വിഷാദഗാനങ്ങൾ
- Read more about വിഷാദഗാനങ്ങൾ
- 2480 views
പൊന്നിന്‍ ചിങ്ങത്തേരുവന്നൂ
പൊന്നമ്പലമേട്ടില്‍ ആ.. ആ..
പൊന്നിന്‍ ചിങ്ങത്തേരുവന്നൂ
പൊന്നമ്പലമേട്ടില്‍
പൊന്നോണപ്പാട്ടുകള്‍ പാടാം
പൂനുള്ളാം പൂവണി വെയ്ക്കാം
പൊന്നൂഞ്ഞാലാടിടാം സഖിമാരേ ആ.. ആ..
പൊന്നൂഞ്ഞാലാടിടാം സഖിമാരേ
പോരൂ പോരൂ പോരൂ സഖിമാരേ
പൊന്നിന്‍ ചിങ്ങത്തേരുവന്നൂ
പൊന്നമ്പലമേട്ടില്‍ ആ.. ആ..
ഉത്രാടചന്ദ്രികയൊരു പട്ടു വിരിച്ചു
അത്തപ്പൂ കുന്നു പട്ടില്‍ ചിത്രം വരച്ചൂ
ഓണപ്പൂവിളികളുയര്‍ന്നൂ മാമലനാട്ടില്‍
മാവേലിത്തമ്പുരാന്റെ വരവായീ
കണ്ണീര്‍പ്പുഴയുടെ കടവത്തെ കണിക്കൊന്ന
പിന്നെയും മലരണിഞ്ഞൂ പിന്നെയും
കണിമലരിതളേ ഉണരുണരെന്റെ
കണ്ണീര്‍മുത്തിനു കണികാണാന്‍
ആരീരോ ആരീരോ ആരീരാരോ (കണ്ണീര്‍)
കുഞ്ഞിമണിച്ചുണ്ടത്തു തൊടുവിക്കാന്‍
പൊന്നു വേണം വയമ്പും വേണം
കണ്ണുറങ്ങി കനവു കാണാന്‍
പട്ടു കൊണ്ടു തൊട്ടില്‍ വേണം
താരാട്ടുപാട്ടു മൂളാന്‍ ചാരത്തമ്മ വേണം
ആലോലമാട്ടാനായ് അച്ഛന്‍ അരികെ വേണം
ആരീരോ ആരീരോ ആരീരാരോ (കണ്ണീര്‍)
ഭൂപാളം പാടാത്ത ഗായകൻ ഞാൻ
ഉദയം കാണാത്ത സ്പന്ദനം ഞാൻ (2)
ശാപങ്ങൾ വാങ്ങിയ ഗന്ധർവ്വൻ ഞാൻ
ദുഃഖം പൊതിഞ്ഞൊരു പല്ലവി ഞാൻ
ഭൂപാളം പാടാത്ത ഗായകൻ ഞാൻ
സാന്ത്വനമെന്നതിനർത്ഥമെന്തോ
നൊമ്പരം പേറുന്ന മാനസമേ
നിത്യതമസ്സിൻറെ താവളത്തിൽ
ഏതൊരു സൂര്യനെ കാത്തിരിപ്പൂ
ആ...ആ...ആ....(ഭൂപാളം)
ജീവിതമെന്നതിൻ സാരമെന്തോ
തന്ത്രികൾ പാകുന്ന ചിന്തകളേ
നിത്യശിശിരത്തിൻ വാടികയിൽ
ഏതു വസന്തത്തെ കാത്തിരിപ്പൂ
ആ...ആ...ആ....(ഭൂപാളം)
ആഹ ഹ ഹാ ഹാ ഹ ഹാ ഹാ ആഹ ഹ ഹാ ഹാ ഹ ഹാ ഹാ
ആഹ ഹ ഹാ ഹാ ഹ ഹാ ആഹ ഹ ഹാ ഹ ഹാ ഹാ ഹ
ലാ ല ലാ ലാ ല ലാ ലാ ലാ ല ലാ ലാ ല ലാ ലാ
ലാ ല ലാ ല ലാ ലാ ല ലാ ലാ ല ലാ ലാ
തൈമണിക്കുഞ്ഞുതെന്നൽ വെള്ളിലൂഞ്ഞാലയാട്ടും
കന്നിയോളങ്ങളേ താളമേളങ്ങളേകൂ
തൈമണിക്കുഞ്ഞുതെന്നൽ വെള്ളിലൂഞ്ഞാലയാട്ടും
കന്നിയോളങ്ങളേ താളമേളങ്ങളേകൂ
തുള്ളാതെ തുള്ളുന്നു പുളകങ്ങളും
ചോരാതെ ചോരുന്നു മധുരങ്ങളും
തുള്ളാതെ തുള്ളുന്നു പുളകങ്ങളും
ചോരാതെ ചോരുന്നു മധുരങ്ങളും
തുള്ളാതെ തുള്ളുന്നു പുളകങ്ങളും
ചോരാതെ ചോരുന്നു മധുരങ്ങളും
തുള്ളാതെ തുള്ളുന്നു പുളകങ്ങളും
ആ........
കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും
പാട്ടിന്റെ പാലാഴി തീര്‍ത്തവളേ
ആനന്ദകാരിണീ - അമൃതഭാഷിണീ
ഗാനവിമോഹിനീ വന്നാലും
കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും
പാട്ടിന്റെ പാലാഴി തീര്‍ത്തവളേ
നിനക്കായ് സര്‍വ്വവും ത്യജിച്ചൊരു ദാസന്‍
വിളിക്കുന്നൂ നിന്നെ വിളിക്കുന്നൂ
കനകഗോപുര നടയില്‍ നിന്നും ക്ഷണിയ്ക്കുന്നൂ
നിന്നെ ക്ഷണിയ്ക്കുന്നൂ
കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും
പാട്ടിന്റെ പാലാഴി തീര്‍ത്തവളേ
ഇഴനൊന്തു തകർന്നൊരു മണിവീണ ഞാൻ
ഇടനെഞ്ചിൽ അപശ്രുതി മാത്രം
ഇതൾ വാടിക്കരിയുന്ന കദളീമുകുളം
ഹൃദയത്തിൽ എരിവേനൽ മാത്രം - എൻ
ഹൃദയത്തിൽ എരിവേനൽ മാത്രം
(ഇഴനൊന്തു..)
നെടുവീർപ്പിൻ താളമായ് ഇതു വഴി ഒഴുകും
ചുടലപ്പറമ്പിലെ കാറ്റേ
പുണരൂ വന്നെന്നെ പുണരൂ
പുണരൂ വന്നെന്നെ പുണരൂ
സ്വരരാഗമധുരിമ ചൂടിയ കാറ്റേ
ഗന്ധർവ്വ ഗാനത്തിൻ അന്തിമ പാദമേ
ചിന്തകളിൽ വീണുറയൂ
(ഇഴനൊന്തു..)