കണ്ണാടിക്കവിളിൽ കാമദേവൻ

കണ്ണാടി കവിളിൽ കാമദേവൻ
 കുറിക്കുമീ  കയ്യക്ഷരങ്ങൾ
നിന്റെ കാറ്റിൽ പറക്കും കുറുനിരകൾ
കൈവിരൽ കൊണ്ടു ഞാൻ തൊടുമ്പോൾ
എന്തിനീ കപടമാം ലജ്ജയും ഇക്കിളിയും (കണ്ണാടി ...)

എത്ര മറച്ചാലും മറയാത്ത
നിന്റെയീ ഏകാന്ത സൗന്തര്യം
ചന്ദന കരയുള്ള വെള്ളപുടവയാൽ
 എന്തിനു ചുമ്മാ പൊതിഞ്ഞു വച്ചൂ
തെന്നൽ വന്നഴിക്കുമ്പോൾ നീയെന്റെ
പിന്നിൽ വന്നൊളിക്കുമ്പോൾ
എന്തു ചെയ്യും മറ്റെന്തു ചെയ്യും

ജന്മബന്ധങ്ങൾ വെറും ജലരേഖകൾ

Title in English
Janmabandhangal

ജന്മബന്ധങ്ങൾ വെറും ജലരേഖകൾ
ജനനത്തിനും മരണത്തിനും നടുവിൽ ഒഴുകും
ജീവിതനദിയിലെ ജലരേഖകൾ -ജലരേഖകൾ
(ജന്മബന്ധങ്ങൾ..)

അടുത്തും അകന്നും അപാരതയിലേക്കലയുമീ അണ്ഡകടാഹങ്ങളിൽ
ഒരുമൺ തുരുത്തിലെ വഴിയമ്പലത്തിലെ
വിരുന്നുകാരൻ ഞാൻ വിരുന്നുകാരൻ ഞാൻ
ഒരിടത്തു പൊട്ടിച്ചിരികൾ
ഒരിടത്തു ബാഷ്പോദകങ്ങൾ
ഈ വഴിയമ്പലത്തിലെ ഉദ്യാനപാലകൻ
ചെകുത്താനോ ദൈവമോ
ദൈവമോ - ദൈവമോ
(ജന്മബന്ധങ്ങൾ...)

ബ്രാഹ്മമുഹൂർത്തം കഴിഞ്ഞൂ

Title in English
Brahmamuhoortham Kazhinju

ബ്രാഹ്മ മുഹൂർത്തം കഴിഞ്ഞു
പ്രപഞ്ചം പ്രാതസ്നാനത്തിനുണർന്നു
പ്രഭാത സോപാന നടയിൽ
കാലം പ്രസാദം വാങ്ങുവാൻ വന്നൂ

പ്രാർത്ഥനാനിരതനായ്‌ നിന്നൂ
അറുപത്തിനാലു കുതിരകൾ വലിക്കും
അഗ്നിധൂമ രഥത്തിൽ
സ്ഥൂല സൂക്ഷ്മങ്ങളെ
ചാലിച്ചുചേർക്കും

സൂര്യന്റെ രശ്മിരഥത്തിൽ
ഉദിക്കൂ ഉഷസ്സേ ഉദിക്കൂ
ഓരോ ശംഖിലും നാദമായുണരും
ഓംകാരം കേട്ടുദിക്കൂ

മൗനങ്ങൾ പാടുകയായിരുന്നു

Title in English
mounangal paadukayaayirunnu

ആ......
മൗനങ്ങള്‍ പാടുകയായിരുന്നൂ...
ആ......
കോടിജന്മങ്ങളായ്‌ നമ്മള്‍
പരസ്പരം തേടുകയായിരുന്നൂ..
ആ....ആ....ആ.....

ആ......
വെണ്‍ചന്ദനത്തിന്‍ സുഗന്ധം നിറയുന്ന
നിന്നന്തരംഗത്തിന്‍ മടിയില്‍
വെണ്‍ചന്ദനത്തിന്‍ സുഗന്ധം നിറയുന്ന
നിന്നന്തരംഗത്തിന്‍ മടിയില്‍
എന്റെ മോഹങ്ങള്‍ക്ക്‌ വിശ്രമിയ്ക്കാൻ
എന്റെ മോഹങ്ങള്‍ക്ക്‌ വിശ്രമിയ്ക്കാന്‍
ഇന്നൊരേകാന്തപഞ്ജരം കണ്ടു ഞാന്‍
ആ.......

