന്നൂ
കവിളില്‍ നിന്‍കവിളില്‍
കാലത്തു പെയ്തൊരു പനിനീരോ
കരഞ്ഞിട്ടൊഴുകിയ കണ്ണീരോ
ഇന്നലത്തെ വെണ്ണിലാവിന്‍ മുടിയില്‍ നിന്നോ
ഇന്ദ്രധനുസ്സിന്‍ മടിയില്‍ നിന്നോ

ദീപാരാധന നട തുറന്നൂ

Title in English
Deeparadhana nada thurannu

ദീപാരാധന നടതുറന്നൂ
ദിവസ ദലങ്ങൾ ചുവന്നൂ
ഭൂമിയുടെ കയ്യിലെ കൌമാരമല്ലികകൾ
പുഷ്പാഞ്ജലിക്കായ് വിടർന്നൂ
വിടർന്നൂ - താനേ വിടർന്നൂ
ദീപാരാധന നടതുറന്നൂ

ചന്ദനമുഴുക്കാപ്പു ചാർത്തിയ ശരത്കാല
സുന്ദരി ശശിലേഖേ - നിന്റെ
അരയിലെ ഈറൻ പുടവത്തുമ്പിൽ ഞാൻ
അറിയാതെ തൊട്ടുപോയീ
അന്നു നീ അടിമുടി കോരിത്തരിച്ചു പോയീ  
ദീപാരാധന നടതുറന്നൂ

ആലുവാപ്പുഴയ്ക്കക്കരെ ഒരു പൊന്നമ്പലം

Title in English
Aluvappuzhaikkakkare

ആലുവാപ്പുഴയ്ക്കക്കരെ ഒരു പൊന്നമ്പലം
അവിടത്തെ കൃഷ്ണനു രത്നകിരീടം
ആലുവാപ്പുഴയ്ക്കിക്കരെ കല്ലമ്പലം - ഒരു
കല്ലമ്പലം
അവിടത്തെ കൃഷ്ണനു പുഷ്പകിരീടം
ആലുവാപ്പുഴയ്ക്കക്കരെ ഒരു പൊന്നമ്പലം

അക്കരെ കണ്ണനു മാസത്തിൽ രണ്ടു നാൾ
സ്വർഗ്ഗവാതിലേകാദശി
ഇക്കരക്കണ്ണനു മാസത്തിൽ മുപ്പതും
ദുഃഖവാതിലേകാദശി
ദൈവങ്ങൾക്കിടയിലും ജന്മികൾ - ഇന്നു
പാവങ്ങൾക്കിടയിലും ദൈവങ്ങൾ
ആലുവാപ്പുഴയ്ക്കക്കരെ ഒരു പൊന്നമ്പലം
അവിടത്തെ കൃഷ്ണനു രത്നകിരീടം
ആലുവാപ്പുഴയ്ക്കക്കരെ ഒരു പൊന്നമ്പലം

ഭാമിനീ ഭാമിനീ

Title in English
Bhamini bhamini

ഭാമിനീ.. ഭാമിനീ...
പ്രപഞ്ചശില്‍പ്പിയുടെ വെറുമൊരു
പഞ്ചലോഹ പ്രതിമയല്ല നീ
മനുഷ്യനും ദൈവവും സൗന്ദര്യം നല്‍കിയ
മായാരൂപിണി നീ
(ഭാമിനീ...)

സുവര്‍ണ്ണഭാവന നെയ്തൊരു പൂന്തുകില്‍
കവികള്‍ നിന്നെയുടുപ്പിച്ചു
നിന്റെ വിഗ്രഹം ചിത്രകാരന്മാര്‍
നിരവധി വര്‍ണ്ണങ്ങളില്‍ പൊതിഞ്ഞുവച്ചു
ഒരു പകുതി സ്വപ്നം നീ
ഒരു പകുതി സത്യം നീ
ആ...
(ഭാമിനീ..)

