മൗലിയിൽ മയിൽപ്പീലി ചാർത്തി

മൌലിയിൽ മയിൽപ്പീലി ചാർത്തി
മഞ്ഞപട്ടാം ബരം ചാർത്തി…
ഗുരുവായുരമ്പലം ഗോകുലമാക്കുന്ന
ഗോപകുമാരനെ കണികാണണം…
നെഞ്ചിൽ ഗോരോചനക്കുറി കണികാണണം
നന്ദനന്ദനം ..ഭജേ… നന്ദ നന്ദനം
ഭജേ…നന്ദനന്ദനം…ഭജേ…നന്ദനന്ദനം…(മൌലിയിൽ…)

കഞ്ജവിലോചനൻ കണ്ണന്റെ കണ്ണിലെ...
അഞ്ജന നീലിമ കണികാണണം(കഞ്ജ…)
ഉണ്ണിക്കൈരണ്ടിലും പുണ്യം തുളുമ്പുന്ന(2)
വെണ്ണക്കുടങ്ങളും കണികാണണം
നിന്റെ പൊന്നോടക്കുഴല് കണികാണണം
നന്ദനന്ദനം ..ഭജേ… നന്ദ നന്ദനം
ഭജേ…നന്ദനന്ദനം…ഭജേ…നന്ദനന്ദനം…(മൌലിയിൽ…)

നീലനിലാവിലെ നീലക്കടമ്പിലെ…
നീർമ്മണിപ്പൂവുകൾ കണികാണണം…(നീല..)
കാളിന്ദിയോളങ്ങൾ നൂപുരം ചാർത്തുന്ന…(2)
പൂവിതൾ പാദങ്ങൾ കണികാണണം…
നിന്റെ കായാമ്പൂവുടൽ കണികാണണം……(മൌലിയില്…)

Submitted by SreejithPD on Sun, 06/28/2009 - 19:40