ആതിരപൂവണിയാൻ ആത്മസഖീ

ആതിരപൂവണിയാൻ ആത്മസഖീ എന്തേവൈകീ
തുഷാര വൈഢൂര്യമായി പൂവുകൾ‌തൻ‌ രോമാഞ്ചം
മലർ‌ദീപമാല മനസ്സാകേ..
ആതിരപൂവണിയാൻ ആത്മസഖീ എന്തേവൈകീ

മനോഹരിയാം ഉഷാദേവിവരവായ് പൂവേ ഉണരൂ
മനസ്സിൻ നൈവേദ്യമാം സുഗന്ധവുമായ്
മനോഹരിയാം ഉഷാദേവിവരവായ് പൂവേ ഉണരൂ
മനസ്സിൻ നൈവേദ്യമാം സുഗന്ധവുമായ്
നറുതേൻ‌കണം നിൻ മൌനങ്ങളിൽ ഹായ്
കുളിർ‌കാറ്റിൻ‌കൈതൊട്ടാൽ വളകിലുക്കം
വിലാസലതാഞ്ജലിയോ വിതുർ‌രശ്മിതളിർ‌ത്തതോ
വിടർ‌ന്നാടു നീ എൻ മനസ്സകേ..
ആതിരപൂവണിയാൻ ആത്മസഖീ എന്തേവൈകീ

മദാലസയാമങ്ങൾ പീലിനിവർത്തീ ദേവീ ഉണരൂ
ഉണരൂ കൈവല്യമായ് കതിർ‌മഴയായ്
മദാലസയാമങ്ങൾ പീലിനിവർത്തീ ദേവീ ഉണരൂ
ഉണരൂ കൈവല്യമായ് കതിർ‌മഴയായ്
കരിമുന്തിരിതൻ പൂക്കൾ‌പോലെ ഹായ്
സഖിനിന്റെ പൂമുടി അതിലൊളിക്കാം
വിശാലതപൂവണിയെ വിഭാതസംഗീതമായി
വിടർ‌ന്നാടു നീ എൻ മനസ്സാകേ..

ആതിരപൂവണിയാൻ ആത്മസഖീ എന്തേവൈകീ
തുഷാര വൈഢൂര്യമായി പൂവുകൾ‌തൻ‌ രോമാഞ്ചം
മലർ‌ദീപമാല മനസ്സാകേ..
ആതിരപൂവണിയാൻ ആത്മസഖീ എന്തേവൈകീ

Submitted by Manikandan on Fri, 06/26/2009 - 23:23