കുയിലിന്റെ മണിനാദം കേട്ടു

Title in English
Kuyilinte maninaadam

കുയിലിന്റെ മണിനാദം കേട്ടു - കാട്ടിൽ
കുതിര കുളമ്പടി കേട്ടു
കുറുമൊഴിമുല്ല പൂങ്കാട്ടിൽ
രണ്ട്‌ കുവലയപൂക്കൾ വിടർന്നു
കുയിലിന്റെ മണിനാദം കേട്ടു

മാനത്തെ മായാവനത്തിൽ - നിന്നും
മാലാഖ മണ്ണിലിറങ്ങി
ആ മിഴിത്താമര പൂവിൽ നിന്നും
ആശാ പരാഗം പറന്നു
ആ വർണ്ണ രാഗപരാഗം
എന്റെ ജീവനിൽ പുൽകി പടർന്നു
കുയിലിന്റെ മണിനാദം കേട്ടു

ആരണ്യസുന്ദരി ദേഹം - ചാർത്തും
ആതിരാ നൂൽചേല പോലെ
ഈ കാട്ടുപൂന്തേനരുവീ മിന്നും
ഇളവെയിൽ പൊന്നിൽ തിളങ്ങി
ഈ നദീതീരത്തു നീയാം
സ്വപ്നമീണമായ്‌ എന്നിൽ നിറഞ്ഞു

അമ്പലവിളക്കുകളണഞ്ഞൂ

Title in English
Ambalavilakkukalananju

അമ്പലവിളക്കുകളണഞ്ഞു
അംബരദീപവും പൊലിഞ്ഞൂ
അത്താഴശ്രീബലി കഴിഞൂ
അരയാല്‍മണ്ഡപമൊഴിഞ്ഞൂ
അരയാല്‍മണ്ഡപമൊഴിഞ്ഞൂ
അമ്പലവിളക്കുകളണഞ്ഞു
അംബരദീപവും പൊലിഞ്ഞൂ

നാഗപ്രതിമാ ശിലകള്‍ക്കരികില്‍
നനഞ്ഞ കല്‍ത്തറയില്‍
ആടിത്തളരും കാറ്റിന്‍ കൈകള്‍
ആലിലമെത്ത വിരിച്ചു
നിനക്കുറങ്ങാന്‍ കഴിഞ്ഞുവോ സഖീ
നീ മറക്കാന്‍ പഠിച്ചുവോ
അമ്പലവിളക്കുകളണഞ്ഞു
അംബരദീപവും പൊലിഞ്ഞൂ

ഗോവർദ്ധനഗിരി

Title in English
govardhanagiri

ഗോവർദ്ധനഗിരി കൈയിലുയർത്തിയ
ഗോപകുമാരൻ വരുമോ തോഴി (2)
കാളിയമർദ്ദന നർത്തനമാടിയ
കമനീയാംഗൻ വരുമോ തോഴി
(ഗോവർധന..)

സാഗരചുംബനമേറ്റു തളർന്നു (2)
സന്ധ്യ നഭസ്സിൽ മാഞ്ഞു കഴിഞ്ഞു
നീലനിലാവിൻ നിറമാലയുമായ്‌ (2)
നിർമ്മല യാമിനി വന്നു കഴിഞ്ഞു
(ഗോവർധന..)

പാലും വെണ്ണയും പഴകും മുൻപെ (2)
പങ്കജനേത്രൻ വരുമോ തോഴി
ചിന്താമലരുകൾ മുള്ളുകളായി (2)
നൊന്തുഴലുന്നു മാമക ഹൃദയം
(ഗോവർധന..)

 

മണിമേഘപ്പല്ലക്കിൽ

മണിമേഘ പല്ലക്കിൽ മലർമുറ്റത്തിറങ്ങിയ
മാനത്തെ രാജാത്തീ
നീയെന്റെ മനസ്സിന്റെ രാജാത്തി
(മണിമേഘ..)

