കന്യാമറിയമേ തായേ

കന്യാമറിയമേ തായേ
എനിയ്ക്കെന്നാളും ആശ്രയം നീയേ (2)
കഴൽ കൂപ്പിടുമെൻ അഴൽ നീക്കുക നീ
ജഗദീശ്വരിയെ കരുണാകരിയെ
കന്യാമറിയമേ തായേ
എനിയ്ക്കെന്നാളും ആശ്രയം നീയേ

ഇരുൾ ചൂഴ്ന്നിടുമാത്മാവിൽ
മണിമംഗളദീപികയായ് (2)
ഒളിതൂകണമമ്മേ നീയെന്നുമേ (2)
സുഖദായകിയേ സുരനായകിയേ
കന്യാമറിയമേ തായേ
എനിയ്ക്കെന്നാളും ആശ്രയം നീയേ

വിണ്ണിൻ വെളിച്ചമേ ദൈവപുത്രനു
ജന്മ്മമേകിയ മാതാവേ
പാപികളാം ഞങ്ങൾക്കാരാണു വേറേ
പാരിതിലാശ്രയം തായേ

അറിവിൻപൊരുളേ നിന്നെ
അറിവാൻ വഴിതേടുന്നേൻ (2)
ആരിനിയമ്മേ നീയെന്നിയേ (2)
എന്നെ കാത്തിടുവാൻ വഴികാട്ടിടുവാൻ
കന്യാമറിയമേ തായേ
എനിയ്ക്കെന്നാളും ആശ്രയം നീയേ