ഓർമ്മകളേ ഒഴുകിയൊഴുകി
ഒഴുകി വരും ഓളങ്ങളേ
കുഞ്ഞു കുഞ്ഞുന്നാളിൽ നമ്മൾ ആയിരം കടലാസു
വഞ്ചികളിലൊഴുക്കിയ മോഹങ്ങളേ
ഓമനിപ്പൂ നിങ്ങളെ ഞാൻ ഓമനിപ്പൂ
തൃപ്പൂണിത്തുറയിലെ അത്തച്ചമയം
തൃക്കൺ പാർത്തു വന്ന ചിങ്ങമാസം അന്ന്
മുറ്റത്തേക്കോടി വന്ന ചിങ്ങമാസം
പുത്തിലഞ്ഞിക്കാടുകളെ
പൊന്നേലസ്സണിയിക്കാൻ
മുത്തുക്കുടക്കീഴിൽ വന്ന ചിങ്ങമാസം എന്നെ
പുഷ്പിണിയാക്കിയ ചിങ്ങമാസം( ഓർമ്മകളേ..)
പ്രേമമെന്നാലെന്തെന്നറിയില്ല എങ്കിലും
പ്രതിശ്രുത പ്രിയവധുവായിരുന്നു അന്നേ
പ്രതിശ്രുത പ്രിയവധുവായിരുന്നു
കൃഷ്ണത്തുളസിത്തരയ്ക്കു
പ്രദക്ഷിണം വയ്ക്കുമ്പോൾ
കല്യാണച്ചെറുക്കനായിരുന്നു അങ്ങെന്റെ
എല്ലാമെല്ലാമായിരുന്നു ( ഓർമ്മകളേ..)