ഒതുക്കുകല്ലിനരികിൽ

ഒതുക്കു കല്ലിന്നരികിൽ വരിയ്ക്ക മാവിൻ നിഴലിൽ
ഓർമ്മകൾ പൂവിടും ഇളം തളിർ പുൽ പരപ്പിൽ
ഓമനെ നിന്നെ ഞാൻ കാത്തിരുന്നു.. (ഓമനെ.)

(ഒതുക്കു..)

കാൽശരങ്ങൾ കിലുങ്ങാതെ
കണ്മണി നീ വന്നൊളിച്ചു നിന്നു(കാൽ..)
വെണ്മുകിൽ തുണ്ടിൽ മുഖം തുടച്ചു
നിന്നെ വിണ്ണിലെ തിങ്കൾ നോക്കി നിന്നു.. (വെൺ..)

(ഒതുക്കു..)

കൈ വളകൾ ചിരിക്കാതെ
പൂവിരലാലെൻ കണ്ണു പൊത്തി (കൈ വള...)
മുന്തിരി പാത്രം ചുണ്ടിലുടഞ്ഞു
നിന്റെ കണ്ണിലും നാണം തുളുമ്പി നിന്നു.. (മുന്തിരി..)

(ഒതുക്കു....)