ഒരു നിമിഷം തരൂ
ഒരു നിമിഷം തരൂ നിന്നിലലിയാൻ
ഒരു യുഗം തരൂ നിന്നെയറിയാൻ
നീ സ്വർഗ്ഗരാഗം ഞാൻ രാഗമേഘം (2)
നീലാംബരത്തിലെ നീരദകന്യകൾ
നിൻനീലമിഴികണ്ടു മുഖം കുനിച്ചു (നീലാംബരത്തിലെ)
ആ നീലമിഴികളിൽ ഒരു നവസ്വപ്‌നമായ്
നിർമ്മലേ എന്നനുരാഗം തളിർത്തുവെങ്കിൽ
(ഒരു നിമിഷം)
നീർമുത്തു ചൂടിയ ചെമ്പനീർമൊട്ടുകൾ
നിൻ ചെഞ്ചൊടികണ്ടു തളർന്നുനിന്നു (നീർമുത്തു ചൂടിയ)
ആ ചെഞ്ചൊടികളിൽ ഒരു മൌനഗീതമായ്
ഓമലേ എൻമോഹം ഉണർന്നുവെങ്കിൽ
(ഒരു നിമിഷം)
- Read more about ഒരു നിമിഷം തരൂ
- 5801 views