മന്മഥമോഹനനേ വരൂ നീയെൻ മനമാർന്നിടും
നായകനേ പ്രിയനേ
മഞ്ജുളമീ മധുര മാദകയൌവനം
മതിവരുമാറിതിനെ നുകരുവതേ ജീവിതം
അഴലിയന്നാകുലരായ് കഴിയാനല്ലയീ ജന്മം
അമരസുഖസാധനം വെടിയാതെയീ ധനമഴകിൽ മനമുരുകി ആശകളെ തഴുകി
അമിതമാനന്ദം അടയുവതേ കാമിതം
അനന്താഭിരാമമതുലം സുമം താവുമൂഴിയഖിലം
മരന്ദാനുരാഗമഹിതം മനംതാനിതിൽ കാമിതം