മാലാഖമാരുടെ വളർത്തുകിളികൾ

മാലാഖമാരുടെ വളർത്തുകിളികൾ
മണിയരയന്നങ്ങൾ - രണ്ടു
മണിയരയന്നങ്ങൾ
ഭൂമിയിൽ പണ്ടൊരു താ‍മരപ്പൊയ്കയിൽ
പൂ നുള്ളാൻ വന്നൂ - ആ
പൂ നുള്ളാൻ വന്നൂ
(മാലാഖമാരുടെ...)

ഇളമഞ്ഞിൽ നീരാടി
ഇളവെയിൽ മെയ്തോർത്തി
ഇല്ലില്ലം കാട്ടിലവർ കിടന്നുറങ്ങി
പൂവമ്പൻ തെളിക്കുന്ന
പുഷ്പവിമാനത്തിൽ
പൂക്കാലമതു വഴി കടന്നുപോയി
(മാലാഖമാരുടെ...)

പൊയ്കയുടെ കടവത്ത് പുന്നാരപ്പടവത്ത്
പൊൻമുട്ടയിട്ടേച്ചു കിളികൾ പോയി
പാതിരായായതു കൊണ്ടു നടന്നപ്പോൾ
ഭൂമിയിൽ വെളുത്തവാവുണ്ടായി
(മാലാഖമാരുടെ...)

കരിമുകില്പാടത്തെ കരുമാടിക്കുട്ടന്മാർ
കടലിലാ പൊന്മുട്ടയെറിഞ്ഞുടച്ചു
പാതിരായായതു തേടി നടന്നപ്പോൽ
ഭൂമിയിൽ കറുത്തവാവുണ്ടായി
(മാലാഖമാരുടെ...)