ശാന്തിയേകിടുവാൻ
|
- Read more about ശാന്തിയേകിടുവാൻ
- 940 views
|
സ്നേഹം സകലതും സഹിക്കുന്നു
സ്നേഹം സകലതും ക്ഷമിക്കുന്നു
എല്ലാം വിശ്വസിച്ചീടുന്നു..സ്നേഹം
എല്ലാറ്റിനേയും അതിജീവിക്കുന്നു ( സ്നേഹം സകലതും )
സ്നേഹമെന്നും ജീവസാരം
സ്വയം ദാനം അതിൻ ഭാവം (2)
ത്യാഗ ഭരിതം സ്നേഹമൂഴിയിൽ
നിത്യമായ നീതിബോധമേകുന്നു ( സ്നേഹം സകലതും )
സ്നേഹമെന്നും ദീര്‍ഘശാന്തം
ദയപൂര്‍ണ്ണം സൌമ്യ സാന്ദ്രം (2)
ഭീതി രഹിതം സ്നേഹ പാതയിൽ
സത്യ സാക്ഷ്യമൊന്നു മാത്രമായുയരുന്നു..(2)
( സ്നേഹം സകലതും )
കനിവിൻ ഉറവിടമേ..കന്യകാ മറിയമേ..
തിരുസുതനേശുവിൻ തിരുമുഖം
കാണുവാൻ വരുന്നവരേ വഴി നയിക്കൂ..
ദൂതൻ വന്നു മംഗളമായ് ദൂതു നൽകിയ നേരം
നാഥനു നീ മന്ദിരമായ് തീരുവാനകമേകി
തിരുവചനവുമായ് മരുവിയോൾ നീ
തലമുറതോറും നിരുപമയായ്
പാടാൻ നിൻ സ്തുതി ഗീതം
നിത്യം പാടാൻ നിൻ സ്തുതി ഗീതം
കാൽവരിയിൽ ക്രൂശിതനാം അരുമ സുതൻ ചൊല്ലി
അമ്മയെ ഞാനേകിടുന്നു സ്വീകരിക്കൂ നിങ്ങൾ
അനുദിനമലിവാൽ അനുഗ്രഹമേകൂ
അവികലമാകും അകത്തളമേകൂ
പാടാൻ നിൻ സ്തുതി ഗീതം
നിത്യം പാടാൻ നിൻ സ്തുതി ഗീതം
നന്ദിയേകിടുവിൻ കരുണകളേ വാഴ്ത്തുവിൻ
മഹാസ്നേഹ ദാന വരങ്ങൾ സധാമോദമാര്‍ന്നു സ്മരിക്കാൻ
തിരുമുമ്പിൽ പ്രണമിച്ചീടാം ..
നന്ദിയേകിടുവിൻ...
ഹൃദയം നുറുങ്ങിയ സമയം സുഖമേകി അരികിലണഞ്ഞു (2)
കരുണാമൃതമേകി മഹോന്നതമാം
കരമേകി നയിപ്പവനെന്നാളും..
നന്ദിയേകിടുവിൻ
പുതുജീവനെന്നിൽ നിറയാൻ തവ ജീവനേകി അണഞ്ഞു (2)
ഭയമാകെ അകറ്റി നിരന്തരമായ്
ബലമേകി വസിപ്പവനെന്നാളും..
നന്ദിയേകിടുവിൻ...
യേശുവേ നിന്നിലലിയാൻ ദാഹവുമായ്
സ്നേഹമേ നിന്നിലലിയാം കാഴ്ച്ചയുമായ്
ആത്മ വേദിയേകാമിന്നെന്നിൽ
അനുതാപവും മനശാന്തിയും പകരൂ
യാഗമേകാം സ്വീകരിക്കൂ
എന്നെ കനിവോടെ ഉരുകും തിരിയായെരിയാൻ
നിന്നാലയ തിരുനടയിൽ
ആരതി നിനക്കേകാം സന്നിധിയിൽ
സാദരം മനതാരിൽ സൌരഭവും
ആര്‍ദ്രമായ ഗീതികളാലെന്നും
സ്തുതിയേകിടാം മനോവീണ മീട്ടിയുണര്‍ത്താം
ദൈവരാജ്യം ഉള്ളിലെന്നും കാണാൻ വെളിവേകൂ
നിരതം വരമഴ പൊഴിയൂ..എന്നാശകൾ പൂവണിയാൻ
രാജാവിൻ സങ്കേതം തേടുന്നൂ രാജാക്കൾ
മരുഭൂവിൽ ഇരുളിൻ മറവിൽ അലയുന്നേരം ആകാശക്കോണിൽ
ദൂരെ നക്ഷത്രം കണ്ടു..ഓ..ഓ..ഓ..ദൂരെ നക്ഷത്രം കണ്ടു
രാജാവിൻ സങ്കേതം തേടുന്നൂ രാജാക്കൾ....
