വീണേ വീണേ വീണപ്പെണ്ണേ

Title in English
Veene veene veenappenne

വീണേ വീണേ വീണപ്പെണ്ണേ
വീണക്കെത്ര മാസം
നാലും മൂന്നേഴു മാസം

അടിവയറ്റിൽ തിരുവയറ്റിൽ
ആലിലപ്പൂമണി വയറ്റിൽ
അനങ്ങണുണ്ടോ പെടക്കണുണ്ടൊ
അനങ്ങുമ്പോൾ മിനുങ്ങണുണ്ടോ
മാർമൊട്ടിൽ തേനുണ്ടോ
മലർമിഴിയിൽ സ്വപ്നമുണ്ടോ
നെഞ്ചിലൊരു താരാട്ടിന്‍
നീലാംബരി രാഗമുണ്ടോ
(വീണേ വീണേ..)

നാലകത്തെ വടക്കിനിയിൽ
നിലവിളക്കിൽ തിരുമുമ്പിൽ
ഏഴിലപ്പൂം കുറിതൊട്ടു
ഏലസ്സും കഴുത്തിലിട്ട്
ഒന്നരയും ഞൊറിഞ്ഞുടുത്ത്‌
പെണ്ണൊരുങ്ങും പുളികുടിനാൾ
നാലുമൊഴി കുരവയിടാൻ
നീയും വായോ പുള്ളുവത്തീ

അയലത്തെ ചിന്നമ്മ

Title in English
Ayalathe chinnamma

അയലത്തെ ചിന്നമ്മ അഴകുള്ള ചിന്നമ്മ
അരമുഴം നാക്കുള്ള ചിന്നമ്മ
അവൾക്കൊരു ചട്ടയ്ക്ക് തുണിവെട്ടും നേരത്ത്
അകത്തിരുന്നെനിക്കൊരു കിരുകിരുപ്പ്
അവൾക്കൊരു ചട്ടയ്ക്ക് തുണിവെട്ടും നേരത്ത്
അകത്തിരുന്നെനിക്കൊരു കിരുകിരുപ്പ്
അയലത്തെ ചിന്നമ്മ അഴകുള്ള ചിന്നമ്മ
അരമുഴം നാക്കുള്ള ചിന്നമ്മ

അയലുത്തൂന്നെല്ലാരും അർത്തുങ്കൽ പോകുമ്പോൾ
ആ വീട്ടിലെനിക്കൊന്നു പോണം
ഒളികണ്ണിട്ടൊളികണ്ണിട്ടവളൊറ്റയ്ക്കിരിക്കുമ്പോൾ
അളവെടുക്കാനെനിക്ക് പോണം - ചട്ട-
യ്ക്കളവെടുക്കാനെനിക്കു പോണം -ചട്ട-
യ്ക്കളവെടുക്കാനെനിക്കൊന്നു പോണം
(അയലത്തെ...)

പുരുഷഗന്ധം

Title in English
Purushagandham

പുരുഷഗന്ധം സ്ത്രീത്വം സ്വപ്നമദാലസമാക്കും
പുരുഷഗന്ധം
പതിഞ്ഞ സ്വരതിലചുംബിതയൗവനം പറഞ്ഞു
അതിന്റെ പുറകേ പാഞ്ഞെത്തുക നിന്‍ ദാഹം

അഭിലാഷങ്ങളുറക്കെ വിളിച്ചു
അരുവിപ്പൂവുകള്‍ക്കിതള്‍ മുളച്ചു
അതേ സുഗന്ധവുമായവനക്കരെ
നിറഞ്ഞു നിന്നു
അരുവിക്കു മീതെ സായാഹ്ന രശ്മികള്‍
ഒരു നൂല്‍പാലം നിര്‍മ്മിച്ചു (പുരുഷ..)

ആശ്ലേഷങ്ങള്‍ പുളഞ്ഞു പടര്‍ന്നു
അവനെ പൂവമ്പനനുഗ്രഹിച്ചു
പൂര്‍ണ്ണ നിര്‍വൃതിയായവര്‍ തങ്ങളില്‍
അലിഞ്ഞു ചേന്നു
കരിവണ്ടിന്‍ കൈനഖക്കലയുള്ള പൂവുകള്‍
ഒരു പൂണാരം ചാര്‍ത്തിച്ചു (പുരുഷ..)

