വാതിൽപ്പഴുതിലൂടെൻ മുന്നിൽ
വാതിൽപ്പഴുതിലൂടെൻമുന്നിൽ കുങ്കുമം
വാരിവിതറും ത്രിസന്ധ്യ പോകേ
അതിലോലമെൻ ഇടനാഴിയിൽ നിൻ കള-
മധുരമാം കാലൊച്ച കേട്ടു (2)
( വാതിൽപ്പഴുതിലൂടെൻ )
ഹൃദയത്തിൻ തന്തിയിലാരോ
വിരൽതൊടും
മൃദുലമാം നിസ്വനം പോലെ
ഇലകളിൽ ജലകണമിറ്റുവീഴും പോലെൻ
ഉയിരിൽ അമൃതം തളിച്ച പോലെ
തരളവിലോലം നിൻ കാലൊച്ചകേട്ടു ഞാൻ
അറിയാതെ കോരിത്തരിച്ചു പോയി (2)
( വാതിൽപ്പഴുതിലൂടെൻ )
ഹിമബിന്ദു മുഖപടം ചാർത്തിയ പൂവിനെ
മധുകരൻ നുകരാതെയുഴറും പോലെ
അരിയനിൻ കാലൊച്ച ചൊല്ലിയ മന്ത്രത്തിൻ
പൊരുളറിയാതെ ഞാൻ നിന്നു
- Read more about വാതിൽപ്പഴുതിലൂടെൻ മുന്നിൽ
- 11569 views