അഷ്ടപദിയിലെ നായികേ

Title in English
Ashtapathiyile Nayike

അഷ്ടപദിയിലെ നായികേ....യക്ഷഗായികേ
അഷ്ടപദിയിലെ നായികേ യക്ഷഗായികേ
അംബുജാക്ഷനെ പ്രേമിച്ചതിനാൽ
അനശ്വരയായി നീ അനശ്വരയായി നീ
അഷ്ടപദിയിലെ നായികേ യക്ഷഗായികേ

മാംസതല്പങ്ങളിൽ ഫണം വിതിർത്താടും
മദമായിരുന്നില്ല നിൻ പ്രണയം
അന്തരാത്മാവിലെ ഇന്ദ്രിയാതീതമാം
അനുഭൂതിയായിരുന്നു - അനുഭൂതിയായിരുന്നു
രാധികേ...ആരാധികേ...
ഇനി ദിവ്യരാഗമറിയാതെ പാടുന്നു ഞാൻ
രതിസുഖസാരേ ഗതമഭിസാരേ
അഷ്ടപദിയിലെ നായികേ യക്ഷഗായികേ

ശില്പീ ദേവശില്പീ

Title in English
Shilpi Deva Shilpi

ശിൽപ്പീ...ദേവശിൽപ്പീ..
ശിൽപ്പീ ദേവശിൽപ്പീ
ഒരു ശിലയായ് നഗ്നശിലയായ്
നിൻ ശിൽപ്പ സോപാനത്തിൽ
നിൽക്കുമീ അഹല്യയെ
വിസ്മരിച്ചുവോ - നീ
വിസ്മരിച്ചുവോ

രൂപങ്ങളെ പ്രതിരൂപങ്ങൾ
വേർപിരിഞ്ഞാലോ
ഗന്ധം കാറ്റിനെ മറന്നാലോ
ഗാനം വീണയെ മറന്നാലോ
ജീവിക്കാൻ മറന്നൊരീ വിരഹിണിയെ
നീ വന്നുണർത്തൂ - ഉണർത്തൂ
ഉണർത്തൂ..
(ശിൽപ്പീ..)

ശബ്ദങ്ങളെ പ്രതിശബ്ദങ്ങൾ
വിസ്മരിച്ചാലോ
സ്വപ്നം നിദ്രയെ മറന്നാലോ
ചിത്രം ചുവരിനെ മറന്നാലോ
ജീവിക്കാൻ മറന്നൊരീ തപസ്വിനിയെ
നീ വന്നുണർത്തൂ - ഉണർത്തൂ
ഉണർത്തൂ..
(ശിൽപ്പീ..)

മാലിനിതടമേ

Title in English
Malini Thadame

മാലിനീതടമേ പ്രിയ
മാലിനീതടമേ - മാലിനീതടമേ..
മാധവീ മണ്ഡപനടയിൽ നീകണ്ടുവോ
മല്ലികാർജ്ജുനന്റെ പുഷ്പരഥം
എന്റെ മല്ലികാർജ്ജുനന്റെ പുഷ്പരഥം
മാലിനീതടമേ പ്രിയ
മാലിനീതടമേ - മാലിനീതടമേ..

ശരത്കാലപുഷ്പത്തിൻ
കുളിർത്തേൻ തുള്ളികൾ
ശകുന്തപ്പക്ഷികൾ തന്നു - ഇന്നും
ശകുന്തപ്പക്ഷികൾ തന്നു
അല്ലിത്താമര പിഞ്ചിളം തളിരുകൾ
അനസൂയ വിരിച്ചുതന്നൂ - കിടക്കാൻ
അസസൂയ വിരിച്ചു തന്നൂ
മാലിനീതടമേ പ്രിയ
മാലിനീതടമേ - മാലിനീതടമേ..

ശരപഞ്ജരം പുഷ്പശരപഞ്ജരം

Title in English
Sarapanjaram pushpa

ശരപഞ്ജരം പുഷ്പശരപഞ്ജരം
ശരീരം മനസ്സിന്‍ സുഖവാസമന്ദിരം
മന്മഥന്‍ സ്ത്രീയിലതു പണിയുന്ന കാലം
മദിച്ചു തുള്ളും യൌവ്വനം
(ശരപഞ്ജരം..)

വികാരം മുന്‍പേ കുതിക്കും - അന്നു
വിചാരം പിന്‍പേ നടക്കും
വിരിയുന്ന വിരിയുന്ന മോഹപുഷ്പങ്ങളില്‍
വിരല്‍നഖമുദ്രകള്‍ പതിക്കും - കാമം
വിരല്‍നഖമുദ്രകള്‍ പതിക്കും
ഓരോ സ്വപ്നവും കൊഴിയും
ഓര്‍മ്മകള്‍ കിളിവാതില്‍ തുറക്കും - ദൂരെ
കാമുക ശലഭങ്ങള്‍ ചിരിക്കും
ചിരിക്കും - പൊട്ടിച്ചിരിക്കും

ഗോതമ്പു വയലുകൾ

ഗോതമ്പുവയലുകൾ ലാളിച്ചു വളർത്തിയ
ഗൊരേത്തി യുഗപുണ്യവതിയാമനുജത്തി
ഇറ്റലിയുടെ നിത്യസുന്ദരവസന്തത്തിൻ പുത്രിയായ്
കർത്താവിന്റെ കൈമുത്തും ലില്ലിപ്പൂവുമായ്
പുരുഷൻ കേളീമലരാക്കിടും സ്ത്രീത്ത്വത്തിന്റെ
നിരയും താരുണ്യത്തെ രക്ഷിക്കും കവചമായ്
വിടരൂ വിടരൂ നീ
വിശ്വമാനസസരോവര പുഷ്പമായ്
കാലം കാണാത്ത വിശുദ്ധയായ്

