മണിയറയെല്ലാമലങ്കരിച്ചൂ

 

മണിയറയെല്ലാമലങ്കരിച്ചു
വരുവാനെന്തിത്ര താമസിച്ചു
ദേവനെഴുനെള്ളുമെന്നുറച്ചു
നൈവേദ്യമെല്ലാമൊരുക്കിവച്ചു
കാത്തിരുന്നെത്രയെൻ കൺകഴച്ചു
വരുവാനെന്തിത്ര താമസിച്ചു

ചന്ദനം ചാർത്തിയ രാവിന്റെ മാറിൽ
ചന്ദ്രൻ വീണു തള൪ന്നുറങ്ങുമ്പോൾ
നീ വരുമെന്നു ഞാനാഗ്രഹിച്ചു
വരുവാനെന്തിത്ര താമസിച്ചു

പുത്തന്മലർമണം നിൻ കഥ ചൊല്ലിയെൻ
ചിത്തത്തിൽ ഇക്കിളി ചാർത്തിച്ചു
കാണാനെന്റെ മനം തുടിച്ചു
വരുവാനെന്തിത്ര താമസിച്ചു

താരുണ്യത്തിൻ നികുഞ്ജത്തിലിത്തളിർ
മെത്ത നിനക്കായി ഞാൻ വിരിച്ചു
വേദനയൊക്കെയും വിസ്മരിച്ചു
ജീവിതസൌന്ദര്യമാസ്വദിച്ചു