ആരും കൊതിക്കും
ആരുംകൊതിക്കും നിന്റെ സ്നേഹം
അമ്മയെപ്പോലോമനിക്കും സ്നേഹം (2)
കാരുണ്യത്താലെന്നെ തെടും സ്നേഹമെ
പാരിലെന്നെ താങ്ങിടുന്ന സ്നേഹമെ
നാഥാ നിന്നെ എന്നും വാഴ്ത്തീടാം
കിന്നരവും തംബുരുവും മീട്ടീടാം
ഇമ്പമായ് കീര്‍ത്തനങ്ങളേകീടാം
ഇന്നുമെന്നും ആനന്ദത്താൽ പാടാം
നിന്റെ നാമം പാവനം, ദിവ്യനാമം പാവനം
എന്നെ പേരുചൊല്ലി വിളിച്ചു നീ നിന്റെ മാറിൽ ചേര്‍ത്തു നീ (2)
ഉള്ളിന്നുള്ളിൽ വചനം പകര്‍ന്നു നീ
നിന്റെ പുണ്യപാത തെളിച്ചു നീ
നേര്‍വഴിയിൽ നയിച്ചു നീ
ഈശോയേ പാലകനെ, ഈശോയേ പാലകനെ
(കിന്നരവും...)
- Read more about ആരും കൊതിക്കും
- 1148 views