മാസം മധുമാസം

മാസം മധുമാസം ഇതു മധുമാസം
മദിരാക്ഷികളുടെ മണിമിഴിക്കോണിൽ
മധുരമധുരോന്മാദം ഉന്മാദം

കാമദേവന്റെ ഇടത്തേ തോളിലെ
ആവനാഴിയൊഴിയാത്ത മാസം
രാധയും കൃഷ്ണനും രതിസുഖസാരേ പാടി
രാത്രിയെയേതോ ലഹരിയിൽ മുക്കിയ
രാസകേലീയാമം ഇതു രാസകേലീ യാമം
വരൂ..വരൂ..വരൂ (മാസം..)

ഈറനുടുത്ത നിലാവൊരു യക്ഷിയായ്
മാരനെ തിരയുന്ന മാസം
പാതിരാപ്പൂവുകൾ ചൂടി പതിയുടെ പൂമടി പൂകി
പാർവതി ശിവനെ തപസ്സിൽ നിന്നുണർത്തിയ
കാമോദ്ദീപനയാമം ഇതു കാമോദീപനയാമം
വരൂ..വരൂ..വരൂ (മാസം..)