ദൈവം തന്ന വീട്

Title in English
Daivam thanna veedu

ദൈവം തന്ന വീട് വീഥിയെനിക്ക്
ദൈവം തന്ന വീട് വീഥിയെനിക്ക് നിന്റെ
ഊരേത് സ്വന്തവീടേത് ഞാനപ്പെണ്ണേ
വാഴ്വിൻ പൊരുളേത് നീവന്ന കഥയേത്

ഞാൻ വന്നതെവിടുന്നെന്നറിഞ്ഞില്ല - ഇനി
ഞാൻ പോണതെവിടേയ്ക്കെന്നറിഞ്ഞില്ല
ദൈവം ചെയ്ത പാപം കൊണ്ടീ
ഭൂമിയിൽ വന്നെത്തി
കൊന്നാൽ പാപം തിന്നാൽ പോകും
ഇതു ഞാൻ കണ്ടെത്തി
ആദ്യം വീട് അന്ത്യം കാട് ഇതിൽ ഞാനാര്
എടിയെ നീയാര് ഞാനപ്പെണ്ണേ
വാഴ്വിൻ പൊരുളേത് നീ വന്ന കഥയേത്

മകയിരം നക്ഷത്രം മണ്ണിൽവീണു (F)

Title in English
Makayiram nakshathram

മകയിരം നക്ഷത്രം മണ്ണിൽ വീണൂ
മടിയിൽ നിന്നൊരു മുത്തും വീണൂ
മുത്തിനെ മണ്ണിൽ കിടത്തിയുറക്കീ
മാനത്തെ നക്ഷത്രം മടങ്ങിപ്പോയീ
മാനത്തെ നക്ഷത്രം മടങ്ങിപ്പോയീ

കാലത്തു കൺചിമ്മി ഉണർന്നാലോ മുത്തു
കണ്ണീരിന്നുള്ളിലലിഞ്ഞാലോ?
അമ്മയ്ക്കുമാത്രം അകക്കാമ്പിൽ തുളുമ്പും
അമ്മിഞ്ഞപ്പാലിനു കരഞ്ഞാലോ
പൊട്ടിക്കരഞ്ഞാലോ?
വാവോ..മുത്തു വാവോ..വാവോ മുത്തു വാവോ(3)

സ്വപ്നത്തിലമ്മ വന്നെടുത്താലോ മുത്തിൻ
ഉൾപ്പൂവിലുമ്മ കൊടുത്താലോ?
സ്വർഗ്ഗത്തുമാത്രം മനസ്സിലാകാറുള്ള
ശബ്ദത്തിൽ കൊഞ്ചി വിളിച്ചാലോ മുത്തു
കൊഞ്ചി വിളിച്ചാലോ?

ശ്രീ മഹാഗണപതിയുറങ്ങി

Title in English
Sree mahaganapathi urangi

ശ്രീമഹാഗണപതിയുറങ്ങീ
ശ്രീകൈലാസമുറങ്ങീ
ശ്രീപാര്‍വ്വതിയും സഖിമാരുമിന്ന്
പാതിരാപ്പൂചൂടും രാത്രി
തിരുവാതിരപ്പൂചൂടും രാത്രി
(ശ്രീമഹാ..)

തൃശ്ശൂരെ മതിലകത്ത്
തൃത്താപ്പൂ മതിലകത്ത്
ഒന്നല്ലോ പുത്തിലഞ്ഞി
പുത്തിലഞ്ഞി...പ്പൂനുള്ളി
പൂവമ്പും വില്ലുമേന്തി
കാമദേവന്‍ ഭഗവാനേ
കണ്ടുതൊഴാന്‍ വന്ന രാത്രി
(ശ്രീമഹാ..)