ആവേ മരിയ

ആവേ മരിയ ആവേ ആവേ
വ്യാകുലമാതാവേ ലോകമാതാവേ
എന്നെ പരീക്ഷയിൽ പൂകിക്കരുതേ
പാപം ചെയ്യിക്കരുതേ
ചൂടാനല്ലാ മറ്റൊരാളെ ചൂടിക്കാനല്ല
ഇറ്റലിയിൽ വിടർന്നതീ
ഇത്തിരി ലില്ലിപ്പൂ
ഇതിന്റെ വെണ്മയുമാത്മ വിശുദ്ധിയും
ഇതിന്റെ സൗരഭ്യവും
അവിടുത്തെ തൃച്ചേവടികളിൽ
അർപ്പിക്കാനല്ലോ
അണിയാനല്ല മാല കോർത്തിതണിയിക്കാനല്ലാ
ഇതളിതളായ് മലർന്നതീ
ഇത്തിരി ലില്ലിപ്പൂ
ഇതിന്റെ ശൈശവ കൗമാരങ്ങളും
ഇതിന്റെ യൗവനവും
അവിടുത്തെ തൃപ്പാദങ്ങളിൽ
അർപ്പിക്കാനല്ലോ

ഉപാസന ഉപാസന

Title in English
Upasana

ഉപാസന ഉപാസന
ഇതു ധന്യമാമൊരുപാസന
ഉണരട്ടെ ഉഷസ്സുപോലുണരട്ടെ
ഒരു യുഗചേതന ഉണരട്ടെ
ഉപാസന ഉപാസന
ഉപാസന ഉപാസന
ഇതു ധന്യമാമൊരുപാസന

സത്യം മയക്കുമരുന്നിന്റെ ചിറകിൽ
സ്വർഗ്ഗത്തു പറക്കുമീ നാട്ടിൽ - ഇല്ലാത്ത
സ്വർഗ്ഗത്തു പറക്കുമീ നാട്ടിൽ
സ്വപ്നം മരിക്കുമീ നാട്ടിൽ
സ്വര്‍ഗ്ഗസ്വരൂപിയാം ശാസ്ത്രം നിർമ്മിക്കും
അഗ്നികുണ്ഡങ്ങൾക്കുള്ളിൽ
മനുഷ്യാ - ഹേ മനുഷ്യാ
വലിച്ചെറിയൂ നിന്റെ മുഖംമൂടി
ഉപാസന ഉപാസന
ഇതു ധന്യമാമൊരുപാസന

പിതാവേ പിതാവേ

Title in English
Pithaave

പിതാവേ പിതാവേ ഈ പാനപാത്രം
തിരിച്ചെടുക്കേണമേ
പിതാവേ പിതാവേ ഈ പാനപാത്രം
തിരിച്ചെടുക്കേണമേ

ആകാശമേഘങ്ങള്‍ക്കിടയിൽ അത്യുന്നതങ്ങളില്‍
അങ്ങയെ തൃക്കണ്‍പാര്‍ത്തുവന്ന ഭൂമിക്കു പണ്ടിതു
ഭിക്ഷനല്‍കിയതല്ലേ - അങ്ങ് ഭിക്ഷനല്‍കിയതല്ലേ
സ്വീകരിക്കൂ സ്വീകരിക്കൂ എന്റെ
പ്രാണന്റെ മെഴുകുതിരിപ്പൂ ഉരുകുമീ പാനപാത്രം
(പിതാവേ..)

നിശ്ശബ്ദ ദുഃഖങ്ങള്‍ക്കിടയില്‍
നിത്യശൂന്യതയില്‍ - എന്റെയീ
അസ്ഥികളഴിയിട്ട കൂട്ടിനകത്തിതു
കൈയ്പ്പു നിറച്ചുതന്നൂ
(പിതാവേ..)

ചെമ്പകമോ ചന്ദനമോ

Title in English
Chembakamo chandanamo

ചെമ്പകമോ - ചന്ദനമോ
കമ്പുകളുണങ്ങിയ കല്‍പ്പകമോ
കാമവതികള്‍ കണ്‍കേളിലതകള്‍
കൈനീട്ടിപ്പുണരാത്ത കാഞ്ഞിരമോ
പ്രേതമോ - ഒരു മോഹഭംഗത്തിന്‍ പ്രേതമോ
ചെമ്പകമോ - ചന്ദനമോ

ഒരുമുഖക്കുരു പോലും മുളയ്ക്കാതെ
ഒന്നു തളിര്‍ക്കാതെ
പ്രമദവനത്തില്‍ പണ്ടുമരിച്ചൊരു
പ്രണയവികാരമോ ഓ....ഓ...
അസ്ഥിപഞ്ജരമോ - ഒരു യൌവനത്തിന്‍
നഗ്നപഞ്ജരമോ
ചെമ്പകമോ - ചന്ദനമോ

ഒരു നഖക്ഷതം പോലും ഏല്‍ക്കാതെ
ഒന്നു പൂക്കാതേ
ഋതുദേവതയുടെ ശാപം കിട്ടിയ
ഹൃദയവിഷാദമോ ഓ.....ഓ...
അസ്ഥിപഞ്ജരമോ - ഒരു വസന്തത്തിന്‍ അഗ്നിപഞ്ജരമോ