നിനക്കായ് തോഴീ പുനര്‍ജ്ജനിക്കാം
ഇനിയും ജന്മങ്ങൾ ഒന്നുചേരാം…(നിനക്കായ്…)
അന്നെന്റെ ബാല്യവും കൌമാരവും
നിനക്കായ് മാത്രം പങ്കുവയ്കാം…..(നിനക്കായ്…)
നിന്നെയുറക്കുവാൻ താരാട്ടുകട്ടിലാ-
ണിന്നെന്നോമനേ എൻ ഹൃദയം (നിന്നെ…)
ആ ഹൃദയത്തിന്റെ സ്പന്ദങ്ങൾ
ഒരു താരാട്ടുപാട്ടിന്റെ ഈണമല്ലേ…
നിന്നെവര്‍ണ്ണിച്ചു ഞാൻ ആദ്യമായ് പാടിയ
താരാട്ടു പാട്ടിന്റെ ഈണമല്ലേ….(നിനക്കായ്…)
ഇനിയെന്റെ സ്വപ്നങ്ങൾ നിന്റെ വികാരമായ്
പുലരിയും പൂക്കളും ഏറ്റുപാടും…(ഇനിയെന്റെ..)
ഇനിയെന്റെ വീണാതന്ത്രികളിൽ
നിന്നെക്കുറിച്ചേ ശ്രുതിയുണരൂ….
ഇനിയെന്നോമലേ നിന്നോര്‍മ്മതൻ
സുഖന്ധത്തിലെനന്നും ഞാനുറങ്ങൂ…(നിനക്കായ്…)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
നോവൽ | ഈസ്റ്റ് കോസ്റ്റ് വിജയൻ | 2008 |
മൊഹബ്ബത്ത് | ഈസ്റ്റ് കോസ്റ്റ് വിജയൻ | 2011 |
ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾ | ഈസ്റ്റ് കോസ്റ്റ് വിജയൻ | 2019 |