കന്മദം മണക്കും

കന്മദം മണക്കും കാട്ടിൽ പൂക്കുമൊരു
ഉന്മാദിനീ പുഷ്പമേ പുഷ്പമേ നിന്റെ
മന്ദസ്മിതത്തിൽ ഇതൾപ്പൊതിക്കുള്ളിലെ
മായാപരാഗം എനിക്കല്ലേ (കന്മദം..)

നിശാന്തകാമുകൻ നൽകിയതോ ഇളം
നിലാവ് നൽകിയതോ
നിൻ മാർ നിറയുമീ സൗരഭ്യം
ഞാനതു വാരി വാരി പൂശും
വസന്തമാകട്ടേ (കന്മദം..)

വിടർന്ന യൗവനം നൽകിയതോ
പകൽക്കിനാക്കൾ നൽകിയതോ
നിൻ മെയ് പൊതിയുമീ സൗന്ദര്യം
ഞാനതിലാകെ പടർന്നു കയറും
വികാരമാകട്ടേ (കന്മദം..)

മാംസപുഷ്പം വിരിഞ്ഞൂ

Title in English
Maamsapushpam virinju

മാംസപുഷ്പം വിരിഞ്ഞൂ ഒരു
മാദകഗന്ധം പരന്നൂ
ആരാമമേനകേ നീയെന്തിനാ
വസന്താരംഭ പുഷ്പത്തെ
തെരുവിൽ വിറ്റു

കൗമാരം കഴിഞ്ഞപ്പോൾ നീലിമ കൂടിയ
കന്നിയിതൾ മിഴിയിൽ - പൂവിൻ
കന്നിയിതൾ മിഴിയിൽ
ആയിരം വിരലുകൾ അഞ്ജനമെഴുതുവാൻ
അനുവദിക്കരുതായിരുന്നു നീ
അനുവദിക്കരുതായിരുന്നു

യൗവനം തുടുപ്പിച്ച പൂങ്കവിളിണയിൽ
അല്ലിയധരങ്ങളിൽ പൂവിൻ
അല്ലിയധരങ്ങളിൽ
ആയിരം ചുണ്ടുകൾ ചിത്രം വരയ്ക്കുവാൻ
അനുവദിക്കരുതായിരുന്നു നീ
അനുവദിക്കരുതായിരുന്നു

നളന്ദാ തക്ഷശിലാ (M)

Title in English
Nalanda thakshashila (M)

നളന്ദ തക്ഷശില - നളന്ദ തക്ഷശില
നമ്മുടെ പൂർവികർ പടുത്തുയർത്തിയ
സർവകലാശാല
ആ ആ‍...നളന്ദാ...തക്ഷശിലാ ആ..ആ.

നാനാത്വത്തിലൊരേകത്വത്തിൻ
നവദർശനശാല
സിന്ധുനദീതടസംസ്കാരത്തിൻ
ശില്പകലാശാല
ആ..ആ.ആ.നളന്ദാ...തക്ഷശിലാ ആ..ആ.. 

ചിഞ്ചില്ലം ചിലും ചിലും

Title in English
Chinchila chilu chilu

ചിഞ്ചിലം ചിലുചിലം ചിഞ്ചിലം ചിലുചിലം
ശിങ്കാര പൂങ്കുറത്തി - നിന്റെ
അമ്മാങ്കുടത്തില്‍ തേനോ പാലോ
തെന്‍മല പൂങ്കുറത്തി
ചിഞ്ചിലം ചിലുചിലം ചിഞ്ചിലം ചിലുചിലം
ശിങ്കാര പൂങ്കുറവാ - എന്റെ
അമ്മാങ്കുടത്തില്‍ തേനല്ല പാലല്ല
കന്മദം കസ്തൂരി

