താരം വാൽക്കണ്ണാടി നോക്കി

ആ... ആ... ആ...
താരം വാൽക്കണ്ണാ‍ടി നോക്കി
നിലാവലിഞ്ഞ രാവിലേതോ
താരം വാൽക്കണ്ണാ‍ടി നോക്കി
നിലാവുചൂടി ദൂരെ ദൂരെ ഞാനും
വാൽക്കണ്ണാ‍ടി നോക്കി

മഞ്ഞണിഞ്ഞ മലരിയിൽ
നിനവുകൾ മഞ്ഞളാടി വന്ന നാൾ (മഞ്ഞണിഞ്ഞ)
ഇലവങ്കം പൂക്കും വനമല്ലിക്കാവിൽ (2)
പൂരം കൊടിയേറും നാൾ
ഈറൻ തുടിമേളത്തൊടു ഞാനും
(വാൽക്കണ്ണാ‍ടി)

നൂറു പൊൻ‌തിരി നീട്ടിയെൻ
മണിയറ വാതിലോടാമ്പൽ നീക്കി ഞാൻ (നൂറു പൊൻ‌തിരി)
ഇലക്കുറി തൊട്ടു കണിക്കുടം തൂവി (2)
ഇല്ലം നിറ ഉള്ളം നിറ
മാംഗല്യം പൊഴിയുമ്പോൾ നമ്മൾ
ആ... ആ... ആ‍... നമ്മൾ
(വാൽക്കണ്ണാടി)

Film/album
Music
Submitted by Baiju MP on Sun, 07/05/2009 - 11:40

തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടീ

Title in English
Thankabhasma kuriyitta

തങ്കഭസ്‌മക്കുറിയിട്ട തമ്പുരാട്ടീ നിന്റെ
തിങ്കളാഴ്‌ച നൊയമ്പിന്നു മുടക്കും ഞാൻ
തിരുവില്വാമലയിൽ നേദിച്ചു കൊണ്ടുവരും
ഇളനീർക്കുടമിന്നുടയ്‌ക്കും ഞാൻ
തങ്കഭസ്‌മക്കുറിയിട്ട തമ്പുരാട്ടീ നിന്റെ
തിങ്കളാഴ്‌ച നൊയമ്പിന്നു മുടക്കും ഞാൻ

വടക്കിനിത്തളത്തിൽ പൂജയെടുപ്പിന്
വെളുപ്പാൻ കാലത്ത് കണ്ടപ്പോൾ
മുറപ്പെണ്ണേ നിന്റെ പൂങ്കവിളിങ്കൽ ഞാൻ
ഹരിശ്രീ എഴുതിയതോർമ്മയില്ലേ - പ്രേമത്തിൻ
ഹരിശ്രീയെഴുതിയതോർമ്മയില്ലേ
തങ്കഭസ്‌മക്കുറിയിട്ട തമ്പുരാട്ടീ നിന്റെ
തിങ്കളാഴ്‌ച നൊയമ്പിന്നു മുടക്കും ഞാൻ

Year
1969
Submitted by Baiju MP on Sun, 07/05/2009 - 11:38

പ്രിയസഖി ഗംഗേ പറയൂ

Title in English
Priyasakhi Gangey

പ്രിയസഖി ഗംഗേ പറയൂ
പ്രിയമാനസനെവിടെ
ഹിമഗിരി ശൃംഗമേ പറയൂ
എൻ പ്രിയതമനെവിടെ ഓ...
(പ്രിയസഖി ഗംഗേ)

മാനസസരസ്സിൻ അക്കരെയോ ഒരു
മായാ‍യവനികയ്‌ക്കപ്പുറമോ
പ്രണവമന്ത്രമാം താമരമലരിൽ
പ്രണയപരാഗമായ് മയങ്ങുകയോ ഓ... ഓ..
(പ്രിയസഖി ഗംഗേ)

താരകൾ തൊഴുതു വലം വയ്‌ക്കുന്നൊരു
താണ്ഡവനർത്തനമേടയിലോ
തിരുമുടി ചൂടിയ തിങ്കൾക്കലയുടെ
കതിരൊളി ഞാനിനി കാണുകില്ലേ ഓ... ഓ...
(പ്രിയസഖി ഗംഗേ)