വജ്രകുണ്ഡലം

Title in English
Vajrakundalam

വജ്രകുണ്ഡലം മണിക്കാതിലണിയും
വൃശ്ചികസന്ധ്യാരാഗമേ
വിശ്വമാനസം വിരല്‍തൊട്ടുണര്‍ത്താന്‍
വിണ്ണില്‍ വന്ന തിലോത്തമേ -
ഒരു സ്വകാര്യം
വജ്രകുണ്ഡലം മണിക്കാതിലണിയും
വൃശ്ചികസന്ധ്യാരാഗമേ

കുളിരോ കുളിര്

Title in English
kuliro kuliru

ആ.. ആ..
കുളിരോ കുളിര് കുളിര് കുളിര് (2)
കുന്നത്തെ കുറവനും കുംഭഭരണിക്ക്
കുളിരുകൊണ്ടഭിഷേകം (2)
മുഖക്കുരു മുളക്കണ മുല്ലപ്പെണ്ണിനു
മുത്തുകൊണ്ടലങ്കാരം (2)
കുളിരോ കുളിര് കുളിര് കുളിര്

ആരുവാമൊഴിപ്പാതയിലൂടെ
ആയിരം ചിറകുള്ള മഞ്ചലിലൂടെ (2)
കാവേരീ..
തീരത്തുന്നു വരുന്നൊരിളംകാറ്റേ
കൈയ്യിലെ മുളങ്കുഴലില്‍ പൂമദമുണ്ടോ -
പകര്‍ന്നു തരാന്‍ പൂമദമുണ്ടോ
കുളിരോ കുളിര് കുളിര് കുളിര്

Film/album

നീലാരണ്യമേ

നീലാരണ്യമേ നീലാരണ്യമേ
നിൻ മുളങ്കുടിലിൽ നീ വളർത്തുന്നൊരു
പൊന്മാൻ പേടയെ കണ്ടുവോ

ചിത്രമണിച്ചിറകടിയാൽ
ശൃംഗാരച്ചിലമ്പൊലിയാൽ
സ്വപ്നലതാഗൃഹങ്ങളെ
നൃത്തകല പഠിപ്പിക്കും
ഉദ്യാനമോഹിനിയെ കണ്ടുവോ
കണ്ടുവോ ഇല്ലയോ
കാത്തിരിപ്പൂ ഞാനവളുടെ
കാട്ടുകൂവള മിഴികൾ

പുഷ്യരാഗപ്പുഞ്ചിരിയാൽ
പൂ ചൂടും ലജ്ജകളാൽ
എന്റെ തപോവനത്തിൽ വന്നെന്നെ
വിളിച്ചുണർത്തും
ഏകാന്തകാമുകിയെ കണ്ടുവോ
കണ്ടുവോ ഇല്ലയോ
കാത്തിരിപ്പൂ ഞാനവളുടെ
കാൽനഖേന്ദു മരീചികൾ

Film/album

മിഴിയോ മഴവിൽക്കൊടിയോ

മിഴിയോ മഴവിൽക്കൊടിയോ
മധുമൊഴിയോ ചിലയ്ക്കും കിളിയോ
മുടിയോ പനംകുലയോ ഇളം
ചൊടിയോ പവിഴപൊളിയോ

കവിളോ കന്നുപ്പളുങ്കോ
നുണക്കുഴിയോ നീന്തൽക്കുളമോ
മുഖശ്രീ മലരിതളിൽ സഖീ
മൂകാനുരാഗമോ യൗവനമോ
അഴകേ നീ ആരാധികയോ രാധികയോ

നഖമോ ചന്ദ്രക്കലയോ
നഖക്ഷതമോ പൂത്ത മറുകോ ഈ
മനസ്സിൻ തിരുനടയിൽ സഖീ
മല്ലികാർജ്ജുനനോ കാമുകനോ
അഴകേ നീ ആരാധികയോ രാധികയോ

