സ്വന്തമെന്ന പദത്തിനെന്തർത്ഥം

സ്വന്തമെന്ന പദത്തിനെന്തർത്ഥം..
ബന്ധമെന്ന പദത്തിനെന്തർത്ഥം..
ബന്ധങ്ങൾ.. സ്വപ്നങ്ങൾ.. ജലരേഖകൾ..
സ്വന്തമെന്ന പദത്തിനെന്തർത്ഥം..

പുണരാനടുക്കുമ്പോൾ പുറന്തള്ളും തീരവും
തിരയുടെ സ്വന്തമെന്നോ.. (പുണരാ...)
മാറോടമർത്തുമ്പോൾ പിടഞ്ഞോടും മേഘങ്ങൾ
മാനത്തിൻ സ്വന്തമെന്നോ..
പൂവിനു വണ്ടു സ്വന്തമോ
കാടിനു കാറ്റു സ്വന്തമോ
എനിയ്ക്കു നീ സ്വന്തമോ..ഓമനേ
നിനക്കു ഞാൻ സ്വന്തമോ.. (സ്വന്തമെന്ന )

വിടർന്നാലുടനേ കൊഴിയുന്ന പുഞ്ചിരി..
അധരത്തിൻ സ്വന്തമെന്നോ..(വിടർന്നാ...)
കരൾ പുകൽഞ്ഞാലൂരും കണ്ണുനീർ മുത്തുകൾ..
കണ്ണിന്റെ സ്വന്തമെന്നോ..
കാണിയ്ക്കു കണി സ്വന്തമോ..
തോണിയ്ക്കു വേണി സ്വന്തമോ..
എനിയ്ക്കു നീ സ്വന്തമോ..ഓമനേ
നിനക്കു ഞാൻ സ്വന്തമോ.. (സ്വന്തമെന്ന)

Submitted by SreejithPD on Sun, 06/28/2009 - 19:45