Year
1969
Submitted by Baiju MP on Sun, 07/05/2009 - 11:36

വെളുക്കുമ്പം കുളിക്കുവാൻ

Title in English
VElukkumbol kulikkuvaan

വെളുക്കുമ്പം കുളിക്കുവാന്‍ 
പോകുന്ന വഴിവക്കിൽ
വേലിക്കല്‍ നിന്നവനേ - കൊച്ചു
കിളിച്ചുണ്ടന്‍ മാമ്പഴം കടിച്ചും 
കൊണ്ടെന്നോടു 
കിന്നാരം പറഞ്ഞവനേ - എന്നോട്
കിന്നാരം പറഞ്ഞവനേ
(വെളുക്കുമ്പോ.... )

കളിവാക്കു പറഞ്ഞാലും 
കാരിയം പറഞ്ഞാലും 
കാതിനു മധുവാണ് (2 - ഇന്ന്
കരക്കാരു നമ്മെച്ചൊല്ലി
കളിയാക്കിപ്പറഞ്ഞാലും
കരളിനു കുളിരാണ് -എന്റെ 
കരളിനു കുളിരാണ്

Submitted by Baiju MP on Sun, 07/05/2009 - 11:33

കുഞ്ഞേ നിനക്കു വേണ്ടി

കുഞ്ഞേ നിനക്കുവേണ്ടി എങ്ങോ കാത്തുനിൽപ്പൂ (2)
ഉരുകുന്ന സ്‌നേഹമോടെ മിഴിതോർന്ന മോഹം പോലെ
നീയെന്നു വരുമെന്നോർത്തുകൊണ്ട് ദൂരെ ദൂരെയൊരമ്മ
(കുഞ്ഞേ)

യാത്രയാക്കാൻ നിന്റെ കൂടെ പിൻ‌നിലാവായ് ഞാൻ വരും
പിൻ‌‌നിലാവായ് ഞാൻ വരും നിന്റെ വഴിയിൽ പൂവിരിക്കാൻ
തെന്നൽ‌പോലെ ഞാൻ വരും തെന്നൽപോലെ ഞാൻ വരും
ഇനി നീയൊരിക്കൽ തിരികെ വരാനായ് നോമ്പുനോൽ‌ക്കുന്നു ഞാൻ
എന്നുണ്ണീ പൊന്നുണ്ണീ‍ ഇനി പോയ്‌വരൂ
(കുഞ്ഞേ)

Film/album
Submitted by Baiju MP on Sun, 07/05/2009 - 11:31

മാണിക്യവീണയുമായെൻ

Title in English
Maanikyaveenayumaayen

മാണിക്യവീണയുമായെന്‍
മനസ്സിന്റെ താമരപ്പൂവിലുണര്‍ന്നവളേ
പാടുകില്ലേ വീണമീട്ടുകില്ലേ
നിന്റെ വേദന എന്നോടു ചൊല്ലുകില്ലേ

മാണിക്യവീണയുമായെന്‍
മനസ്സിന്റെ താമരപ്പൂവിലുണര്‍ന്നവളേ
പാടുകില്ലേ വീണമീട്ടുകില്ലേ
നിന്റെ വേദന എന്നോടു ചൊല്ലുകില്ലേ
ഒന്നും മിണ്ടുകില്ലേ

എന്‍ മുഖം കാണുമ്പോള്‍ നിന്‍ കണ്‍മുനകളില്‍
എന്തിത്ര കോപത്തിന്‍ സിന്ദൂരം (2)
എന്നടുത്തെത്തുമ്പോള്‍ എന്തു ചോദിക്കിലും
എന്തിനാണെന്തിനാണീ മൌനം (2)

Submitted by Baiju MP on Sun, 07/05/2009 - 11:28

മാനത്തെ കായലിൻ

Title in English
Maanathe kaayalin

മാനത്തെക്കായലിൻ മണപ്പുറത്തിന്നൊരു
താമരക്കളിത്തോണി വന്നടുത്തൂ 
താമരക്കളിത്തോണി 
(മാനത്തെ..)

തങ്കം നിനക്കുള്ള പിച്ചകമാലയുമായ് 
സംക്രമപ്പൂനിലാവിറങ്ങിവന്നൂ 
നിന്‍കിളിവാതിലില്‍ പതുങ്ങിനിന്നൂ (തങ്കം)
മയക്കമെന്തേ - മയക്കമെന്തേ
മയക്കമെന്തേ മയക്കമെന്തേ
മെരുക്കിയാല്‍ മെരുങ്ങാത്ത മാൻകിടാവേ
(മാനത്തെ..)

