തൊഴുതിട്ടും തൊഴുതിട്ടും

തൊഴുതിട്ടും തൊഴുതിട്ടും കൊതി തീരുന്നില്ലല്ലോ...
ഗുരുവായൂരപ്പാ... നിന്നെ
തൊഴുതിട്ടും തൊഴുതിട്ടും കൊതി തീരുന്നില്ലല്ലോ...
ഗുരുവായൂരപ്പാ..
തിരുമുൻപിൽ കൈകൂപ്പും ശിലയായ്‌ ഞാൻ മാറിയാൽ
അതിലേറേ നിര്‍വൃതിയുണ്ടോ
(തൊഴുതിട്ടും)
കളഭത്തിൽ മുങ്ങും നിൻ തിരുമെയ്‌
വിളങ്ങുമ്പേൾ കൈവല്യ പ്രഭയല്ലോ കാണ്മൂ...
കമലവിലോചനാ നിൻ മന്ദഹാസത്തിൽ
കാരുണ്യ പാലാഴി കാണ്മൂ..
(തൊഴുതിട്ടും)
ഉയരുന്ന ധൂമമായ്‌ ഉരുകുന്നു കര്‍പ്പൂര
കതിരായി ഞാനെന്ന ഭാവം...
തുടരട്ടെ എന്നാത്മ ശയനപ്രദക്ഷിണം
അവിടുത്തെ ചുറ്റമ്പലത്തിൽ....
(തൊഴുതിട്ടും)

Submitted by SreejithPD on Sun, 06/28/2009 - 19:12