സ്വപ്നസുന്ദരീ നീയൊരിക്കലെൻ

സ്വപ്നസുന്ദരീ നീയൊരിക്കലെൻ
സ്വപ്നശയ്യാതലങ്ങളിൽ
വാസനപ്പൂക്കൾ വർണ്ണപുഷ്പങ്ങൾ
വാരിവാരിച്ചൊരിഞ്ഞുപോയ്
സ്വപ്നസുന്ദരീ... 

ദേവദൂതികേ നീ നടന്നുപോം
ആ വഴിവക്കിൽ നിന്നൂ ഞാൻ
ദേവാദാരുവിൻ ചോട്ടിൽ നിന്നൊരു
പ്രേമസംഗീതം കേട്ടു ഞാൻ
സ്വപ്നസുന്ദരീ... 

രാജഹംസമേ നീയൊരിക്കലെൻ
രാഗവൃന്ദാവനികയിൽ
വെണ്ണിലാവുപോൽ വന്നുദിച്ചൊരു
പൊൻകിനാവുപോൽ മാഞ്ഞുപോയ്
സ്വപ്നസുന്ദരീ... 

മഞ്ഞലകളിൽ അമ്പിളി പോലെ
മന്ത്രകോടി അണിഞ്ഞു നീ
ആശതൻ ചക്രവാളസീമയിൽ
ഹാ സഖീ വന്നു നിൽക്കയോ

സ്വപ്നസുന്ദരീ നീയൊരിക്കലെൻ
സ്വപ്നശയ്യാതലങ്ങളിൽ
വാസനപ്പൂക്കൾ വർണ്ണപുഷ്പങ്ങൾ
വാരിവാരിച്ചൊരിഞ്ഞുപോയ്
സ്വപ്നസുന്ദരീ...