ചീകിക്കെട്ടിയ പീലിച്ചുരുള്‍മുടി
എങ്ങനെയഴിഞ്ഞതെടീ - കുറത്തി
എങ്ങനെയഴിഞ്ഞതെടീ 
താഴ്വരക്കാട്ടിലെ തെക്കന്‍കാറ്റത്ത്
താനെയഴിഞ്ഞതെടാ - കുറവാ ‌
താനെയഴിഞ്ഞതെടാ
ചിഞ്ചിലം ചിലുചിലം ചിഞ്ചിലം ചിലുചിലം
ശിങ്കാര പൂങ്കുറത്തി - എന്റെ
ശിങ്കാര പൂങ്കുറവാ

വെളിച്ചമേ നയിച്ചാലും

Title in English
velichame nayichaalum

വെളിച്ചമേ നയിച്ചാലും(2)
ബത്‌ലഹേമിൽ കാലം കൊളുത്തിയ
വെളിച്ചമേ നയിച്ചാലും
വെളിച്ചമേ നയിച്ചാലും
നയിച്ചാലും.. നയിച്ചാലും.. നയിച്ചാലും

അഗ്നിച്ചിറകുമായ് ഭൂമിയിൽ പണ്ടൊരു
പുൽക്കുടിൽ തേടി വന്ന നക്ഷത്രമേ (2)
ഇരുട്ടിൽ ഞങ്ങൾക്ക് വഴികാട്ടാൻ നീ
ഇനിയും ഈ വഴി വന്നാട്ടെ
നിന്റെ രാജ്യം വരേണമേ (2)

ഒട്ടകങ്ങൾക്കായ് സൂചിക്കുഴകൾ
നിത്യവും വലുതാക്കുമീ നാട്ടിൽ(2)
പണക്കാർ നിത്യവും വലുതാക്കുമീ നാട്ടിൽ
കയ്യിൽ പുതിയൊരു ചമ്മട്ടിയുമായ്
കന്യാനന്ദനാ വന്നാട്ടെ (2)
നിന്റെ രാജ്യം വരേണമേ (2)

വിപ്ലവം ജയിക്കട്ടെ

Title in English
Viplavam jayikkatte

ഇങ്ക്വിലാബ് സിന്ദാബാദ്
തൊഴിലാളി ഐക്യം സിന്ദാബാദ്
രക്തസാക്ഷികൾ സിന്ദാബാദ്
മുതലാളിത്തം ഒഴിയട്ടെ
വിപ്ലവം ജയിക്കട്ടെ

വിപ്ലവം ജയിക്കട്ടെ വിഗ്രഹങ്ങൾ തകരട്ടെ
വിശ്വപ്രകൃതിയെ വെല്ലുവിളിക്കും
വിപ്ലവം ജയിക്കട്ടെ

തോറ്റില്ല തോറ്റില്ല തോറ്റിട്ടില്ല തൊഴിലാളി
വർഗ്ഗസമര പടയാളി
യുഗവിപ്ലവത്തിൻ തേരാളി
പടയാളീ - തേരാളീ
(വിപ്ലവം..)

സൂര്യനുദിക്കുന്നതവനു വേണ്ടി
ഭൂമി ചലിക്കുന്നതവനു വേണ്ടി
വെയിലും മഴയും മഞ്ഞും കാറ്റും
നിലാവുമവനു വേണ്ടി

മാനസസരസ്സിൻ കരയിൽ

Title in English
maanassasarassin karayil ninno

മാനസസരസ്സിന്‍ കരയില്‍ നിന്നോ - ഗന്ധ
മാദനഗിരിയുടെ മടിയില്‍നിന്നോ
മാനസസരസ്സിന്‍ കരയില്‍ നിന്നോ - ഗന്ധ
മാദനഗിരിയുടെ മടിയില്‍നിന്നോ
എവിടെനിന്നോ - എവിടെനിന്നോ
ഏകാന്തസൌരഭ്യമൊഴുകിവന്നൂ
മാനസസരസ്സിന്‍ കരയില്‍ നിന്നോ - ഗന്ധ
മാദനഗിരിയുടെ മടിയില്‍നിന്നോ