Film/album

പൂക്കളെനിക്കിഷ്ടമാണ് പൂക്കള്‍

Title in English
Pookkal enikkishtamaanu

പൂക്കളെനിക്കിഷ്ടമാ‍ണു പൂക്കള്‍ - ഞാന്‍
പൂത്തമരക്കൊമ്പിലൊരു കൂടുകൂട്ടും
കൂട്ടിനകം പ്രേമംകൊണ്ടലങ്കരിക്കും - ഞങ്ങള്‍
കൂട്ടുകാരായെന്നുമെന്നും താമസിക്കും
പൂക്കളെനിക്കിഷ്ടമാ‍ണു പൂക്കള്‍ - ഞാന്‍
പൂത്തമരക്കൊമ്പിലൊരു കൂടുകൂട്ടും

ഞാറ്റുവേലപ്പെണ്ണുവന്നു മുറ്റമടിക്കും- ഇളം
കാറ്റുവന്നു കൈതപ്പൂ മണംതളിക്കും
കൂട്ടിലിരുന്നൊരുനാള്‍ കടിഞ്ഞൂല്‍ കുയിലിനെ
കൂഹൂ കൂഹൂ കൂഹൂ പാടിതൊട്ടിലാട്ടും - ഞങ്ങള്‍
തൊട്ടിലാട്ടും
പൂക്കളെനിക്കിഷ്ടമാ‍ണു പൂക്കള്‍ - ഞാന്‍
പൂത്തമരക്കൊമ്പിലൊരു കൂടുകൂട്ടും

Film/album

എനിക്കു മേലമ്മേ

Title in English
Enikku melamme

എനിക്കു മേലമ്മേ ഈ ഭൂമിയിലെ പൊറുതി
ഏതു നേരവും കലപില കലപില
എഴുപതു നേരവും കശപിശ കശപിശ 

പച്ചില -പഴുത്തില -പച്ചില -പഴുത്തില -പൂഹൊയ്
കാലത്തെണീക്കണം കഞ്ഞിയനത്തണം
കാക്കത്തൊള്ളായിരം കിണ്ണം നിരത്തണം
ഈ ചൊല്ലുവിളിയില്ലാത്ത പിള്ളേരെ വളർത്തണം
പിള്ളേരുടച്ഛനു പേൻ നോക്കിക്കൊടുക്കണം

രാമൻ നല്ലവൻ അവൻ രാവിലെ ഉണരും
പാഠം പഠിക്കും അച്ഛനുമമ്മേം അനുസരിക്കും

രാവിലെ ഉണരുന്ന പാഠം പഠിക്കുന്ന
രാമൻ ഇതുവരെ ജയിച്ചിട്ടുണ്ടോ
നാക്കിന്മേൽ എല്ലില്ലാത്തവളേ നീ
നാലണയ്ക്ക് നഞ്ചു വാങ്ങിത്താടീ 

തോറ്റു മരണമേ തോറ്റു

Title in English
Thottu maraname

തോറ്റു - മരണമേ തോറ്റു
തോറ്റു - മരണമേ തോറ്റു
കൂപ്പുകൈക്കുമ്പിളില്‍ ബാഷ്പോദകവുമായ്
മാപ്പു ചോദിക്കുന്നു - തലമുറകള്‍ മാപ്പു ചോദിക്കുന്നു

ഒളിച്ചു വന്നു നീ ഒളിയമ്പെയ്തു നീ
ഒരു ദേവതയെക്കൂടി
എരിയുന്ന ചിതയിലേക്കെറിഞ്ഞു നീ 
ഒരു മാംസപഞ്ജരം കൂടി
തോറ്റു - മരണമേ തോറ്റു

ഈശ്വരനെക്കാള്‍ വലുതായിരുന്നു - ഈ
തപസ്വിനിയാമമ്മാ
ജന്മം മുഴുവനും പുത്രകാമേഷ്ടി ചെയ്ത്
മണ്‍ മറഞ്ഞൊരീയമ്മാ
അമ്മാ അമ്മാ അമ്മാ
തോറ്റു - മരണമേ തോറ്റു