മദനപ്പൂവായിരം പൊട്ടിവിടരുന്ന
മധുമാസ സുന്ദര നീലരാവിൽ (മദന..)
ഏഴാം ബഹറിന്റെ അത്തറിൽ നിന്നു നീ
എന്നുള്ളിൽ പാറിപ്പറന്നു വന്നൂ (2)
(മണിമേഘ..)

മഴവില്ലിൻ മാല നിൻ മാറിൽ ചാർത്താൻ
മാനത്തെ ഹൂറികൾ വന്നണഞ്ഞു (മഴവില്ലിൻ..)
ഞാനും നീയും ഈ പ്രേമസാമ്രാജ്യവും (2)
ഗാനത്തിൻ ലഹരിയിൽ ചേർന്നലിഞ്ഞൂ (2)
(മണിമേഘ..)

Film/album

അല്ലിത്താമര മിഴിയാളേ

അല്ലിത്താമര മിഴിയാളെ .. എൻ
പുള്ളി പൂങ്കുയിൽ മൊഴിയാളെ
മുത്തെ നിന്നുടെ ചുണ്ടത്താരീ
മുന്തിരി വിളയിച്ചു.. പുത്തൻ
മുന്തിരി വിളയിച്ചൂ..
(അല്ലിതാമര)

കടലിൻ നീലിമ മുഴുവനിതെങ്ങനെ
കടമിഴിയിതളിലൊതുങ്ങി നിൻ
കടമിഴിയിതളിലൊതുങ്ങി(കടലിൻ)
പുതുമഴവില്ലിന്‌ വളരൊളി എങ്ങനെ
പൂങ്കവിളിണയിലിണങ്ങി.. നിൻ
പൂങ്കവിളിണയിലിണങ്ങി
(അല്ലിതാമര)

Film/album

കടലേ നീലക്കടലേ

കടലേ.. നീലക്കടലേ
കടലേ.. നീലക്കടലേ
നിന്നാത്മാവിലും നീറുന്ന ചിന്തകളുണ്ടോ
നീറുന്ന ചിന്തകളുണ്ടോ
(കടലേ..)

ഒരു പെണ്മണിയുടെ ഓർമ്മയിൽ മുഴുകി
ഉറങ്ങാത്ത രാവുകളുണ്ടൊ
(കടലേ)

താര മനോഹര ലിപിയിൽ വാനം
പ്രേമ കവിതകൾ എഴുതുന്നു
ആരോമലാളെ..ആരോമലാളെ
അരികിലിരുന്നത്‌ പാടി തരുവാൻ
ആരോമലാളെ നീ വരുമോ

കടലല പാടി കരളും പാടി
കദനം നിറയും ഗാനങ്ങൾ
ആകാശമകലെ ആശയും അകലെ
ആരോമലാളെ നീയെവിടെ (ആകാശ)
ആരോമലാളെ നീയെവിടെ
(കടലേ)

Film/album

സിന്ദൂരച്ചെപ്പിലും കണ്ടില്ല

Title in English
Sindooracheppilum kandilla

ആ......ആ.....
സിന്ദൂരച്ചെപ്പിലും കണ്ടില്ല
മൂവന്തി ചോപ്പിലും കണ്ടില്ല
നിൻ കവിൾ കൂമ്പിലെ മാദകത്വം
മുന്തിരിച്ചാറിലും കണ്ടില്ല
സിന്ദൂരച്ചെപ്പിലും കണ്ടില്ല

കാർവരി വണ്ടിലും കണ്ടില്ല
കൂരിരുൾ‍ ചാർത്തിലും കണ്ടില്ല 
നിൻ ചുരുൾ മുടിയിലെ ഭംഗി ഞാൻ മാനത്തെ
നീലമേഘത്തിലും കണ്ടില്ല
സിന്ദൂരച്ചെപ്പിലും കണ്ടില്ല

