വീരവിരാട കുമാര വിഭോ
ചാരുതരഗുണ സാദരഭോ
മാരലാവണ്യ
നാരി മനോഹരി താരുണ്യ
ജയ ജയ ഭൂമി കാരുണ്യ
വന്നീടുക ചാരത്തിഹ പാരിത്തവ
നേരത്തവരാരുത്തര
സാരസ്യസാരമറിവതിനും
നല്ല മാരസ്യ ലീലകൾ ചെയ് വതിനും
നാളീക ലോചനമാരേ നാം
വ്രീള കളഞ്ഞു വിവിധമോരോ
കേളികളാടി മുധരാഗ മാലകൾ പാടി
കരം കൊട്ടി ചാലവേ ചാടി
തിരുമുന്നിൽ താളത്തൊടു മേളത്തൊടു
മേളിച്ചനുകൂലത്തൊടു
ആളികളേ നടനം ചെയ്യേണം
നല്ല കേളി ജഗത്തിൽ വളര്‍ത്തേണം
- Read more about വീരവിരാടകുമാരവിഭോ
- 1249 views