കുളിരെങ്ങും തൂവിയെത്തും

കുളിരെങ്ങും തൂവിയെത്തും കുഞ്ഞിക്കാറ്റേ
നിന്റെ ചൊടിയിലെ പരിഭവമെന്തിനോ
ഇനിയൊന്നും പറഞ്ഞില്ലെന്നറിഞ്ഞുവോ
നിന്റെ കവിളിലെ കുങ്കുമം എനിക്കല്ലേ
ഇനിയൊന്നും പറഞ്ഞില്ലെന്നറിഞ്ഞുവോ
നിന്റെ കൈകളിൽ ഞാനൊന്നു ചാഞ്ചാടട്ടെ (കുളിരെങ്ങും...)

ഇനിയെങ്ങും പോകാം എങ്ങും പോകാം
സ്നേഹത്തിൻ ചിറകെന്നും നമുക്കില്ലേ(2)
(കുളിരെങ്ങും...)

എന്തും നേടാം ഇനിയെന്തും നേടാം
പ്രേമത്തിൻ കുളിരെന്നും നമുക്കില്ലേ (2) 

(കുളിരെങ്ങും...)