ഹൃദയം പാടുന്നു എന്റെ ഹൃദയം പാടുന്നൂ (2)
നിനക്കു വേണ്ടി നിനക്കു വേണ്ടി നിനക്കു മാത്രം വേണ്ടി
ഹൃദയം പാടുന്നു എന്റെ ഹൃദയം പാടുന്നൂ (2) [ഹൃദയം...]
മധുരിതരാഗം മതിവരെ നുകരാൻ
മാനസവാതിൽ നീ തുറന്നു (2)
എനിക്കു വേണ്ടി എനിക്കു വേണ്ടി
എനിക്കു മാത്രം വേണ്ടി
ഹൃദയം പാടുന്നു എന്റെ ഹൃദയം പാടുന്നൂ (2) [ഹൃദയം...]
കരളിലെ മോഹം ചിറകടിക്കുന്നു
വരുമോ നീയെൻ കണ്മണിയേ
വിഷാദഗാനം വിതുമ്പി നിൽക്കും
വിപഞ്ചി വീണ്ടും മീട്ടാൻ
ഹൃദയം പാടുന്നു എന്റെ ഹൃദയം പാടുന്നൂ (2) [ഹൃദയം...]