കർത്താവാം യേശുവേ

കർത്താവാം യേശുവേ മർത്യവിമോചകാ (2)
നീയേകനെൻ ഹൃദയാഥിനാഥൻ(2)
നീ എന്റെ ജീ‍വിത കേന്ദ്രമായ് വാഴേണം
നീയൊഴിഞ്ഞേതും എനിക്കു വേണ്ടാ (2)
(കർത്താവാം യേശുവേ)

രക്ഷകാ നിന്നിൽ ഞാൻ ആനന്ദം കൊള്ളുന്നു
നിൻ പുകൾ പാടുന്നു നന്ദിയോടെ (2)
എന്നുള്ളമെന്നല്ല എനിക്കുള്ളതൊക്കെയും
നിൻ കയ്യിൽ അർപ്പണം ചെയ്തിടുന്നു
(കർത്താവാം യേശുവേ)

എൻ കൈകൾകൊണ്ടു നീ അദ്ധ്വാനിച്ചീടുക
എൻ പാദം കൊണ്ടു നീ സഞ്ചരിക്ക
എൻ നയനങ്ങളിലൂടെ നീ നോക്കേണം
എൻ ശ്രവണങ്ങളിലൂടെ കേൾക്കേണം നീ
(കർത്താവാം യേശുവേ)

Submitted by Kiranz on Mon, 06/29/2009 - 21:59

നായകാ ജീവദായകാ

Title in English
Nayaka Jeevadayaka

നായകാ ജീവദായകാ
യേശുവേ എൻ സ്നേഹഗായകാ
നമിച്ചിടുന്നു നിന്നെ സ്തുതിച്ചിടുന്നു
യേശുവേ എൻ സ്നേഹഗായകാ

തമസ്സിലുഴലുമെൻ ജീവിതനൌകയിൽ
പ്രകാശമരുലൂ പ്രഭാതമലരേ
പ്രണാമ മുത്തങ്ങൾ ഏകിടാമെന്നുമ്
പ്രണാമ മന്ത്രങ്ങൾ ചൊല്ലിടാം
(നായകാ ജീവദായകാ)

മധുരിമ നിറയും നിൻ സ്നേഹമാം തണലിൽ
ആശ്വാസമേകൂ എന്നാത്മനാഥാ (2)
പ്രകാശ ധാരകൾ പൊഴിയുക എന്നിൽ
പ്രപഞ്ച നാഥാ നീ കനിവോടെ
(നായകാ ജീവദായകാ)

Submitted by Kiranz on Mon, 06/29/2009 - 21:58

സ്നേഹസ്വരൂപാ

സ്നേഹസ്വരൂപാ തവദർശനം ഈ ദാസരിലേകിടൂ.. (2)
പരിമളമിയലാൻ ജീവിത മലരിൻ അനുഗ്രഹവർഷം
ചൊരിയേണമേ..ചൊരിയേണമേ..

മലിനമായ ഈ മൺകുടമങ്ങേ..തിരുപാദസന്നിധിയിൽ (2)
അർച്ചന ചെയ്തിടും ദാസരിൽ നാഥാ കൃപയേകിടൂ
ഹൃത്തിൻ മാലിന്യം നീക്കിടുക..

മരുഭൂമിയാം ഈ മാനസം തന്നിൽ നിൻ ഗേഹം തീർത്തിടുക (2)
നിറഞ്ഞിടുകെന്നിൽ എൻ പ്രിയ നാഥാ പോകരുതേ
നിന്നിൽ ഞാനെന്നും ലയിച്ചിടട്ടെ..

Submitted by Kiranz on Mon, 06/29/2009 - 21:55

പുതിയൊരു പുലരി വിടർന്നു

പുതിയൊരു പുലരി വിടർന്നു മന്നിൽ പുതിയൊരു ഗാനമുയർന്നൊഴുകി
ഇന്നല്ലോ ഇന്നല്ലോ വിണ്ണിന്റെ നാഥനീ മണ്ണിൽ
പിറന്നൊരു മംഗള സുദിനം..പിറന്നൊരു മംഗള സുദിനം
ആഹാ.ഹാ..ആഹാ.ഹാ.ആഹാ.ഹാ..ആഹാ.ഹാ.

മണ്ണിന്റെ ശാപം അകറ്റിടാനായ്
ദൈവം തൻ സൂനുവേ നൽകിയല്ലോ
ബേത്ലഹേമിലൊരു ഗോശാല തന്നിൽ താൻ
ജാതനായി വാണിടുന്നു ( പുതിയൊരു പുലരി )

മാനവർ പാടുന്ന നവ്യ ഗാനം
മാനവരൊന്നായ് പാടിടട്ടെ
അത്യുന്നതങ്ങളിൽ സ്തോത്രം മഹേശന്
പാരിൽ ശാന്തി മാനവർക്ക്.. ( പുതിയൊരു പുലരി )

Submitted by Kiranz on Mon, 06/29/2009 - 21:53

ജീവിതഗർത്തത്തിൽ അലയും

ജീവിത ഗർത്തത്തിൽ അലയും എന്മനം കാരുണ്യ രാജനെ പുൽകിടുമ്പോൾ
കനിവിന്റെ നാഥൻ അലിവോടെന്നും ശാശ്വത സൗഭാഗ്യം പകർന്നരുളി

നീർപ്പോളകൾ പോലെ നിഴൽ മായും പോലെ മനുജനീ മഹിയിൽ മണ്ണടിയുമ്പോൾ (2)
സ്വർഗ്ഗ പിതാവേ നിൻ മുന്നിൽ ചേരാൻ സന്തതമെന്നേ അനുഗ്രഹിക്കൂ..
(ജീവിത ഗർത്തത്തിൽ അലയും)

മാനവ മോഹങ്ങൾ വിനയായ് ഭവിക്കും നിരുപമ സൂക്തങ്ങൾ ത്യജിച്ചിടുമ്പോൾ
ക്രിസ്തു ദേവാ എൻ മിഴികൾക്കങ്ങേ കൽപ്പനയെന്നും പ്രഭ തൂകണമെ
(ജീവിത ഗർത്തത്തിൽ അലയും)

Submitted by Kiranz on Mon, 06/29/2009 - 21:49

ദൈവം നിരുപമസ്നേഹം

ദൈവം നിരുപമ സ്നേഹം..
സ്നേഹം നിറയൂം നിർജ്ജരിയല്ലോ
നിറയേ പൂക്കും കരകളുയർത്തും
നിർമ്മലനീർച്ചോല സ്നേഹം നിരുപമസ്നേഹം

കാടുകൾ മേടുകൾ മാനവ സരണികൾ പുണർന്നു പുൽകുമ്പോൾ
കുന്നുകൾ കുഴികളുയർച്ചകൾ താഴ്ച്ചകൾ ഒരുപോൽ പുഷ്പ്പിക്കും
സ്നേഹം നിരുപമ സ്നേഹം ദൈവം നിരുപമ സ്നേഹം
ദൈവം നിരുപമ സ്നേഹം ... ( ദൈവം നിരുപമ)

ദുഷ്ടൻ ശിഷ്ടൻ സമമായവിടുന്നുന്നതി പാർക്കുന്നു
മഞ്ഞും മഴയും വെയിലും പോലയതവരെയൊരുക്കുന്നു
സ്നേഹം നിരുപമ സ്നേഹം ദൈവം നിരുപമ സ്നേഹം
ദൈവം നിരുപമ സ്നേഹം ... ( ദൈവം നിരുപമ)

Submitted by Kiranz on Mon, 06/29/2009 - 21:47