കൈലാസം മതിലകത്ത്
കന്നിമഞ്ഞിന്‍ മതിലകത്ത്
ഒന്നല്ലോ പര്‍ണ്ണശാല
പര്‍ണ്ണശാലയ്ക്കുള്ളിലേറി
ഭഗവാനും ഭഗവതിയും
പുത്തിലഞ്ഞി പൂന്തണലില്‍
നൃത്തമാടും നല്ല രാത്രി
(ശ്രീമഹാ..)

ഇന്നു നിന്റെ യൗവനത്തിനേഴഴക്

Title in English
Innu ninte youvanathinu

ഇന്നു നിന്റെ യൗവനത്തിനേഴഴക്
ഇന്ദ്രനീലക്കല്ലു വെച്ച പൊൻമോതിരത്തിനും
ഇന്ദീവരമിഴികൾക്കും നൂറഴക്
നൂറ് നൂറ് നൂറ് ചിറക്
(ഇന്നു നിന്റെ...)

പ്രേമിച്ച പുരുഷനെ തപസ്സിൽ നിന്നുണർത്തിയ
കാമിനിമാർമണിമൗലേ നിന്റെ
കാമചാപം കുലച്ചൊരു കൺകേളീ പുഷ്പശരം
തൂവുമല്ലോ സ്വയംവരരാവിൽ
അതു മാറിൽ കൊള്ളുന്ന നിമിഷം ഞാൻ
അടിമുടി പൂക്കുത്തും നിമിഷം
അഭിനന്ദനം ആ നിമിഷത്തിന്നഭിനന്ദനം
(ഇന്നു നിന്റെ...)

പുഷ്പസായകാ നിൻ തിരുനടയിൽ

Title in English
Pushpasaayaka

പുഷ്പസായകാ നിൻ തിരുനടയിൽ
പൂജാരിണിയായ് വന്നൂ - ഞാൻ പ്രേമ
പൂജാരിണിയായ് വന്നൂ
കലശാഭിഷേകങ്ങൾ ചെയ്തു നിൻ മെയ്യിൽ
നളിനീദളങ്ങൾ ഞാൻ പെയ്തു
പുഷ്പസായകാ നിൻ തിരുനടയിൽ
പൂജാരിണിയായ് വന്നൂ - ഞാൻ പ്രേമ
പൂജാരിണിയായ് വന്നൂ

അംഗനമാരുടെ അംഗരാഗം കൊണ്ട്
കുങ്കുമമണിഞ്ഞ നിൻ തിരുമാറിൽ
സന്ധ്യാപൂജയ്ക്ക് നടയടച്ചിരുന്നപ്പോൾ
എന്നെത്തന്നെ ഞാൻ ചാർത്തിച്ചൂ
പുഷ്പസായകാ നിൻ തിരുനടയിൽ
പൂജാരിണിയായ് വന്നൂ - ഞാൻ പ്രേമ
പൂജാരിണിയായ് വന്നൂ

അന്തിമലരികൾ പൂത്തു പൂത്തു

Title in English
Anthimalarikal poothu

അന്തിമലരികൾ പൂത്തു പൂത്തു
സന്ധ്യാദീപം കസവുടുത്തു
തങ്കപ്പുലിനഖമോതിരം മൂടും
രണ്ടാം മുണ്ടുമായ് രാത്രി വന്നു
അന്തിമലരികൾ പൂത്തു പൂത്തു
സന്ധ്യാദീപം കസവുടുത്തു

നിശ്ശബ്ദപുഷ്പം ചോദിച്ചു
നീയാരു നീയാരു സോമലതേ
തിങ്കൾ പറഞ്ഞു ലജ്ജാലോലയാം
നിന്നെ കാണാൻ വന്നു ഞാൻ
അന്തിമലരികൾ പൂത്തു പൂത്തു
സന്ധ്യാദീപം കസവുടുത്തു

ഏകാന്തപുഷ്പം ചോദിച്ചു
എന്നോടെന്തിനീ മൂകരാഗം
തിങ്കൾ പറഞ്ഞു നിന്റെയീ മൗനം
സംഗീതമാക്കാൻ ഞാൻ വന്നു
അന്തിമലരികൾ പൂത്തു പൂത്തു
സന്ധ്യാദീപം കസവുടുത്തു