അതിവേഗം യാത്രയായി ..നവതാരം നോക്കി മുന്നേറി..ഓ..ഓ..ഓ..മും..മും..മും..
അരമനയിൽ ദേവനില്ല പുതുവഴിയേ നീങ്ങിടും നേരം
വഴികാട്ടും താരമിതാ ദീപ്തമായല്ലോ
ബേതലഹേം ശോഭനമായ കാണുന്ന നിമിഷം
വിണ്ണിൽ നക്ഷത്രം നിന്നൂ..ഓ..ഓ..വിണ്ണിൽ നക്ഷത്രം നിന്നു
രാജാവിൻ സങ്കേതം തേടുന്നൂ രാജാക്കൾ....
സ്നേഹനാഥാ യേശുവേ നിന്നെ സ്വാഗതം ചെയ്‌വൂ ഞാനിതാ (2)
ഹൃദയത്തിൽ കോവിലിൽ പ്രഭ തൂകും ദീപമായ്
നീ വരുമ്പോൾ ജീവിതം ധന്യമായ്
സ്നേഹനാഥാ യേശുവേ നിന്നെ സ്വാഗതം ചെയ്‌വൂ ഞാനിതാ
ശൂന്യത ബോധവുമതിന്റെ ശോകമാം ഭാവവുമണിഞ്ഞു (2)
തളര്‍ന്നിടുമ്പോൾ തകര്‍ന്നിടുമ്പോൾ ഭീതിയേറിടുമ്പോൾ
മരുഭൂവിൽ ജലം തേടും പഥികനാമെന്റെ വീഥിയിൽ
നീ വരുമ്പോൾ ജീവിതം ധന്യമായ്
സ്നേഹനാഥാ യേശുവേ നിന്നെ സ്വാഗതം ചെയ്‌വൂ ഞാനിതാ
വാനിൽ സംഗീതം മന്നിതിൽ സന്തോഷം
സ്വര്‍ഗ്ഗം തുറന്നു സുവിശേഷവുമായ് ഗ്ലോറിയ ഇൻ എക്സൽസിസ് ദേവൂസ്
സര്‍വ്വചരാചരവും സകല ജനാവലിയും
മോക്ഷം പുൽകുവാൻ നാഥൻ വന്നിതാ
ബന്ധിതരാം ജനം പീഡിതരായവര്‍
പാപികളേവരും ശാന്തിനുകര്‍ന്നിടും
നവ്യ സന്ദേശമിതാ തന്നൂ രക്ഷകനായ്
( വാനിൽ സംഗീതം )
സര്‍വ്വരും കാത്തിരുന്ന ദൈവസുതൻ മിശിഹാ
മോചനമേകുവാൻ പാരിൽ വാസമായ്
ദൈവ സമാനതയും സ്വര്‍ഗ്ഗമഹാ പ്രഭയും
കൈവെടിഞ്ഞീ മഹിയിൽ എളിമ നിറഞ്ഞവനായ്
മര്‍ത്യസ്വരൂപമായ് വന്നൂ പുൽക്കൂട്ടിൽ
( വാനിൽ സംഗീതം )
കാൽവരിക്കുന്നിലെ കാരുണ്യമേ കാവൽ വിളക്കാകുക
കൂരിരുൾ പാതയിൽ മാനവർക്കെന്നും നീ ദീപം കൊളുത്തീടുക
മാർഗ്ഗം തെളിച്ചീടുക..!
മുൾമുടി ചൂടി ക്രൂശിതനായി പാപലോകം പവിത്രമാക്കാൻ (2)
നിന്റെ അനന്തമാം സ്നേഹ തരംഗങ്ങൾ എന്നെ നയിക്കുന്ന ദിവ്യശക്തി
നിന്റെ വിശുദ്ധമാം വേദ വാക്യങ്ങൾ എന്റെ ആത്മാവിനു മുക്തിയല്ലോ
സ്വീകരിച്ചാലും..എന്നേ സ്വീകരിച്ചാലും.. ( കാൽവരിക്കുന്നിലെ )
കാരിരുമ്പാണി താണിറങ്ങുമ്പോൾ ക്രൂരരോടും ക്ഷമിച്ചവൻ നീ (2)
നിന്റെ ചൈതന്യമീ പ്രാണനാളങ്ങളിൽ എന്നും ചലിക്കുന്ന ശ്വാസമല്ലോ