ബേബി ജോൺ കലയന്താനി

Submitted by Kiranz on Mon, 06/29/2009 - 20:50
Name in English
Baby John Kalayanthi

നിരവധി ക്രിസ്‌ത്യന്‍ ഭക്‌തഗാനങ്ങള്‍ എഴുതിയ ബേബി ജോണ്‍ തൊടുപുഴ കലയന്താനി സ്വദേശിയാണ്‌. ഇസ്രായേലിന്‍ നാഥനായ്‌ വാഴുമേക ദൈവം, ആബാ ദൈവമേ, ഒന്നുവിളിച്ചാല്‍ ഓടിയെന്റെ അരുകിലെത്തും, പെറ്റമ്മ മറന്നാലും, ദൈവത്തെ മറന്നു കുഞ്ഞേ ജീവിക്കരുതേ ഉള്‍പ്പെടെ 3500 ഓളം ക്രിസ്‌ത്യന്‍ ഭക്‌തിഗാനങ്ങള്‍ക്ക്‌ അദ്ദേഹം രചന നിര്‍വഹിച്ചു.

ഗാനഗന്ധര്‍വന്‍ യേശുദാസ്‌, എസ്‌.പി. ബാലസുബ്രഹ്‌മണ്യം, കെ.ജി. മാര്‍ക്കോസ്‌, എം.ജി.ശ്രീകുമാര്‍, എസ്‌. ജാനകി, കെ.എസ്‌. ചിത്ര തുടങ്ങിയ പ്രശസ്‌ത ഗായകരെല്ലാം ബേബിയുടെ രചനകള്‍ക്ക്‌ ശബ്‌ദം നല്‍കി. 2014-ല്‍ വിശുദ്ധപദവി ലഭിച്ച ചാവറയച്ചന്റെ നാമകരണത്തോടനുബന്ധിച്ച്‌ വത്തിക്കാനിലെ കൃതജ്‌ഞതാബലിയില്‍ വത്തിക്കാന്‍ ക്വയര്‍ ആലപിച്ച മൂന്നു ഗാനങ്ങളും ബേബി ജോണിന്റേതായിരുന്നു. 

അവലംബം : മംഗളം ,സാബു ജെ ചാണ്ടിയുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ 

ആബാദൈവമേ

ആബാ ദൈവമേ, അലിയും സ്നേഹമേ
ആശാ നാളമേ അഭയം നൽകണേ
കോറസ് : നിന്റെ ദിവ്യരാജ്യം മന്നിടത്തിൽ വരണം
നിന്റെ ഉള്ളം ഭൂവിലെങ്ങും നിറയാൻ
മണ്ണും വിണ്ണും പാടും നിന്റെ പുണ്യഗീതം
പാരിടത്തിൽ ദൈവരാജ്യം പുലരാൻ
അന്നന്നുള്ള ദിവ്യഭോജ്യം ഞങ്ങൾക്കിന്നും നൽകിടേണം
താതനാം മഹേശനേ

ആ ആ ആ ലല്ല ലല്ല ലല്ല
സ്വര്‍ഗ്ഗരാജ്യസിയോനിൽ വാനദൂതരെല്ലാരും കീര്‍ത്തിക്കും രാജാവേ
മന്നിടത്തിൽ മാലോകര്‍ ആമോദത്തോടൊന്നായി പൂജിക്കും രാജാവേ (സ്വര്‍ഗ്ഗ..

Submitted by Kiranz on Mon, 06/29/2009 - 20:49

ബലിയായ് തിരുമുൻപിൽ

ബലിയായ്‌ തിരുമുമ്പിൽ
ബലിയായ്‌ തിരുമുമ്പിൽ നൽകാം അടിയന്റെ അനുതാപഗാനം
അവിടുത്തെ അനുഗ്രഹം അതുമാത്രം അനശ്വരം
ഇടയന്റെ വഴിതേടി പാടും ഇടറുന്ന ഹൃദയാര്‍ദ്രഗാനം
അവിടുത്തെ അൾത്താര അതുമാത്രം ആശ്രയം
ബലിയായ്‌ തിരുമുമ്പിൽ നൽകാം അടിയന്റെ അനുതാപഗാനം

ഇരുൾവീഴും പാതയിൽ മെഴുതിരിനാളമായ്‌
തെളിയുന്ന സത്യമേ ഉലകിന്റെ നിത്യതേ
നാദമായ്‌ രൂപമായ്‌ വിശ്വചേതോശിൽപ്പിയായ്‌
ദുമെല്ലാം ഏറ്റുവാങ്ങും നിര്‍ദ്ധനന്റെ മിത്രമായ്‌
ഈ പ്രാര്‍ത്ഥനകേൾക്കുമോ.. ഈ അര്‍ത്ഥന കാണുമോ
അഭയമേശുവിലനുദിനം

Submitted by Kiranz on Mon, 06/29/2009 - 20:48

ആരാധിച്ചീടാം

ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം
ആരാധിക്കുമ്പോൾ അപദാനം പാടീടാം
ആ പൂജിതമാം രക്ഷാനാമം വാഴ്ത്തിപ്പാടാം
ആ പദമലരിൽ താണു വീണു വന്ദിച്ചീടാം
ആത്മ നാഥാ ഞാൻ നിന്നിൽച്ചേരേണം
എൻ മനസിൽ നീ നീണാൾ വാഴേണം

യേശു നാഥാ ഒരു ശിശുവായ് എന്നെ നിന്റെ മുന്നിൽ നൽകീടുന്നേൻ
എൻപാപമേതും മായിച്ചു നീ ദു:ഖഭാരമെല്ലാം മോചിച്ചു നീ
ആത്മാവിൻ നീ വന്നേരമെൻ കണ്ണീരു വേഗം ആനന്ദമായ് (2)
ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം.....

Submitted by Kiranz on Mon, 06/29/2009 - 20:46

തന്നാലും നാഥാ

തന്നാലും നാഥാ ആത്മാവിനെ ആശ്വാസ ദായകനേ
തന്നാലും നാഥാ നിൻ ജീവനേ നിത്യ സഹായകനേ (2)
തന്നാലും നാഥാ ...

അകതാരിലുണര്‍വ്വിന്റെ പനിനീരു തൂകി നീ അവിരാമമൊഴുകി വരൂ
വരദാന വാരിധേ ഫലമേകുവാനായ് അനസ്യൂതമൊഴുകി വരൂ (2)
തന്നാലും നാഥാ ...

പാപവും പുണ്യവും വേര്‍തിരിച്ചേകുന്ന ജ്ഞാനമായൊഴുകി വരൂ
ആത്മീയ സന്തോഷം ദാസരിൽ നൽകുന്ന സ്നേഹമായൊഴുകി വരൂ (2)
തന്നാലും നാഥാ ...

Submitted by Kiranz on Mon, 06/29/2009 - 20:40