ചാഞ്ഞു നിക്കണ

ചാഞ്ഞുനിൽക്കണ പൂത്തമാവിന്റെ കൊമ്പത്തെ ചില്ലയിൽ കേറിയത്
പൂർണ്ണതിങ്കളെ കാണാനല്ല പൂ പറിക്കാനല്ല
പാതിരാവിലീ പാലമരത്തിൽ മൂങ്ങ മൂന്നു ചിലയ്‌ക്കുമ്പോൾ
ഓർത്തുകെട്ടിയ കയറിന്റെ തുമ്പത്ത് തൂങ്ങിമരിക്കും
ഞാനിന്ന് തൂങ്ങിമരിക്കും ഞാൻ
(ചാഞ്ഞുനിൽക്കണ)

പൂ ചൂടണമെന്നുപറഞ്ഞപ്പോൾ പൂമരം കൊണ്ടുതന്നവനാ
മുങ്ങിക്കുളിക്കണമെന്നു് പറഞ്ഞപ്പോൾ മുന്നിൽ പുഴവെട്ടിത്തന്നവനാ
പൂ ചൂടണമെന്നുപറഞ്ഞപ്പോൾ പൂമരം കൊണ്ടുതന്നവനാ
മുങ്ങിക്കുളിക്കണമെന്നു് പറഞ്ഞപ്പോൾ മുന്നിൽ പുഴവെട്ടിത്തന്നവനാ
അക്കരെ നിന്നൊരു മാരനെ കണ്ടപ്പോൾ എന്നെ മറന്നില്ലേ
പെണ്ണേ നീ എന്നെ മറന്നില്ലേ
അവൻ ഇക്കരെ വന്നപ്പോൾ നാട്ടുകാർക്കെന്നെ നീ ഒറ്റുകൊടുത്തില്ലേ
പെണ്ണേ നീ ഒറ്റുകൊടുത്തില്ലേ

ചാഞ്ഞുനിൽക്കണ .. ആ ..

ചാഞ്ഞുനിൽക്കണ പൂത്തമാവിന്റെ കൊമ്പത്തെ ചില്ലയിൽ കേറിയത്
പൂർണ്ണചന്ദ്രനെ കാണാനല്ല പൂ പറിക്കാനല്ല
പാതിരാവിലീ പാലമരത്തിൽ മൂങ്ങ മൂന്നു ചിലയ്‌ക്കുമ്പോൾ
ഓർത്തുകെട്ടിയ കയറിന്റെ തുമ്പത്ത് തൂങ്ങിമരിക്കും
ഞാനിന്ന് തൂങ്ങിമരിക്കും ഞാൻ
തൂങ്ങിമരിക്കും ഞാനിന്ന് തൂങ്ങിമരിക്കും ഞാൻ

Submitted by Baiju MP on Sun, 07/05/2009 - 12:21