ഏകാന്തതേ നീയും അനുരാഗിയാണോ

ഏകാന്തതേ നീയും അനുരാഗിയാണോ…
രാവാഗ്നിയാണോ ചൊരിയും തുഷാരം…
വിചിത്രം മോഹമേ…വിശാലം നിൻ വീഥി… ( ഏകാന്തതേ…)

പൂങ്കാറ്റേ കവിതയിത് കേൾക്കാമോ
പോയ് നീയാ ചെവിയിലിതുമൂളാമോ…
രാഗാദ്ര ഗാനങ്ങൾ പെയ്യാൻ വരാമോ
സ്വർഗ്ഗീയസ്വപ്നങ്ങൾ നെയ്യാൻ വരാമോ
ഇന്നെന്റെ മൌനം മൊഴി നൂറായ് വാചാലം .. ( ഏകാന്തതേ…)

താന്താരം അഴകിനൊരു കേദാരം
വാഴ്വെന്നും ഇവിടെയൊരു കൽഹാരം
റ്ര്തുഭേദമില്ലാതെ എന്നും വസന്തം
ദിനരാത്രമില്ലാതെ ശാന്തം ഹൃദന്തം

Submitted by SreejithPD on Sun, 06/28/2009 - 20:17