ജനകീയരാജ്യനീതിയിൽ

ജനകീയരാജ്യനീതിയിൽ
തൊഴിലാളിയിന്നും ഏഴയോ

സ്വാതന്ത്ര്യസൂര്യജ്യോതിയിൽ
ഇരുളോ പുലരുവതെങ്ങും
ഇന്നുമീ ഭേദഭാവമോ-ഗതി
ഏഴകൾക്കെന്നുമേവമോ

രാഷ്ടപിതാവിൻ ഭാവനയിൽ കണ്ട
രാമരാജ്യം ഇതുതാനോ
ജയിലേറിയും ഉയിരേകിയും
ജയം നേടിയ ജനത
തെരുവീഥിയിൽ മരുവീടുകിൽ അതു
നീതിയോ മനുജാ