ശ്രാവണപഞ്ചമി ഭൂമിയില്‍ വിരിച്ചിട്ട 
പൂവണിമഞ്ചവും മടക്കിവയ്ക്കും 
കാർമുകില്‍ മാലകള്‍ മടങ്ങിയെത്തും (ശ്രാവണ)
ഉണരുണരൂ - ഉണരുണരൂ
ഉണരുണരൂ ഉണരുണരൂ
മദനന്‍ വളർത്തുന്ന മണിപ്പിറാവേ
(മാനത്തെ..)

Year
1969
Submitted by Baiju MP on Sun, 07/05/2009 - 11:27

കരിമുകിൽ കാട്ടിലെ

Title in English
Karimukil kaattile

കരിമുകിൽ കാട്ടിലെ രജനിതൻ വീട്ടിലെ
കനകാംബരങ്ങള്‍ വാടി
കടത്തുവള്ളം യാത്രയായി
യാത്രയായീ
കരയിൽ നീ മാത്രമായി
(കരിമുകിൽ...)

ഇനിയെന്നു കാണും നമ്മള്‍
തിരമാല മെല്ലെ ചൊല്ലി (2)
ചക്രവാളമാകെ നിന്‍റെ 
ഗദ്ഗദം മുഴങ്ങീടുന്നൂ (2)
(കരിമുകിൽ...)

കരയുന്ന രാക്കിളിയെ
തിരിഞ്ഞൊന്നു നോക്കീടാതെ (2)
മധുമാസ ചന്ദ്രലേഖ 
മടങ്ങുന്നു പള്ളിത്തേരില്‍
(കരിമുകിൽ...)

Year
1969
Submitted by Baiju MP on Sun, 07/05/2009 - 11:25

ആകാശഗംഗയുടെ കരയിൽ (M)

Title in English
Aakasha gangayude (M)

ആകാശഗംഗയുടെ കരയില്‍ 
അശോകവനിയില്‍...  
ആരെയാരെത്തേടി വരുന്നൂ 
വസന്തപൌര്‍ണമി നീ
(ആകാശ... )

ചന്ദനമുകിലിന്‍ മൂടുപടത്തിന്‍
സ്വര്‍ണ്ണഞൊറികളിലൂടേ 
ചന്ദനമുകിലിന്‍...  മൂടുപടത്തിന്‍... 
സ്വര്‍ണ്ണഞൊറികളിലൂടെ 
നിന്‍ കണ്മുനകള്‍ തൊടുത്തു വിട്ടൊരു 
നീല മലരമ്പെവിടെ 
എവിടെ ...എവിടെ ...എവിടെ ... 
(ആകാശ... )

ചന്ദ്ര കാന്തം വാരിത്തൂകും 
ചൈത്രരജനിയിലൂടെ 
രാസക്രീഡയില്‍ തുഴഞ്ഞു വന്നൊരു 
രാജ ഹംസമെവിടെ 
എവിടെ ...എവിടെ ...എവിടെ ...
(ആകാശ... )

Year
1964
Submitted by Baiju MP on Sun, 07/05/2009 - 11:23

കാക്കത്തമ്പുരാട്ടി

Title in English
Kakathampuratti

 

കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി (2)
കൂടെവിടെ... കൂടെവിടെ (കാക്ക..)
കൂട്ടിന്നിണയല്ലേ കൊഞ്ചും മൊഴിയല്ലേ
കൂടെവരൂ കൂടെവരൂ

വെള്ളാരം‌കുന്നിറങ്ങി വന്നാട്ടെ - നിന്റെ
പുല്ലാങ്കുഴലെനിക്കു തന്നാട്ടെ (2)
കാട്ടാറിൻ കടവത്ത് കണ്ണാടിക്കടവത്ത്
കളിവഞ്ചിപ്പാട്ടുപാടിപ്പറന്നാട്ടെ
കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി
കൂടെവിടെ കൂടെവിടെ 

പുത്തൻ‌പുടവ ഞൊറിഞ്ഞുടുത്താട്ടെ
കാതിൽ മുക്കുറ്റിക്കമ്മലെടുത്തണിഞ്ഞാട്ടെ (2)
കള്ളിപ്പെണ്ണേ നിന്റെ കന്നാലിച്ചെറുക്കന്റെ
കല്യാണപ്പന്തലിൽ വന്നിരുന്നാട്ടെ

Submitted by Baiju MP on Sun, 07/05/2009 - 11:18