മാനസമാകെ മലരൊളി വീശും
മണിദീപങ്ങൾ നിൻ മിഴികൾ 
ഈ മലർമിഴികളിൽ വഴിയുന്ന കാന്തി ഞാൻ 
താമരപ്പൂവിലും കണ്ടില്ല

പതിനേഴിലെത്തിയ പരുവം

Title in English
pathinezhilethiya

പതിനേഴിലെത്തിയ പരുവം
കണ്ടാൽ കൊതിയ്ക്കുന്ന പരുവം (2)
ആടാത്ത മനവും തേടാത്ത മിഴിയും
കൂടെ പോരുന്ന പരുവം (2)
പതിനേഴിലെത്തിയ പരുവം
കണ്ടാൽ കൊതിയ്ക്കുന്ന പരുവം

മധുവേന്തിയ താലവുമായി
മലർമാസ രാവുകൾ വന്നണയും (2)
പ്രണയാകുലനായ്‌ പ്രിയ മാനസനും (2)
രാഗ വേദിയിതിൽ വേണുവൂതി
ഒരു രാവിൽ വന്നണയും (2)
പതിനേഴിലെത്തിയ പരുവം
കണ്ടാൽ കൊതിയ്ക്കുന്ന പരുവം

മതിമോഹന ഗാനവുമായി
മദിരോൽസവവേളകൾ വരവായി (2)
പ്രിയ തോഴികളെ മധുരാംഗികളെ (2)
മാരിവില്ലിൻ മണിത്തേരിൽ വന്ന
മധുമാസ വേളയിതെ (2)

മായാജാല ചെപ്പിന്നുള്ളിലെ

Title in English
Mayajaala cheppinnullile

മായാജാല ചെപ്പിന്നുള്ളിലെ
മാണിയ്ക്ക്യ കല്ലാണു പ്രേമം - ഒരു
മാണിയ്ക്ക്യ കല്ലാണു പ്രേമം 
കണ്ടാൽ മിന്നണ കല്ല് - അത്‌
കയ്യിലെടുത്താൽ കണ്ണാടി ചില്ല് 
മായാജാല ചെപ്പിന്നുള്ളിലെ
മാണിയ്ക്ക്യ കല്ലാണു പ്രേമം - ഒരു
മാണിയ്ക്ക്യ കല്ലാണു പ്രേമം 

താരുണ്യ വനിയിൽ തളിരിട്ടു നിൽക്കും
ഓമനപ്പൂമുല്ല വല്ലികളിൽ 
പുളകങ്ങൾ പുൽകിയുണർത്താനണയും 
മധുമാസമാണീ അനുരാഗം
മായാജാല ചെപ്പിന്നുള്ളിലെ
മാണിയ്ക്ക്യ കല്ലാണു പ്രേമം - ഒരു
മാണിയ്ക്ക്യ കല്ലാണു പ്രേമം 

അഞ്ചു സുന്ദരികൾ

Title in English
Anchu sundarikal

അഞ്ചു സുന്ദരികള്‍ - അഞ്ചു സുന്ദരികള്‍
മാറിലെയ്യാന്‍ മാരന്‍ തൊടുക്കും
അഞ്ചു പൂവമ്പുകള്‍ - നിങ്ങള്‍
അഞ്ചു സുന്ദരികള്‍ 

പൂവെന്നു കരുതി തീയിലെരിയും 
ചിത്രശലഭങ്ങളേ
പൂവെന്നു കരുതി തീയിലെരിയും 
ചിത്രശലഭങ്ങളേ
കത്തിയെരിയും തീയണയ്ക്കാന്‍
കാലവര്‍ഷം വരവായീ 
കത്തിയെരിയും തീയണയ്ക്കാന്‍
കാലവര്‍ഷം വരവായീ
അഞ്ചു പൂവമ്പുകള്‍ - നിങ്ങള്‍
അഞ്ചു സുന്ദരികള്‍
അഞ്ചു സുന്ദരികള്‍ അഞ്ചു സുന്ദരികള്‍