ഹേമാംബരാഡംബരീ

ഹേമാംബരാഡംബരീ
ഹേമന്തയാമിനീ
തരൂ തരൂ നിൻ
തിരുവാഭരണത്തളികയിൽ നിന്നൊരു
നവരത്ന മണിമയ മഞ്ജീരം (ഹേമാംബ...)

നവരാത്രി മണ്ഡപപ്പടവുകൾ നിറയെ
നക്ഷത്രപുഷ്പങ്ങളലങ്കരിക്കൂ
നഗ്ന നഖേന്ദുമരീചികൾക്കിടയിൽ
ചിത്ര പട്ടാംബരം വിരിക്കൂ
നൃത്തം മോഹിനി നൃത്തം ഇത്
സൃഷ്ടി സ്ഥിതി ലയ നൃത്തം (ഹേമാംബ...)

യക്ഷകിന്നര വിദ്യാധരരുടെ വീണാനാദം
ദിഗ് ജിതചഞ്ചല ചഞ്ചല പാദം
ക്ഷീരസാഗരതരംഗമൃദംഗധ്വനി മേളം
ഭൂമിദേവിയുടെ പൊന്നിലത്താളം
നൃത്തം മോഹിനി നൃത്തം ഇത്
സൃഷ്ടി സ്ഥിതി ലയ നൃത്തം (ഹേമാംബ...)