ശുക്രാചാര്യരുടെ സുരഭീവനത്തിൽ

Title in English
Shukracharyarude

ശുക്രാചാര്യരുടെ സുരഭീവനത്തില്‍
സ്വര്‍ഗ്ഗത്തില്‍ നിന്നൊരാള്‍ വന്നു
സംക്രമസന്ധ്യാദീപത്തിന്‍ മുന്‍പില്‍
ചമ്രം പടിഞ്ഞവനിരുന്നു - മുഖം
ചന്ദ്രബിംബം പോലിരുന്നു
ശുക്രാചാര്യരുടെ സുരഭീവനത്തില്‍
സ്വര്‍ഗ്ഗത്തില്‍ നിന്നൊരാള്‍ വന്നു

ഓട്ടുവളയെടുക്കാൻ ഞാൻ മറന്നു

Title in English
Ottuvalayedukkaan

ആ.....
ഓട്ടുവളയെടുക്കാന് മറന്നൂ
ഞാന്‍ മറന്നൂ - ഞാന്‍ മറന്നൂ
ഓലക്കുടയെടുക്കാന്‍ മറന്നൂ
ഞാന്‍ മറന്നൂ - ഞാന്‍ മറന്നൂ
രാത്രിയുടെ പൂവുകളാം സ്വപ്നങ്ങളോ-
ടന്ത്യ യാത്ര പറയാന്‍
മറന്നു - മറന്നു - ഞാന്‍ മറന്നൂ
(ഓട്ടുവള...)

എന്തൊരു തിടുക്കമായിരുന്നൂ
എനിക്കേഴരശ്ശനിയായിരുന്നു
പോയവൈശാഖങ്ങള്‍ പിന്നെയും കാണുവാന്‍
പോയതുപോലെ ഞാന്‍ മടങ്ങിവന്നു
ഓര്‍മ്മയില്ലേ എന്നെ ഓര്‍മ്മയില്ലേ - കൂടെ
ഓടിവന്ന കൌമാരമോഹങ്ങളേ ഓര്‍മ്മയില്ലേ
ആഹാ......
(ഓട്ടുവള...)

ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ

Title in English
Hare krishna

ഹരേ കൃഷ്ണാ - ഹരേ കൃഷ്ണാ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
രാമരാമ ഹരേ ഹരേ
രാമരാമരാമരാമ കൃഷ്ണഹരേ
രാമരാമരാമരാമ കൃഷ്ണഹരേ
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ

പീലിത്തിരുമുടി കെട്ടിവെച്ചങ്ങനെ
കോലക്കുഴലെടുത്തൂതിക്കൊണ്ടങ്ങനെ
സ്വര്‍ണ്ണനാളങ്ങളാല്‍ തിരുനാമം ചൊല്ലുമീ
സന്ധ്യാദീപത്തിന്നരികിലൂടങ്ങനെ
വിളിക്കുമ്പോള്‍ - ഞാന്‍ വിളിക്കുമ്പോള്‍
വിളികേട്ടോടി വരൂ
തൊഴുകൈക്കുടന്നയില്‍ ഞാന്‍ നീട്ടി നില്‍ക്കുമീ
തുളസിക്കതിരുകള്‍ സ്വീകരിക്കൂ - സ്വീകരിക്കൂ
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ

അത്യുന്നതങ്ങളിലിരിക്കും

അത്യുന്നതങ്ങളിലിരിക്കും ദൈവമേ
അങ്ങേക്ക് സ്തുതിഗാനം(2)
ഭൂമിയിൽ സന്മനസ്സുള്ളവർക്കെല്ലാം സമാധാനം
ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ
അവർക്കു സ്വർഗ്ഗരാജ്യം
ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ
അവർക്കു ഭൂമിയിൽ ആശ്വാസം
ഓശാന... ഓശാന... ഓശാന... ഓശാന.. (അത്യുന്നതങ്ങളിൽ..)

നീതിക്കു വേണ്ടി ദാഹിക്കുന്നവർ ഭാഗ്യവാന്മാർ
അവർക്കു സർഗ്ഗ പീഠം
പ്രാർഥിക്കുന്നവർ ഭാഗ്യവാന്മാർ
അവർക്കു കർത്താവിൻ കാരുണ്യം
ഓശാന... ഓശാന... ഓശാന... ഓശാന.. (അത്യുന്നതങ്ങളിൽ..)