മിന്നായം മിന്നും കാറ്റേ

മിന്നായം മിന്നും കാറ്റേ
മിഴിനാളം നീട്ടും ദീപം
കാവിനുള്ളിൽ കൈത്തിരിപ്പൂ
പൂത്തപൊലെ തിളങ്ങുന്നുവോ
അഴകോലും ഗന്ധർവന്മാർ
ശ്രുതി മീട്ടും പാല കൊമ്പിൽ
മഞ്ഞു കാറ്റിൻ മർമ്മരങ്ങൾ
മന്ത്രമായി തുളുമ്പുന്നുവോ
കോലോത്തെ മുറ്റത്തെ തൃത്താപ്പൂ മൊട്ടിലെ
ചില്ലോലം തുമ്പി കുറുമ്പോ
മനസ്സു നിറയെ മഴയോ
നിനവു പൊഴിയും അഴകോ

മിന്നായം മിന്നും കാറ്റേ
മിഴിനാളം നീട്ടും ദീപം
കാവിനുള്ളിൽ കൈത്തിരിപൂ
പൂത്തപോലെ തിളങ്ങുന്നുവോ
മിനുങ്ങുന്നുവോ മിന്നൽ മിനുങ്ങുന്നുവോ
മിടിക്കുന്നുവൊ നെഞ്ചം തുടിക്കുന്നുവോ

വസന്തമുണ്ടോ ചുണ്ടിൽ

വസന്തമുണ്ടോ ചുണ്ടിൽ സുഗന്ധമുണ്ടോ
പിൻ നിലാവുദിക്കും കണ്ണിൽ കവിതയുണ്ടോ
പൂമണി തുമ്പപൂവേ നിന്നെ തലോടുമ്പോൾ
തങ്കമെന്ന പോലെ തിങ്കൾ മുഖം തുടുത്തു
എന്തേ എന്തേ എന്തേ..

വസന്തമുണ്ടോ ചുണ്ടിൽ സുഗന്ധമുണ്ടൊ
പിൻ നിലാവുദിക്കും കണ്ണിൽ കവിതയുണ്ടൊ
നിന്നെയോർത്തെന്നും പാടും
പാട്ടിൻ നിലാവിന്റെ പട്ടു തൂവലിനെ മൂടും
പാതിരയിൽ എന്തേ എന്തേ എന്തേ..
വസന്തമുണ്ടൊ ചുണ്ടിൽ സുഗന്ധമുണ്ടൊ
വസന്തമുണ്ടൊ ചുണ്ടിൽ സുഗന്ധമുണ്ടൊ

മാലമ്മ ലല്ലൂയ

മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ
മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ
വള്ളത്തി വന്നെന്നെ കണ്ണിറുക്കുന്നെ മാലമ്മ ലുല്ലൂയ
പള്ളത്തി വന്നെന്നെ പള്ളു പറഞ്ഞെ മാലമ്മ ലുല്ലൂയ
ഹായ്‌ മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ
മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ

മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ
മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ

മാലമ്മ മാലമ്മ മാലമ്മ ലുല്ലൂയ
ഹായ്‌ മാലമ്മ മാലമ്മ മാലമ്മ ലുല്ലൂയ..ആ.

പിണക്കമാണോ

ഉം..ഉം..ഉം
പിണക്കമാണൊ എന്നോടിണക്കമാണോ
അടുത്തു വന്നാലും പൊന്നേ മടിച്ചു നിൽക്കാതെ
മിടുക്കി പ്രാവിൻ നെഞ്ചിൻ മിടിപ്പു പോലെ
തുടിച്ചു ചാഞ്ചാടും എന്റെ മനസ്സറിഞ്ഞൂടെ
കണ്ണുകളിൽ കുറുമ്പിന്റെ മിന്നലില്ലെ
പൂങ്കുയിലായ്‌ കുറുകുന്ന പ്രായമല്ലെ
മാനത്തെ അമ്പിളിയായ്‌ നീ ഉദിച്ചീലെ
മാറത്തെ ചന്ദനമായ്‌ നീ തെളിഞ്ഞീലെ
കളമൊഴി വെറുതെയൊ കവിളിലെ പരിഭവം
(പിണക്കമാണോ)

തിര നുരയും ചുരുൾ മുടിയിൽ

തകൃതം തരികിട ധം തോം
തകൃദ തക തകൃദ തക
തകൃതം തരികിട ധം തോം
തകൃദ തക തകൃദ തക

തിര നുരയും ചുരുൾ മുടിയിൽ
സാഗര സൗന്ദര്യം
തിരി തെളിയും മണി മിഴിയിൽ
സുരഭില സൂര്യകണം
കവിളുകളോ കളഭമയം
കാഞ്ചന രേണുമയം
ലോല ലോലമാണ്‌ നിന്റെ അധരം
(തിര നുരയും)

