ശംഭോ ശംഭോ ശിവനേ നീ നിൻമകനെ അയച്ചിതോ
അവശന്മാരാം എന്റെ സുതരെക്കൊല്ലിക്കുവാൻ
പണ്ടൊരു ഗജേന്ദ്രനേ മാധവൻ രക്ഷിച്ചില്ലെ-
നിന്റെ ദാസിയാം എന്നിൽ കാരുണ്യം നിനക്കില്ലേ
ജഗദീശാ ജഗന്നാഥാ കാരുണ്യം നിനക്കില്ലെ
ആരെയും വെടിഞ്ഞതില്ല ആടലിൽ വിഭോ (2)
കരുണാനിദാനം എന്റെ ദൈവം നീ പ്രഭോ
കുമ്പിടുവോരെ കൈവിടുമോ നീ ചിന്മയ ദേവാ
ആരെയും വെടിഞ്ഞതില്ല ആടലിൽ വിഭോ
ശംഭോ ഞാൻ കാണ്മതെന്താണിദം
അടയുകയോ മൽ കവാടങ്ങളയ്യൊ
സന്താപത്തീ കെടുത്താനൊരു ചെറു-
കരുണാബിന്ദു വാർന്നിടായോ
അണ്ണാ, എൻ പിഞ്ചുപൈതങ്ങളു വയറു-
പൊരിഞ്ഞാർത്തരാകുന്നവർക്കൊ-
ന്നുണ്ണാനൊക്കില്ലയെന്നോ കതകിതു
ജഗദീശാ തുറക്കില്ലയെന്നോ-
ജഗദീശാ ജഗദീശാ ജഗദീശാ