ദീപാരാധന നട തുറന്നൂ

ദീപാരാധന നടതുറന്നൂ
ദിവസ ദലങ്ങൾ ചുവന്നൂ
ഭൂമിയുടെ കയ്യിലെ കൌമാരമല്ലികകൾ
പുഷ്പാഞ്ജലിക്കായ് വിടർന്നൂ
വിടർന്നൂ - താനേ വിടർന്നൂ
ദീപാരാധന നടതുറന്നൂ

ചന്ദനമുഴുക്കാപ്പു ചാർത്തിയ ശരത്കാല
സുന്ദരി ശശിലേഖേ - നിന്റെ
അരയിലെ ഈറൻ പുടവത്തുമ്പിൽ ഞാൻ
അറിയാതെ തൊട്ടുപോയീ
അന്നു നീ അടിമുടി കോരിത്തരിച്ചു പോയീ  
ദീപാരാധന നടതുറന്നൂ

അറ്റംകെട്ടിയ കാര്‍കൂന്തലില്‍
ദശപുഷ്‌പം ചൂടിയ യുവകാമിനീ
ദശപുഷ്‌പം ചൂടിയ യുവകാമിനീ
അരികില്‍ ഞാന്‍ വന്നപ്പോള്‍
എന്തിനു മാറില്‍ നീ
തൊഴുകൈവല്ലികള്‍ പടര്‍ത്തീ - എന്നെ നീ
തളിരിട്ട ലജ്ജയിലുണര്‍ത്തീ
ദീപാരാധന നടതുറന്നൂ
ദിവസ ദലങ്ങൾ ചുവന്നൂ
ദീപാരാധന നടതുറന്നൂ

അനുരാഗസരസ്വതീ ക്ഷേത്രത്തിലെ
കാവ്യസുരഭിയാം വരവർണ്ണീനി
ഒരുരാത്രി കിളിവാതിൽ തുറന്നുവയ്ക്കു
എനിക്കായ് ഒരുദാഹമായ് നീ ഉണർന്നിരിക്കൂ‍
ഒരുരാത്രി കിളിവാതിൽ തുറന്നുവയ്ക്കു
എനിക്കായ് ഒരുദാഹമായ് നീ ഉണർന്നിരിക്കൂ‍