വെണ്ണിലാവിന്റെ വെണ്ണ തോൽക്കുന്ന
പൊൻ കിനാവാണ്‌ നീ
ചന്ദ്ര കാന്തങ്ങൾ മിന്നി നിൽക്കുന്ന
ചൈത്ര രാവാണ്‌ നീ (വെണ്ണിലാവിന്റെ)
മാരോൽസവത്തിൻ മന്ത്ര കേളി മന്ദിരത്തിങ്കൽ
മഴതുള്ളി പൊഴിക്കുന്നു
മുകിൽ പക്ഷിയുടെ നടനം
(തിര നുരയും)

കല്യാണക്കുരുവിയ്ക്കു പുല്ലാനിപ്പുരകെട്ടാൻ

Title in English
kalyanakkuruvikk

കല്യാണക്കുരുവിയ്ക്കു പുല്ലാനിപ്പുരകെട്ടാൻ
പുല്ലും നെല്ലും വൈക്കോലും
പഞ്ഞിയും പായലും കുമ്മായം
ഇല്ലിയും ചുള്ളിയും മോന്തായം
രാരിരാരോ രാരിരോ
രാരിരാരോ രാരിരോ

ഓ...ഓ....ഓ..ഓ...
പൊന്നോണപ്പൈങ്കിളീ....
പൊന്നോണപ്പൈങ്കിളി പൊന്നോണപ്പൈങ്കിളി
എന്നാണു പുരയുടെ പാലുകാച്ചൽ
ഓ....ഓ...ഓ..
പഞ്ചാംഗം നോക്കി കുറിക്കേണം
പഞ്ചമിപ്പശുവിൻ പാലുവേണം
ഓ....ഓ....ഓ....
(കല്യാണക്കുരുവി...)

തള്ള് തള്ള് തള്ള് തള്ള് പന്നാസുവണ്ടീ

Title in English
Thallu Thallu

തള്ള് തള്ള് തള്ള് തള്ള് പന്നാസുവണ്ടീ
തള്ള് തള്ള് തള്ള് തള്ളീ തല്ലിപ്പൊളി വണ്ടീ
ഈ തല്ലിപ്പൊളിവണ്ടീ
(തള്ള് തള്ള് )

കള്ളിൻ കുടമൊരു ഡ്രൈവർ
പള്ളകൾ വീർത്തൊരു ക്ലീനർ
തള്ളിക്കേറ്റം കേറ്റും നേരം തുള്ളിവിറയ്ക്കും മോട്ടാർ
പാപാ മഗരി മാമാഗരിസ പാ പാ പാ
(തള്ള് തള്ള്)

ആളുകളുന്തും നേരം കാളക്കുട്ടനെപ്പോലെ ചീറ്റും
ഹായ് ചീറും ഹായ് തുമ്മും
ഹായ് പിന്നെപ്പിന്നെ ചത്തതുപോലെ കിടക്കും റോഡിൽ
(തള്ള് തള്ള്)

രാസലീലയ്ക്കു വൈകിയതെന്തു നീ

Title in English
raasaleelaikku vaikiyathenthu nee

രാസലീലയ്ക്കു വൈകിയതെന്തുനീ
രാജീവലോചനേ രാധികേ
ഹരിചന്ദനക്കുറിവരച്ചില്ലാ കാലിൽ
നവരത്നനൂപുരം ധരിച്ചില്ലാ -
കാലിൽ ധരിച്ചില്ലാ
രാസലീലയ്ക്കു വൈകിയതെന്തുനീ
രാജീവലോചനേ രാധികേ

കാളിന്ദീപുളിനത്തിൽ കദളീവിപിനത്തിൽ
കൈകൊട്ടിവിളിയ്ക്കുന്നു പൂന്തെന്നൽ
കേശത്തിൽ വനമുല്ല പൂമാല ചൂടിയില്ല
കേശവാ വാർത്തിങ്കളുദിച്ചില്ലാ

പണ്ടു പണ്ടൊരു കാട്ടിൽ

Title in English
Pandu pandoru kaattil

പണ്ടുപണ്ടൊരുകാട്ടിൽ പൂമരക്കൊമ്പിന്റെ ചോട്ടിൽ
രണ്ടുകുരുവിക്കിളികൾ കണ്ടുമുട്ടി തമ്മിൽ
(പണ്ടു... )

നീലനിലാവിൽ നീരാടീ മഴവില്ലിൻ ലോകം തേടി
നീലനിലാവിൽ നീരാടീ മഴവില്ലിൻ ലോകം തേടി
മധുരക്കിനാവുമായി മധുമാസരാവിൽ പാടി
(പണ്ടു... )

ചോലമരത്തിന്റെ കൊമ്പിൽ ചേലാർന്ന കൂടൊന്നു കൂട്ടി
ഇളംകാറ്റിലൂഞ്ഞാലാടി ഇണകൾ കിടന്നുറങ്ങി
(പണ്ടു... )