Director | Year | |
---|---|---|
നിർമ്മല(1948) | പി വി കൃഷ്ണയ്യർ | 1948 |
നല്ലതങ്ക | പി വി കൃഷ്ണയ്യർ | 1950 |
നവലോകം | പി വി കൃഷ്ണയ്യർ | 1951 |
പി വി കൃഷ്ണയ്യർ
ഹിന്ദിയിലെ പ്രസിദ്ധപാട്ടുകളുടെ അനുകരണമാണ് പല പാട്ടുകളും. “ആയേഗാ ആയേഗാ’ എന്നത് “നായകാ നായകാ” എന്നാക്കിയിട്ടുണ്ട്.
പിതാവിന്റെ മരണാനന്തരം തന്നിൽ ലയിച്ച എസ്റ്റേറ്റിലെ കർഷകരെ ഗോപി എന്ന ഒരു യുവ നേതാവ് തനിക്കെതിരായി സംഘടിപ്പിക്കുന്നത് അറിയുന്ന കൊച്ചങ്ങുന്ന് അവരെ ഒരു പാഠം പഠിപ്പിയ്ക്കുന്നതിനു കൌശലക്കാരനും കോമാളിയുമായ കാര്യസ്ഥനോടൊപ്പം എസ്റ്റേറ്റിലെത്തി. ഗ്രാമത്തിലെ ശാലീന സുന്ദരിയായ ദേവകിയെ കൊച്ചങ്ങുന്ന് വശത്താക്കി, ഉടൻ മടങ്ങാമെന്ന് വാക്കു നൽകി പട്ടണത്തിലേക്ക് മടങ്ങി. എന്നാൽ അയാൾ മഹിളാസംഘം പ്രവർത്തകയായ രാധയെ വിവാഹം കഴിയ്ക്കുകയാണുണ്ടായത്. വിടനായ ഭർത്താവിന്റെ കുത്സിതങ്ങളിൽ മനം നൊന്ത് രാധ അയാളോട് കയർക്കുന്നു. അവിടെയെത്തിയ ദേവകിയിൽ നിന്നും അവളേയും ഇയാൾ കളിപ്പിച്ചു എന്ന് രാധ മനസ്സിലാക്കുന്നു. കൊച്ചങ്ങുന്ന് ദേവികയെ കോണിപ്പടി മുക്കളിൽ നിന്നും തള്ളിയിട്ടു, അവൽ ആശുപത്രിയിലായി. ഗർഭിണിയായ അവളെ ദ്രോഹിച്ചതിനു പോലീസ് കൊച്ചങ്ങുന്നിനെ അറെസ്റ്റ് ചെയ്തു. ഗോപിയുടെ നേതൃത്തത്തിലുള്ള സമരം ഊർജ്ജസ്വലമായി. ദേവകി പോലീസിന്റെ മുൻപിലെത്തി കൊച്ചങ്ങുന്നിനെക്കുറിച്ച് പരാതിയൊന്നുമില്ലെന്ന് അറിയിക്കുന്നു. മാനസാന്തരം വന്ന കൊച്ചങ്ങുന്ന് കർഷകരോടൊപ്പം “ആനന്ദത്തിന്റെ തിരുവോണം ഇതാ വരുന്നു, നവലോകരേ നൃത്തമാടീടുക” എന്ന പാട്ടും പാടി കർഷകരോടൊപ്പം മുന്നോട്ട് പോകുന്നു.