കൈ തൊഴാം ദൈവമേ

കൈതൊഴാം ദൈവമേ
കരുണ ചെയ്ക കമനീയ രൂപമേ
പരമാണുവിലും പ്രാണബിന്ദുവായ്
പരിലസിക്കും ചില്പ്രകാശമേ

വിശ്വനിയാമക നീ കുടികൊൾവതു
വിശ്വാസത്തിൻ കോവിലിലല്ലോ
യുക്തിയും ബുദ്ധിയും തളരും നേരം
മുക്തി കൊടുപ്പതു നീയല്ലൊ

നാവിലങ്ങയുടെ നാമവും-കരൾ
കാവിലങ്ങയുടെ രൂപവും
മേവിടേണമിനിയെന്നുമെന്നുമെൻ
ദേവദേവ കരുണാനിധേ