ദ്രൗപതി ചൂടിയ കല്യാണസൌഗന്ധികപൂവിന്റെ
സ്വപ്നത്തില്‍ നിന്നോ
ശാകുന്തളത്തിന്‍ കുളിരില്‍ നിന്നോ
മേഘസന്ദേശത്തിന്‍ ചിറകില്‍ നിന്നോ
എവിടെനിന്നോ - എവിടെനിന്നോ
അജ്ഞാതസൌരഭ്യമൊഴുകിവന്നൂ
മാനസസരസ്സിന്‍ കരയില്‍ നിന്നോ - ഗന്ധ
മാദനഗിരിയുടെ മടിയില്‍നിന്നോ

വിജയദശമി വിടരുമീ

Title in English
vijayadashami vidarumee

വിജയദശമി വിടരുമീ
വ്യവസായയുഗത്തിലേ
വിജയദശമി വിജയദശമി
പൂവിരല്‍ കൊണ്ടു നിലത്തെഴുതിച്ചു
പുതിയൊരക്ഷരമാലാ
(വിജയദശമി..)

ഈ തൊഴില്‍ശാലതന്‍ മതില്‍ക്കെട്ടില്‍
ഈ പുകക്കുഴലിന്‍ അടിത്തട്ടില്‍
ഈ യുഗമുണരാന്‍ ഒരുമിച്ചുണരാന്‍
അസ്ഥിയും മജ്ജയും മനുഷ്യമാംസവും
എത്ര വെന്തുരുകീ - ഇതുവരെ
എത്ര ഹൃദയങ്ങളുരുകീ
(വിജയദശമി..)

യക്ഷിക്കഥയുടെ നാട്ടിൽ

യക്ഷിക്കഥയുടെ നാട്ടിൽ നക്ഷത്രമരച്ചോട്ടിൽ
സ്വർണ്ണച്ചിറകടിച്ചെത്തി പണ്ടൊരു
സ്വർഗ്ഗവാതിൽപ്പക്ഷി

മുത്തുമണി പളുങ്കു പൊയ്കയിൽ
മുങ്ങിക്കുളിക്കാനിറങ്ങുമ്പോൾ
ആലിമാലി വള്ളിക്കുടിലിലൊ
രരയന്നത്തിനെ കിളി കണ്ടൂ
കാട്ടിലെ മയിലിനെ കണ്ടൂ
കലമാൻ പേടയെ കണ്ടൂ (യക്ഷിക്കഥ....)

നീലമയിൽ പേടയോടവർ
പീലിച്ചിറകുകൾ മേടിച്ചു
അല്ലിത്തൂവൽ പൊതിഞ്ഞ കഴുത്തവ
ളരയന്നത്തോടു  മേടിച്ചു
കണ്മഷിയെഴുതിയ കണ്ണുകൾ
കലമാനോടവൾ മേടിച്ചൂ (യക്ഷിക്കഥ...)

കൗമാരം കഴിഞ്ഞു

Title in English
Koumaram kazhinju

കൗമാരം കഴിഞ്ഞു
കൗതുകങ്ങൾ വിരിഞ്ഞു
വിരിയുമചുംബിത കൗതുകങ്ങളിൽ
വികാരമദിര പകർന്നു - യൗവനം
വികാരമദിര പകർന്നു

നൂറു കലപ്പ കൊണ്ടുഴുതു മറിക്കും
നൂറു വിത്തുകൾ ഞാൻ പാകും
നിന്നനുരാഗത്തിൻ കന്നിമണ്ണിൽ അവ
രണ്ടിലയും പൊൻ‌തിരിയുമണിയും
നിന്നനുരാഗത്തിൻ കന്നിമണ്ണിൽ അവ
രണ്ടിലയും പൊൻ‌തിരിയുമണിയും - അണിയും
(കൗമാരം..)

നൂറു കിനാവുകൾ ചാലിച്ചു വെയ്ക്കും
നൂറു ചായങ്ങൾ ഞാൻ കൂട്ടും
നിന്റെ യുവത്വത്തിൻ പൊൻചുമരിൽ അവ
നിത്യമൊരു നഖരേഖ രചിക്കും - രചിക്കും
(കൗമാരം..)