മനസ്സൊരു ദേവീക്ഷേത്രം
മനസ്സൊരു ദേവീക്ഷേത്രം
മധുരവും ദിവ്യവുമാം അനുരാഗം
അതിന്‍ മാണിക്യസോപാനസംഗീതം
അതിന്‍ മാണിക്യസോപാനസംഗീതം
(മനസ്സൊരു..)
അന്തരംഗത്തിലെ സുരഭിലസ്വപ്നങ്ങള്‍
അഞ്ജലീപുഷ്പങ്ങള്‍
അന്തരംഗത്തിലെ സുരഭിലസ്വപ്നങ്ങള്‍
അഞ്ജലീപുഷ്പങ്ങള്‍
താരുണ്യം തളിര്‍ക്കും കൃഷ്ണാഷ്ടപതികള്‍
ധ്യാനമന്ത്രങ്ങള്
താരുണ്യം തളിര്‍ക്കും കൃഷ്ണാഷ്ടപതികള്‍
ധ്യാനമന്ത്രങ്ങള്
നിന്‍ പുഷ്പമണിവാതില്‍ തുറക്കൂ ദേവീ
നിര്‍മ്മാല്യം തൊഴട്ടേ ഞാന്‍
(മനസ്സൊരു..)
- Read more about മനസ്സൊരു ദേവീക്ഷേത്രം
- 1830 views