താമരക്കുളക്കടവിൽ
താമരക്കുളക്കടവില്‍
താഴത്തെ കല്‍പ്പടവില്‍ (2)
കണ്ണാടി നോക്കും പൊന്നോമലാളേ
കാത്തിരിക്കുവതാരേ
താമരക്കുളക്കടവില്‍
താഴത്തെ കല്‍പ്പടവില്‍ (2)
കാണാത്തപോലെ കൈവല്ലിയാലേ
കണ്ണുപൊത്തിയ മാരനെ
കണ്ണില്‍ കവിളില്‍ പൂവിരിഞ്ഞൂ
കള്ളിപ്പെണ്ണേ നീ വളര്‍ന്നൂ (2)
കിളിപാടുമെന്‍ പൂവനമാകേ
കുളിരുകോരി വിടര്‍ന്നൂ (2)
(താമര.....)
എന്നെക്കണ്ടു നീയൊരുങ്ങീ
നിന്നെക്കണ്ടു ഞാനൊരുങ്ങീ (2)
മലര്‍ മാനസപ്പൊയ്കയിലാകെ
ജലതരംഗമുയര്‍ന്നൂ (2)
- Read more about താമരക്കുളക്കടവിൽ
- 2401 views