അരികിലില്ലെങ്കിലും അറിയുന്നു ഞാൻ
അരികിലില്ലെങ്കിലും...
അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍.. നിന്റെ
കരലാളനത്തിന്റെ മധുരസ്പര്‍ശം..
അകലയാണെങ്കിലും കേള്‍ക്കുന്നു ഞാന്‍.. നിന്റെ
ദിവ്യാനുരാഗത്തിന്‍ ഹൃദയസ്പന്ദം
ഇനിയെന്നും.. ഇനിയെന്നുമെന്നും നിന്‍
കരലാളനത്തിന്റെ മധുര സ്പര്‍ശം..
എവിടെയാണെങ്കിലും ഓര്‍ക്കുന്നു ഞാനെന്നും
പ്രണയാര്‍ദ്രസുന്ദരമാദിവസം
ഞാനും നീയും നമ്മുടെ സ്വപ്നവും
തമ്മിലലിഞ്ഞൊരു നിറനിമിഷം
ഹൃദയങ്ങൾ പങ്കിട്ട ശുഭമുഹൂര്‍ത്തം..
(അരികില്‍)