അരുവി പാലരുവി
അരുവി പാലരുവി കുരുവി പൂങ്കുരുവി
കരളിൻ കലികയിൽ നീ താ
കരിമ്പു നീരെനിയ്ക്ക് താ (അരുവി..)
കുഴലി വാർകുഴലി കുറുമൊഴി തേൻമലരീ
മധുരം മധുരം നീ പകരൂ
പഞ്ചമിചെടിയിലെ പുഞ്ചിരിചൊടിയിലെ
തിരുവമൃതും കൊണ്ടുനീ കാമിനീ
വന്നാലും നൂറുമ്മ തന്നാലും (അരുവി..)
സുരഭി സൂര്യകാന്തി സുരഭിലപുഷ്പിണി നീ
കളഭം മെയ്യാകെ നീ തളിയ്ക്കൂ
മഞ്ഞൾപൂഞ്ചൊടിയിലെ മൈലാഞ്ചിവിരലിലെ
തിരുവമൃതും കൊണ്ടു നീ കാമിനീ
വന്നാട്ടേ വന്നാട്ടേ വന്നാട്ടേ (അരുവി..)
- Read more about അരുവി പാലരുവി
- 2215 views